ഇസ്‍ലാമബാദ്∙ 2017 ചാംപ്യൻസ് ട്രോഫി ഇന്ത്യയെ കീഴടക്കിയതിന്റെ ഓർമകൾ പങ്കുവച്ച് പാക്കിസ്ഥാന്‍ മുൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ്. സൂപ്പർ താരങ്ങൾ മത്സരിക്കുന്ന ഇന്ത്യൻ ടീമിനെതിരെ യുവതാരങ്ങളെ വച്ചാണ് പാക്കിസ്ഥാൻ വിജയം നേടിയതെന്നാണ് സർഫറാസിന്റെ വാദം. ‘‘ചാംപ്യൻസ് ട്രോഫി വിജയിച്ചത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‍ലാമബാദ്∙ 2017 ചാംപ്യൻസ് ട്രോഫി ഇന്ത്യയെ കീഴടക്കിയതിന്റെ ഓർമകൾ പങ്കുവച്ച് പാക്കിസ്ഥാന്‍ മുൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ്. സൂപ്പർ താരങ്ങൾ മത്സരിക്കുന്ന ഇന്ത്യൻ ടീമിനെതിരെ യുവതാരങ്ങളെ വച്ചാണ് പാക്കിസ്ഥാൻ വിജയം നേടിയതെന്നാണ് സർഫറാസിന്റെ വാദം. ‘‘ചാംപ്യൻസ് ട്രോഫി വിജയിച്ചത് എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത കാര്യമാണ്. ഇന്ത്യയ്ക്കെതിരെ ഒരു ഫൈനൽ വിജയിക്കുകയെന്നതു വാക്കുകളിൽ വിവരിക്കാൻ സാധിക്കുന്നൊരു കാര്യമല്ല. ഇന്ത്യയ്ക്കെതിരെ മുൻപ് ഐസിസി ടൂർണമെന്റുകളിലും പരമ്പരകളിലും ഞങ്ങൾ വിജയിച്ചിട്ടുണ്ട്. പക്ഷേ എത്ര വലിയ സ്കോറും ചേസ് ചെയ്യാൻ പറ്റുന്നൊരു ടീമിനെതിരെ വിജയിക്കുകയെന്നത് അദ്ഭുതകരമായിരുന്നു.’’– സർഫറാസ് ഒരു പാക്ക് മാധ്യമത്തോടു പറഞ്ഞു.

‘‘ഇന്ത്യയോടു കളിക്കുമ്പോൾ എത്ര വലിയ സ്കോറും മതിയാകില്ല. ഇന്ത്യയ്ക്ക് എം.എസ്. ധോണി, രോഹിത് ശര്‍മ, ശിഖർ ധവാൻ, യുവരാജ് സിങ്, വിരാട് കോലി തുടങ്ങിയ പ്രമുഖരുണ്ട്. എന്നാൽ പാക്കിസ്ഥാൻ ടീമിലുള്ളവർ കുട്ടികളായിരുന്നു. അവരാണ് ഇന്ന് പാക്കിസ്ഥാൻ ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിക്കുന്നത്. ബാബർ അസം, ഹസൻ അലി, ശതബ് ഖാൻ, ഫഹീം അഷറഫ് എന്നിവരെല്ലാം യുവതാരങ്ങളായിരുന്നു. അന്നത്തെ ഇന്ത്യൻ ടീമിനെയും പാക്കിസ്ഥാനെയും താരതമ്യം ചെയ്യാൻ പോലുമാകില്ല.’’

ADVERTISEMENT

‘‘പാക്കിസ്ഥാൻ ടീമിൽ പരിചയ സമ്പന്നരായ രണ്ടു താരങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. മുഹമ്മദ് ഹഫീസും ശുഐബ് മാലിക്കും. മറ്റെല്ലാവരും പുതുമുഖങ്ങളായിരുന്നു.’’– സർഫറാസ് അഹമ്മദ് പറഞ്ഞു. ഇന്ത്യയെ 180 റൺസിന് തോൽപിച്ചാണ് 2017 ചാംപ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാൻ ജേതാക്കളായത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് 158 റൺസെടുക്കാനേ സാധിച്ചുള്ളൂ.

English Summary: Sarfaraz Ahmed On India vs Pakistan Clash In 2017 Champions Trophy