മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് വിജയിക്കാനുള്ള സാധ്യതകൾ ഏറെയാണെന്ന നിലപാടിൽ ഡൽഹി ക്യാപിറ്റൽസ് പരിശീലകനും ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനു മായ റിക്കി പോണ്ടിങ്. മികച്ച ടീമുമായാണ് ഇത്തവണയും രാജസ്ഥാൻ റോയല്‍സ് കളിക്കാനിറങ്ങുന്നതെന്ന് റിക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് വിജയിക്കാനുള്ള സാധ്യതകൾ ഏറെയാണെന്ന നിലപാടിൽ ഡൽഹി ക്യാപിറ്റൽസ് പരിശീലകനും ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ റിക്കി പോണ്ടിങ്. മികച്ച ടീമുമായാണ് ഇത്തവണയും രാജസ്ഥാൻ റോയല്‍സ് കളിക്കാനിറങ്ങുന്നതെന്ന് റിക്കി പോണ്ടിങ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

‘‘ഗുജറാത്ത് ടൈറ്റൻസ് കഴിഞ്ഞ സീസണിൽ മികച്ചൊരു ടീമുമായി വന്നാണ് ഐപിഎല്‍ വിജയിച്ചത്. ഗുജറാത്തിനു പുറമേ കഴിഞ്ഞ വട്ടം ഫൈനൽ കളിച്ചത് രാജസ്ഥാൻ റോയൽസായിരുന്നു. രാജസ്ഥാൻ റോയൽസിന് വളരെ നല്ലൊരു ടീമുണ്ടെന്നാണ് എന്റെ അഭിപ്രായം. കഴിഞ്ഞ വർഷം ലേലം കഴിഞ്ഞതിനു പിന്നാലെ തന്നെ ഞങ്ങൾക്ക് അക്കാര്യം വ്യക്തമായിരുന്നു. ആ ടീം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ഈ വർഷം അവര്‍ ചെയ്തത്. കിരീടം ആരു നേടുമെന്ന് കൃത്യമായി ഇപ്പോൾ പറയാനാകില്ലെങ്കിലും, ടീം നോക്കിയാൽ രാജസ്ഥാൻ ശക്തരാണ്’’– റിക്കി പോണ്ടിങ് പറഞ്ഞു.

ADVERTISEMENT

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മൈക്കൽ വോഗനും രാജസ്ഥാൻ റോയൽസ് കപ്പ് നേടാനാണു സാധ്യതയെന്നു നേരത്തേ പ്രവചിച്ചിരുന്നു. ഐപിഎല്ലിലെ ആദ്യ മത്സരത്തിനു മുന്നോടിയായി ജയ്പൂരിൽ പരിശീലനത്തിലാണ് സഞ്ജുവും രാജസ്ഥാൻ റോയൽസ് താരങ്ങളും. ഞായറാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികൾ. ക്യാപ്റ്റൻ എയ്‍ഡന്‍ മാർക്രം ഇല്ലാത്തതിനാൽ ഭുവനേശ്വർ കുമാറാണു മത്സരത്തിൽ ഹൈദരാബാദിനെ നയിക്കുന്നത്.

English Summary: Rajasthan has got a good squad as anybody: Ricky Ponting

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT