അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ ഇന്നു തുടങ്ങാനിരിക്കെ ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേ‍ഡിയത്തിൽ ടീം ക്യാപ്റ്റൻമാർ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ മാത്രം ഇല്ല. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ ഇന്നു തുടങ്ങാനിരിക്കെ ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേ‍ഡിയത്തിൽ ടീം ക്യാപ്റ്റൻമാർ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ മാത്രം ഇല്ല. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ ഐപിഎൽ ട്രോഫിക്കൊപ്പമുള്ള ഫോട്ടോഷൂട്ടിൽ പങ്കെടുത്തില്ല. രോഹിതിന്റെ അസാന്നിധ്യം ക്രിക്കറ്റ് ആരാധകർക്കിടയിൽ വൻ ചർച്ചയാകുകയും ചെയ്തു.

രോഹിത് ശർമയാണു ചിത്രമെടുത്തതെന്ന് ചില മുംബൈ ആരാധകർ വാദിക്കുന്നുണ്ടെങ്കിലും അതല്ല സത്യം. രോഹിത് ശർമ ഫോട്ടോ ഷൂട്ടിനായി അഹമ്മദാബാദിൽ എത്തിയിട്ടില്ല. അസുഖം കാരണം രോഹിത്തിന് യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരത്തിൽ രോഹിത് ശർമ കളിക്കും. ഏപ്രിൽ രണ്ടിനാണ് ഐപിഎല്ലിൽ മുംബൈയുടെ ആദ്യ പോരാട്ടം.

ADVERTISEMENT

കഴിഞ്ഞ ദിവസം നടന്ന ഫോട്ടോഷൂട്ടിൽ ഭുവനേശ്വർ കുമാർ (സൺറൈസേഴ്സ് ഹൈദരാബാദ്), ഡേവിഡ് വാർണർ (ഡൽ‌ഹി ക്യാപിറ്റല്‍സ്), സഞ്ജു സാംസൺ (രാജസ്ഥാൻ റോയൽസ്), ഹാർദിക് പാണ്ഡ്യ (ഗുജറാത്ത് ടൈറ്റൻസ്), എം.എസ്. ധോണി (ചെന്നൈ സൂപ്പർ കിങ്സ്), കെ.എൽ. രാഹുൽ (ലക്നൗ സൂപ്പർ ജയന്റ്സ്), ശിഖർ ധവാൻ (പഞ്ചാബ് കിങ്സ്), നിതിഷ് റാണ (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്), ഫാഫ് ഡുപ്ലേസി (റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ) എന്നിവരാണു പങ്കെടുത്തത്. ഹൈദരാബാദ് ക്യാപ്റ്റൻ എയ്ഡൻ മാർക്രം ടീമിനൊപ്പം ചേരാത്തതിനാൽ ആദ്യ മത്സരത്തിൽ ഭുവനേശ്വർ കുമാറാണ് ഹൈദരാബാദിനെ നയിക്കുന്നത്.

English Summary: Rohit Sharma's Absence From IPL Captain's Photoshoot Leaves Fans Bemused

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT