കൊല്‍ക്കത്ത∙ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിൽനിന്ന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യൻ പ്രീമിയര്‍ ലീഗിൽനിന്നു പിൻമാറി ഷാക്കിബ് അൽ ഹസൻ. ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി സീസണിലെ മുഴുവൻ മത്സരങ്ങളും ഷാക്കിബിന് കളിക്കാൻ സാധിക്കില്ലെന്ന് ബംഗ്ലദേശ് ബോര്‍ഡ് അറിയിച്ചതോടെയാണു തീരുമാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്‍ക്കത്ത∙ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിൽനിന്ന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യൻ പ്രീമിയര്‍ ലീഗിൽനിന്നു പിൻമാറി ഷാക്കിബ് അൽ ഹസൻ. ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി സീസണിലെ മുഴുവൻ മത്സരങ്ങളും ഷാക്കിബിന് കളിക്കാൻ സാധിക്കില്ലെന്ന് ബംഗ്ലദേശ് ബോര്‍ഡ് അറിയിച്ചതോടെയാണു തീരുമാനം. മറ്റൊരു ബംഗ്ലദേശ് താരമായ ലിറ്റൻദാസ് മെയ് ഒന്നു വരെ ഐപിഎല്ലിൽ തുടരും. അയർലൻഡുമായി ബംഗ്ലദേശിന് ഏകദിന പരമ്പര കളിക്കാനുള്ളതിനാലാണ് ബംഗ്ലദേശ് താരങ്ങളുടെ പിൻമാറ്റം.

ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കടക്കം പരുക്കുള്ളതിനാൽ ബംഗ്ലദേശ് താരങ്ങൾ സീസണിലെ മുഴുവൻ മത്സരങ്ങളും കളിക്കണമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സീസൺ മുഴുവൻ താരങ്ങളെ അനുവദിക്കാനാകില്ലെന്ന നിലപാടിൽ തുടരുകയാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ്. ഈ സാഹചര്യത്തിലാണ് ഷാക്കിബ് അൽ ഹസന്റെ പിൻമാറ്റം. ഇംഗ്ലിഷ് ബാറ്ററായ ജേസൺ റോയിയെ കൊൽക്കത്ത പുതുതായി ടീമിലെത്തിച്ചിട്ടുണ്ട്.

ADVERTISEMENT

കൊച്ചിയിൽ നടന്ന മിനി ലേലത്തിൽ 1.5 കോടിയായിരുന്നു ജേസൺ റോയിയുടെ അടിസ്ഥാന വില. 2.8 കോടി രൂപ മുടക്കിയാണ് ജേസൺ റോയിയെ കൊൽക്കത്ത ടീമിലേക്കെത്തിച്ചത്. 2021 ലാണ് ജേസൺ റോയി അവസാനമായി ഐപിഎൽ കളിച്ചത്. കഴിഞ്ഞ വർഷം താരത്തെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയിരുന്നെങ്കിലും താരം ഇന്ത്യയിലേക്കു കളിക്കാനെത്തിയിരുന്നില്ല. 2021 ൽ സൺറൈസേഴ്സ് ഹൈദരാബാദ് താരമായിരുന്ന ജേസൺ റോയ് അഞ്ച് കളികളിൽനിന്ന് 150 റണ്‍സാണു നേടിയത്. ഐപിഎൽ 2023 സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത, പഞ്ചാബ് കിങ്സിനോട് ഏഴു റൺസിനു തോറ്റിരുന്നു.

English Summary: KKR bring in Jason Roy as replacement player