ശിഖർ ധവാന്റേത് ഞാൻ കണ്ട മികച്ച ട്വന്റി20 ഇന്നിങ്സുകളിലൊന്ന്: ബ്രയാൻ ലാറ
ഹൈദരാബാദിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശിഖർ ധവാന്റെ ഇന്നിങ്സ് (66 പന്തിൽ 99*) ട്വന്റി20 ക്രിക്കറ്റിൽ താൻ കണ്ട ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണെന്ന് മുൻ വെസ്റ്റിൻഡീസ് താരവും ഹൈദരാബാദ് പരിശീലകനുമായ ബ്രയാൻ ലാറ. 9 വിക്കറ്റുകൾ നഷ്ടപ്പെട്ട ശേഷം സ്ട്രൈക്ക് കൈവിടാതെ ഇന്നിങ്സിനെ മുന്നോട്ടു നയിച്ച് കളി തന്റെ നിയന്ത്രണത്തിലാക്കാൻ

ഹൈദരാബാദ് ∙ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശിഖർ ധവാന്റെ ഇന്നിങ്സ് (66 പന്തിൽ 99*) ട്വന്റി20 ക്രിക്കറ്റിൽ താൻ കണ്ട ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണെന്ന് മുൻ വെസ്റ്റിൻഡീസ് താരവും ഹൈദരാബാദ് പരിശീലകനുമായ ബ്രയാൻ ലാറ.
9 വിക്കറ്റുകൾ നഷ്ടപ്പെട്ട ശേഷം സ്ട്രൈക്ക് കൈവിടാതെ ഇന്നിങ്സിനെ മുന്നോട്ടു നയിച്ച് കളി തന്റെ നിയന്ത്രണത്തിലാക്കാൻ ധവാനു സാധിച്ചത് പ്രശംസനീയമാണെന്ന് ലാറ പറഞ്ഞു. മത്സരം ഹൈദരാബാദ് 8 വിക്കറ്റിനു ജയിച്ചെങ്കിലും ധവാനായിരുന്നു പ്ലെയർ ഓഫ് ദ് മാച്ച്. 15–ാം ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് എന്ന നിലയിലായ പഞ്ചാബിനെയാണ് ധവാൻ 143ൽ എത്തിച്ചത്. 10–ാം വിക്കറ്റിലെ 55 റൺസ് കൂട്ടുകെട്ടിൽ 52 റൺസും നേടിയത് ധവാൻ തന്നെ.
പത്താമനായി എത്തിയ മോഹിത് രാതി (1) 5 ഓവറിൽ നേരിട്ടത് 2 പന്ത് മാത്രം. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കുറിച്ച 144 റൺസ് വിജയലക്ഷ്യം രാഹുൽ ത്രിപാഠി (48 പന്തിൽ 74*) ക്യാപ്റ്റൻ എയ്ഡൻ മാർക്രം (21 പന്തിൽ 37*) എന്നിവരുടെ ഇന്നിങ്സുകളിലാണ് 17.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടന്നത്.
English Summary : Brian Lara praise Shikhar Dhawan