‘ഞാനായിരുന്നെങ്കിൽ സഞ്ജുവിനെ എല്ലാ ദിവസവും ഇന്ത്യന്‍ ട്വന്റി20 ടീമിൽ കളിപ്പിക്കും’
അഹമ്മദാബാദ്∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ ഗംഭീര ബാറ്റിങ് പ്രകടനത്തിനു പിന്നാലെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുകഴ്ത്തി ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ല. താനായിരുന്നെങ്കില്‍ സഞ്ജു സാംസണെ ഇന്ത്യയ്ക്കായി ട്വന്റി20 ടീമില്‍ എല്ലാ ദിവസവും കളിപ്പിക്കുമായിരുന്നെന്നാണു ഹർഷയുടെ ട്വീറ്റ്. ഗുജറാത്ത്

അഹമ്മദാബാദ്∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ ഗംഭീര ബാറ്റിങ് പ്രകടനത്തിനു പിന്നാലെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുകഴ്ത്തി ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ല. താനായിരുന്നെങ്കില്‍ സഞ്ജു സാംസണെ ഇന്ത്യയ്ക്കായി ട്വന്റി20 ടീമില്‍ എല്ലാ ദിവസവും കളിപ്പിക്കുമായിരുന്നെന്നാണു ഹർഷയുടെ ട്വീറ്റ്. ഗുജറാത്ത് ടൈറ്റൻസിനെതിരെ സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനു പിന്നാലെയാണു ഹർഷ ഭോഗ്‍ലയുടെ പ്രശംസ.
തോൽവിയുറപ്പിച്ച ഘട്ടത്തിൽനിന്നും രാജസ്ഥാൻ റോയല്‍സിനെ വിജയത്തിലേക്കു കൈപിടിച്ചു കയറ്റിയതിൽ സഞ്ജുവിന്റെ ഇന്നിങ്സ് നിർണായകമായിരുന്നു. മത്സരത്തിലാകെ 32 പന്തുകൾ നേരിട്ട സഞ്ജു, മൂന്നു ഫോറും ആറു സിക്സും സഹിതം അടിച്ചുകൂട്ടിയത് 60 റൺസാണ്. മൂന്നാം വിക്കറ്റിൽ മലയാളി താരം ദേവ്ദത്ത് പടിക്കലിനൊപ്പം 34 പന്തിൽനിന്ന് 43 റൺസ് അടിച്ചെടുത്ത സഞ്ജു, അഞ്ചാം വിക്കറ്റിൽ ഹെറ്റ്മെയറിനൊപ്പം 27 പന്തിൽ 59 റൺസും കൂട്ടിച്ചേർത്തു.
ഇതിനിടെ, ഗുജറാത്തിന്റെ അഫ്ഗാൻ സൂപ്പർതാരം റാഷിദ് ഖാനെതിരെ ഹാട്രിക് സിക്സർ നേടിയും സഞ്ജു കരുത്തുകാട്ടി. ട്വന്റി20യിൽ ലോക ഒന്നാം നമ്പർ ബോളറായ റാഷിദിനെതിരെ ഐപിഎലിൽ ഹാട്രിക് സിക്സ് നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് സഞ്ജു. വിൻഡീസ് സൂപ്പർതാരം ക്രിസ് ഗെയ്‍ലാണ് ആദ്യത്തെയാൾ. ഈ മൂന്നു സിക്സറുകളിലൂടെയാണ് മത്സരത്തിന്റെ ഗതി സഞ്ജു രാജസ്ഥാന് അനുകൂലമാക്കിയത്. മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റൻസിനെ രാജസ്ഥാൻ റോയൽസ് തകർത്തത്.
English Summary: 'I would play Sanju Samson in the Indian T20 team every day': Harsha Bhogle