50 വയസ്സു തികഞ്ഞതായി തോന്നുന്നില്ല, പരാതികളോ, ദുഃഖങ്ങളോ ഇല്ലെന്ന് സച്ചിൻ
മുംബൈ∙ 50 വയസ്സു തികഞ്ഞതായി ഇപ്പോഴും തനിക്കു തോന്നുന്നില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. ‘‘25 വർഷത്തെ അനുഭവ സമ്പത്തുള്ള ഒരു 25 കാരൻ എന്നു പറയുന്നതാകും നല്ലത്. ഈ യാത്ര വളരെ മനോഹരമായിരുന്നു. എനിക്ക് പരാതികളോ, ദുഃഖങ്ങളോ ഇല്ല. എനിക്ക് രാജ്യത്തിനായി 24 വര്‍ഷത്തോളം കളിക്കാൻ സാധിച്ചുഎന്നതു തന്നെ വലിയ

മുംബൈ∙ 50 വയസ്സു തികഞ്ഞതായി ഇപ്പോഴും തനിക്കു തോന്നുന്നില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. ‘‘25 വർഷത്തെ അനുഭവ സമ്പത്തുള്ള ഒരു 25 കാരൻ എന്നു പറയുന്നതാകും നല്ലത്. ഈ യാത്ര വളരെ മനോഹരമായിരുന്നു. എനിക്ക് പരാതികളോ, ദുഃഖങ്ങളോ ഇല്ല. എനിക്ക് രാജ്യത്തിനായി 24 വര്‍ഷത്തോളം കളിക്കാൻ സാധിച്ചുഎന്നതു തന്നെ വലിയ ആദരവാണ്. ജീവിതത്തിൽ എനിക്ക് ആകെ വേണ്ടിയിരുന്ന കാര്യവും അതായിരുന്നു.’’– ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സച്ചിൻ പറഞ്ഞു.
‘‘മറ്റൊന്നും ആകണമെന്ന് എനിക്ക് ആഗ്രമുണ്ടായിരുന്നില്ല. പത്താം വയസ്സുമുതൽ ഞാൻ എന്റെ സ്വപ്നങ്ങളെ പിന്തുടരാൻ തുടങ്ങി. 24 വർഷത്തിലേറെ അതു തുടരാനും സാധിച്ചിരിക്കുന്നു. അമ്പതാം പിറന്നാൾ ആണെങ്കിലും വലിയ ആഘോഷങ്ങളൊന്നും നടത്തുന്നില്ല. അതിൽ എനിക്കു വലിയ താൽപര്യമില്ല. അടുത്ത സുഹൃത്തുക്കളെ മാത്രം പങ്കെടുപ്പിച്ചുള്ള ചെറിയ ആഘോഷമാണ് ഇത്തവണ നടത്തുന്നത്.’’– സച്ചിൻ പറഞ്ഞു.
ക്രിക്കറ്റിൽനിന്നു വിരമിച്ച ശേഷം കുടുംബത്തിനാണു പ്രാധാന്യം നൽകുന്നതെന്നും സച്ചിൻ പറഞ്ഞു. ‘‘ക്രിക്കറ്റിനു ശേഷം ഞാൻ പ്രാധാന്യം നൽകുന്നത് കുടുംബത്തിനും സുഹൃത്തുക്കൾക്കുമാണ്. പ്രധാന നിമിഷങ്ങളിലെല്ലാം അവർക്കൊപ്പമാണ്. കാരണം മുൻപ് എന്റെ കുഞ്ഞുങ്ങളുടെ പിറന്നാൾ ആഘോഷങ്ങളടക്കം എനിക്കു നഷ്ടമായിട്ടുണ്ട്.’’– സച്ചിൻ വ്യക്തമാക്കി.
English Summary: 'I Still Don’t Feel Like I’m 50: Sachin Tendulkar