പേസ് ബോളറാകാൻ മോഹിച്ച സച്ചിൻ; പാക്കിസ്ഥാനു വേണ്ടിയും കളിച്ചു!
ക്രിക്കറ്റിൽ വലംകൈ ബാറ്ററും ബോളറുമായ സച്ചിൻ എഴുതുന്നത് ഇടംകൈ കൊണ്ടാണ്. ബാറ്റിങ്ങിന് ഇറങ്ങും മുൻപ് ഇടംകാലിലെ പാഡ് ആണ് ആദ്യം കെട്ടുക. 1990ൽ ഓൾഡ് ട്രാഫഡിൽ ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റിൽ തന്റെ ആദ്യ സെഞ്ചറി നേടിയ സച്ചിനു മാൻ ഓഫ് ദ് മാച്ച് അവാർഡായി കിട്ടിയ ഷാംപെയ്ൻ രുചിക്കാനായില്ല. കാരണം, 18 വയസ്സ് തികയാത്തവർക്ക് യുകെയിൽ മദ്യം രുചിക്കാൻ അനുമതിയുണ്ടായിരുന്നില്ല.
ക്രിക്കറ്റിൽ വലംകൈ ബാറ്ററും ബോളറുമായ സച്ചിൻ എഴുതുന്നത് ഇടംകൈ കൊണ്ടാണ്. ബാറ്റിങ്ങിന് ഇറങ്ങും മുൻപ് ഇടംകാലിലെ പാഡ് ആണ് ആദ്യം കെട്ടുക. 1990ൽ ഓൾഡ് ട്രാഫഡിൽ ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റിൽ തന്റെ ആദ്യ സെഞ്ചറി നേടിയ സച്ചിനു മാൻ ഓഫ് ദ് മാച്ച് അവാർഡായി കിട്ടിയ ഷാംപെയ്ൻ രുചിക്കാനായില്ല. കാരണം, 18 വയസ്സ് തികയാത്തവർക്ക് യുകെയിൽ മദ്യം രുചിക്കാൻ അനുമതിയുണ്ടായിരുന്നില്ല.
ക്രിക്കറ്റിൽ വലംകൈ ബാറ്ററും ബോളറുമായ സച്ചിൻ എഴുതുന്നത് ഇടംകൈ കൊണ്ടാണ്. ബാറ്റിങ്ങിന് ഇറങ്ങും മുൻപ് ഇടംകാലിലെ പാഡ് ആണ് ആദ്യം കെട്ടുക. 1990ൽ ഓൾഡ് ട്രാഫഡിൽ ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റിൽ തന്റെ ആദ്യ സെഞ്ചറി നേടിയ സച്ചിനു മാൻ ഓഫ് ദ് മാച്ച് അവാർഡായി കിട്ടിയ ഷാംപെയ്ൻ രുചിക്കാനായില്ല. കാരണം, 18 വയസ്സ് തികയാത്തവർക്ക് യുകെയിൽ മദ്യം രുചിക്കാൻ അനുമതിയുണ്ടായിരുന്നില്ല.
ലോകക്രിക്കറ്റിലെ നിത്യവിസ്മയം സച്ചിൻ തെൻഡുൽക്കറിന് ഇന്ന് 50–ാം പിറന്നാൾ. ഇതിഹാസ താരത്തിന്റെ ജീവിതത്തിലൂടെ ഒരു യാത്ര....
കുഞ്ഞു സച്ചിന്റെ കുസൃതികൾ
വീട്ടിൽ വലിയ കുസൃതിയായിരുന്നു കുഞ്ഞു സച്ചിൻ. എപ്പോഴും മരത്തിൽ വലിഞ്ഞു കയറും, വീണ് പരുക്കു പറ്റും. ചെറിയ ക്രിക്കറ്റ് ബാറ്റെടുത്ത് കല്ലും പന്തുമൊക്കെ അടിച്ചു പറത്തി ജനാലച്ചില്ലുകൾ പൊട്ടിക്കും. ഈ കുസൃതിയെ തളയ്ക്കാൻ കക്ഷിക്കു താൽപര്യമുള്ള എന്തിലേക്കെങ്കിലും ഊർജം തിരിച്ചു വിടുകയാണ് നല്ലതെന്ന് സഹോദരൻ അജിത്തിനു തോന്നി. രമാകാന്ത് അച്‌രേക്കർ എന്ന ക്രിക്കറ്റ് പരിശീലകന്റെ അടുത്ത് എത്തുന്നത് അങ്ങനെയാണ്. സച്ചിൻ ബാറ്റിങ് പരിശീലനം നടത്തുമ്പോൾ അച്‌രേക്കർ ഒരു നാണയം സ്റ്റംപിനു മുകളിൽ വയ്ക്കും. സച്ചിനെ പുറത്താക്കുന്ന ബോളർമാർക്കുള്ളതാണ് ഇത്. പുറത്താകാതെ നിന്നാൽ ഈ നാണയം സച്ചിനുള്ളതും.
ചേട്ടനെ തോൽപിക്കാൻ മടി
സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയാണ് സഹോദരൻ അജിത്. സച്ചിനെക്കാൾ 8 വയസ്സിനു മൂത്ത അജിത്തിനെ സുഹൃത്തും വഴികാട്ടിയുമായാണ് സച്ചിൻ വിശേഷിപ്പിക്കുന്നത്. അജിത് ക്രിക്കറ്റ് കളിക്കുന്നതു കണ്ടാണു സച്ചിനും ബാറ്റെടുത്തത്. ഒരിക്കൽ അജിത്തിനെതിരെയും സച്ചിൻ കളിച്ചിട്ടുണ്ട്. ഒരു സിംഗിൾ വിക്കറ്റ് ടൂർണമെന്റിൽ അജിത്തും സച്ചിനും സെമിയിൽ നേർക്കുനേർ വന്നു. ചേട്ടനെ തോൽപിക്കാനുള്ള മടികൊണ്ട് സച്ചിൻ കളി ഉഴപ്പി. അതു മനസ്സിലാക്കിയ അജിത് തന്നെ ശാസനാപൂർവം കടുപ്പിച്ച് നോക്കിയെന്നും തുടർന്ന് കളി ജയിക്കേണ്ടി വന്നെന്നും സച്ചിൻ വെളിപ്പെടുത്തിയിട്ടുണ്ട്.
എട്ടുവർഷം കാത്തുവച്ച ഷാംപെയ്ൻ!
ക്രിക്കറ്റിൽ വലംകൈ ബാറ്ററും ബോളറുമായ സച്ചിൻ എഴുതുന്നത് ഇടംകൈ കൊണ്ടാണ്. ബാറ്റിങ്ങിന് ഇറങ്ങും മുൻപ് ഇടംകാലിലെ പാഡ് ആണ് ആദ്യം കെട്ടുക. 1990ൽ ഓൾഡ് ട്രാഫഡിൽ ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റിൽ തന്റെ ആദ്യ സെഞ്ചറി നേടിയ സച്ചിനു മാൻ ഓഫ് ദ് മാച്ച് അവാർഡായി കിട്ടിയ ഷാംപെയ്ൻ രുചിക്കാനായില്ല. കാരണം, 18 വയസ്സ് തികയാത്തവർക്ക് യുകെയിൽ മദ്യം രുചിക്കാൻ അനുമതിയുണ്ടായിരുന്നില്ല. എട്ടുവർഷത്തിനുശേഷം മകളുടെ ആദ്യ പിറന്നാളിനാണ് സച്ചിൻ ആ ഷാംപെയ്ൻ തുറന്നതത്രേ. പതിനേഴാം വയസ്സിൽ ടെസ്റ്റിൽ സെഞ്ചറി നേടിയെങ്കിലും ഏകദിനത്തിൽ സച്ചിന്റെ സെഞ്ചറി പിന്നെയും വൈകി. 1994ൽ ഓസ്ട്രേലിയയ്ക്കെതിരെ 79–ാം ഏകദിന മത്സരത്തിലായിരുന്നു സച്ചിൻ ആദ്യ സെഞ്ചറി നേടിയത്. 21–ാം വയസ്സിലായിരുന്നു അത്.
മോഹിച്ചത് പേസ് ബോളറാകാൻ
ബോളറായും തിളങ്ങിയ വിസ്മയമാണ് സച്ചിൻ തെൻഡുൽക്കർ. ഏകദിന മത്സരങ്ങളിലെ മികവായി കണക്കാക്കപ്പെടുന്ന 5 വിക്കറ്റ് നേട്ടം 5 തവണ സ്വന്തമാക്കിയിട്ടുണ്ട് സച്ചിൻ. ബോളിങ് ഇതിഹാസങ്ങളായിരുന്ന ഓസ്ട്രേലിയയുടെ ഷെയ്ൻ വോൺ, വെസ്റ്റിൻഡീസിന്റെ കോട്നി വാൽഷ്, മാൽക്കം മാർഷൽ, പാക്കിസ്ഥാന്റെ ഇമ്രാൻ ഖാൻ തുടങ്ങിയവർക്ക് 5 വിക്കറ്റ് നേട്ടം 5 തവണ സ്വന്തമാക്കാൻ സാധിച്ചിട്ടില്ല എന്നോർക്കണം! അവസാന ഓവറിൽ 6 റൺസ് എന്ന വിജയലക്ഷ്യത്തിൽനിന്ന് എതിർ ടീമിനെ 2 വട്ടം തടയാനും സച്ചിന്റെ ബോളിങ്ങിനു സാധിച്ചു. 1993ലെ ഹീറോ കപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും 1996ലെ ടൈറ്റൻ കപ്പിൽ ഓസ്ട്രേലിയയ്ക്ക് എതിരെയുമായിരുന്നു ഇത്. ചെറുപ്പത്തിൽ പേസ് ബോളറാകാൻ ആഗ്രഹിച്ച സച്ചിൻ ലോകമറിയുന്ന ബാറ്ററായി. എന്നാൽ, മകൻ അർജുൻ ഇപ്പോൾ ഐപിഎൽ ടീം മുംബൈ ഇന്ത്യൻസിന്റെ പേസ് ബോളർമാരിൽ ഒരാളാണ്.
പാക്കിസ്ഥാനു വേണ്ടിയും കളിച്ചു!
ഇന്ത്യയ്ക്കു വേണ്ടി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറും മുൻപു പാക്കിസ്ഥാനു വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട് സച്ചിൻ തെൻഡുൽക്കർ. 1987ൽ മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലായിരുന്നു ഇത്. പരിശീലന മത്സരത്തിൽ പകരക്കാരനായി പാക്ക് ടീമിനു വേണ്ടി സച്ചിൻ ഫീൽഡ് ചെയ്യാനിറങ്ങി. 2 വർഷത്തിനു ശേഷം പാക്കിസ്ഥാനെതിരായിരുന്നു സച്ചിന്റെ രാജ്യാന്തര അരങ്ങേറ്റവും; 1989 നവംബർ 15ന് കറാച്ചിയിൽ നടന്ന ടെസ്റ്റിൽ. 1987ൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ – സിംബാബ്‌വെ ലോകകപ്പ് മത്സരത്തിൽ ബോൾബോയി ആയിരുന്നു സച്ചിൻ. 24 വർഷത്തിനു ശേഷം, 2011ൽ ഇതേ മൈതാനത്ത് ഇന്ത്യ ലോകകപ്പ് ജേതാക്കളായപ്പോൾ സച്ചിനും ആ ടീമിലുണ്ടായിരുന്നു.
സച്ചിൻ എന്ന അച്ഛൻ
995 മേയ് 24ന് 23–ാം വയസ്സിലായിരുന്നു സച്ചിൻ തെൻഡുൽക്കറിന്റെ വിവാഹം. ശിശുരോഗവിദഗ്ധ ഡോ. അഞ്ജലി മേത്തയെ സച്ചിൻ ആദ്യം കണ്ടതും പരിചയപ്പെട്ടതും അതിനും 5 വർഷം മുൻപായിരുന്നു. വിവാഹശേഷം പ്രാക്ടിസ് അവസാനിപ്പിക്കാനും സച്ചിനു വേണ്ടി ജീവിതം മാറ്റിവയ്ക്കാനും അഞ്ജലി തീരുമാനിച്ചു. ഇരുവർക്കും 2 മക്കൾ; സാറയും അർജുനും. മകൾ സാറ അമ്മയുടെ വഴി പിന്തുടർന്നു മെഡിക്കൽ ബിരുദം നേടിയ ശേഷം മോഡലിങ് രംഗത്തു സജീവമായി വരുന്നു. മകൻ അർജുൻ അച്ഛന്റെ വഴിയേ ക്രിക്കറ്റിലെത്തി.
ടെന്നിസ് പ്രിയൻ, ഷെഫ് സച്ചിൻ
ക്രിക്കറ്റ് കഴിഞ്ഞാൽ സച്ചിന് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് പാചകം. പലവിധ രുചികളിലുള്ള വിഭവങ്ങൾ പാചകം ചെയ്യാൻ സച്ചിനു താൽപര്യമുണ്ട്. വലിയ ചെമ്മീനാണ് പ്രിയ വിഭവം. സച്ചിൻ സ്വയം പാചകം ചെയ്തു കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമെല്ലാം വിളമ്പാറുണ്ട്. ഇത്തരം വിഡിയോകൾ അദ്ദേഹം സമൂഹമാധ്യമങ്ങളിലും പങ്കുവയ്ക്കാറുണ്ട്. ക്രിക്കറ്റ് പോലെ സച്ചിന് ഇഷ്ടമുള്ള കായികവിനോദമാണ് ടെന്നിസ്. ചെറുപ്പകാലത്ത് ടെന്നിസ് ഇതിഹാസം ജോൺ മക്കൻറോയുടെ കടുത്ത ആരാധകനായിരുന്നു സച്ചിൻ. മക്കൻറോയെപ്പോലെ മുടി നീട്ടിവളർത്തിയും ബാൻഡ് ചുറ്റിയും നടന്നിട്ടുണ്ട് സച്ചിൻ.
English Summary: Sachin Tendulkar 50th birthday special