സഞ്ജുവിനെ മുൻപ് അറിയുമായിരുന്നില്ല; മികച്ച താരമാണ്, നല്ല ക്യാപ്റ്റനും: വെളിപ്പെടുത്തി ബോൾട്ട്
ജയ്പുർ∙ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിനെ മുൻപ് അറിയില്ലായിരുന്നുവെന്ന് വെളിപ്പെടുത്തി രാജസ്ഥാന്റെ ന്യൂസീലൻഡ് താരം ട്രെന്റ് ബോൾട്ട്. രാജസ്ഥാൻ റോയൽസ് യുട്യൂബിൽ പങ്കുവച്ച അഭിമുഖത്തിലാണ്, സഞ്ജുവിനെ അറിയില്ലായിരുന്നുവെന്ന ബോൾട്ടിന്റെ വെളിപ്പെടുത്തൽ. ജോസ് ബട്‍ലർ, യുസ്‌വേന്ദ്ര ചെഹൽ, രവിചന്ദ്രൻ അശ്വിൻ

ജയ്പുർ∙ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിനെ മുൻപ് അറിയില്ലായിരുന്നുവെന്ന് വെളിപ്പെടുത്തി രാജസ്ഥാന്റെ ന്യൂസീലൻഡ് താരം ട്രെന്റ് ബോൾട്ട്. രാജസ്ഥാൻ റോയൽസ് യുട്യൂബിൽ പങ്കുവച്ച അഭിമുഖത്തിലാണ്, സഞ്ജുവിനെ അറിയില്ലായിരുന്നുവെന്ന ബോൾട്ടിന്റെ വെളിപ്പെടുത്തൽ. ജോസ് ബട്‍ലർ, യുസ്‌വേന്ദ്ര ചെഹൽ, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ താരങ്ങൾക്കൊപ്പം ഡ്രസിങ് റൂം പങ്കിടാൻ സാധിക്കുന്നത് ഐപിഎൽ നൽകിയ സൗഭാഗ്യമാണെന്നും ബോൾട്ട് അഭിപ്രായപ്പെട്ടു.
‘‘ഇതിനു മുൻപ് എനിക്ക് സഞ്ജുവിനെ അറിയില്ലായിരുന്നു എന്നതാണ് വാസ്തവം. പക്ഷേ പരിചയപ്പെട്ടു കഴിഞ്ഞപ്പോഴാണ് എത്ര മികച്ച താരമാണ് സഞ്ജുവെന്ന് മനസ്സിലായത്. ഏറ്റവും ശാന്തനായ, മികച്ച കളിക്കാരനാണ് സഞ്ജു. മാത്രമല്ല, ഏറ്റവും മികച്ച ക്യാപ്റ്റനും. സഞ്ജുവുമായി ഇപ്പോൾ വളരെ മികച്ച ബന്ധമുണ്ട്. യുസ്‌വേന്ദ്ര ചെഹലുമായി എല്ലാവർക്കും അടുത്ത ബന്ധമുണ്ടെന്ന് തോന്നുന്നു. നല്ല ഊർജമുള്ള വ്യക്തിയാണ് അദ്ദേഹം’ – ബോൾട്ട് പറഞ്ഞു.
‘‘രാജസ്ഥാൻ റോയൽസിലേക്കു വരുന്നതിനു മുൻപ് പുതിയൊരു ടീമിന്റെ ഭാഗമാകുന്നതിൽ എനിക്ക് അതിയായ ആകാംക്ഷയുണ്ടായിരുന്നു. അതിനു മുൻപ് ഏതാനും ഐപിഎൽ ടീമുകളുടെ ഭാഗമാകാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിരുന്നു. എന്തായാലും കഴിഞ്ഞ സീസൺ വളരെ മികച്ചതായിരുന്നു. മികച്ച പ്രകടനത്തിലൂടെ ഞങ്ങൾക്ക് ഫൈനലിൽ ഇടംപിടിക്കാനായി. നിർഭാഗ്യവശാൽ കലാശപ്പോരാട്ടത്തിൽ ജയിക്കാനായില്ല. പക്ഷേ, മികച്ച ചില ഓർമകളാണ് പോയ സീസൺ അവശേഷിപ്പിക്കുന്നത്. അതിന്റെ തുടർച്ചയായി മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഈ സീസണിലും ശ്രമിക്കുന്നത്.’ – ബോൾട്ട് പറഞ്ഞു.
കുമാർ സംഗക്കാര ഉൾപ്പെടെയുള്ളവർക്കൊപ്പം പ്രവർത്തിക്കാനായതും ഐപിഎൽ നൽകിയ സൗഭാഗ്യമാണെന്ന് ബോൾട്ട് പ്രതികരിച്ചു. പുതിയ പരിശീലകർക്കു കീഴിൽ കളിക്കാനാകുന്നത് വലിയ ഭാഗ്യമാണ്. കുമാർ സംഗക്കാര മികച്ച പരിശീലകനാണ്. കളിക്കാരനെന്ന നിലയിൽത്തന്നെ വർഷങ്ങളുടെ പരിചയസമ്പത്തുണ്ട്.
‘‘മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വരുന്ന താരങ്ങൾക്കൊപ്പം ഡ്രസിങ് റൂം പങ്കിടാൻ സാധിക്കുന്നതും ഒന്നിച്ചു കളിക്കാനാകുന്നതും വലിയ അനുഭവമാണ്. രാജ്യാന്തര ക്രിക്കറ്റിൽ ഞങ്ങൾ എതിർപക്ഷത്താണ്. പക്ഷേ അവരിൽ പലരും ഇവിടെയെത്തുമ്പോൾ നമ്മുടെ സഹതാരങ്ങളാകുന്നത് വ്യത്യസ്തമായ അനുഭവമാണ്. ജോസ് ബട്‍ലർ, യുസ്‌വേന്ദ്ര ചെഹൽ, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയവർക്കൊപ്പം ഇവിടെ ഡ്രസിങ് റൂം പങ്കിടുന്നതും ഐപിഎലിലെ മഹത്തായ അനുഭവം തന്നെ’ – ബോൾട്ട് വിശദീകരിച്ചു.
English Summary: I didn't know Sanju Samson too well before this, says Trent Boult