ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന്റെ അവസാന ഓവറുകളിൽ കടുത്ത സമ്മർദത്തിലായി ലക്നൗ മെന്റർ ഗൗതം ഗംഭീർ. മുംബൈ ബാറ്റിങ്ങിന്റെ 19–ാം ഓവറിൽ ലക്നൗ 19 റണ്‍സ് വഴങ്ങിയതോടെ ഡഗ് ഔട്ടിൽ കണ്ണടച്ചിരിക്കുകയായിരുന്നു ഗൗതം ഗംഭീർ. അഫ്ഗാനിസ്ഥാൻ യുവപേസർ നവീൻ ഉൾ ഹഖാണ് 19–ാം ഓവറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന്റെ അവസാന ഓവറുകളിൽ കടുത്ത സമ്മർദത്തിലായി ലക്നൗ മെന്റർ ഗൗതം ഗംഭീർ. മുംബൈ ബാറ്റിങ്ങിന്റെ 19–ാം ഓവറിൽ ലക്നൗ 19 റണ്‍സ് വഴങ്ങിയതോടെ ഡഗ് ഔട്ടിൽ കണ്ണടച്ചിരിക്കുകയായിരുന്നു ഗൗതം ഗംഭീർ. അഫ്ഗാനിസ്ഥാൻ യുവപേസർ നവീൻ ഉൾ ഹഖാണ് 19–ാം ഓവറിൽ പന്തെറിഞ്ഞത്. അവസാന രണ്ട് ഓവറിൽ മുംബൈയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത് 12 പന്തിൽ 30 റൺസ്.

ആദ്യ പന്തിൽ മുംബൈയ്ക്കു റൺസെടുക്കാൻ സാധിച്ചില്ലെങ്കിലും രണ്ടാം പന്ത് ടിം ഡേവിഡ് സിക്സർ പറത്തിയിരുന്നു. മൂന്നാം പന്തിൽ ടിം ഡേവിഡ് ഡബിൾ ഓടിയെടുത്തു. നാലാം പന്ത് നോബോളായി അഞ്ച് റൺസ് വഴങ്ങിയതോടെ നവീൻ സമ്മർദത്തിലായി. ഫ്രീഹിറ്റ് മുതലെടുക്കാൻ സാധിച്ചില്ലെങ്കിലും ആറാം പന്തിൽ ടിം ‍ഡേവിഡ് ഒരു സിക്സ് കൂടി നേടി. ഇതോടെ അവസാന ഓവറിൽ മുംബൈയ്ക്കു ജയിക്കാൻ 11 റൺസ് മതിയെന്ന നിലവന്നു.

ADVERTISEMENT

ഈ സമയത്ത് ക്യാമറ ലക്നൗ ഡഗ്ഔട്ടിലേക്കു തിരിഞ്ഞപ്പോൾ കണ്ണടച്ച് നിരാശനായി ഇരിക്കുകയായിരുന്നു ഗംഭീർ. പിന്നീട് മത്സരം അവസാനിക്കുന്നതുവരെ ഭാവമാറ്റമൊന്നുമില്ലാതെ ഡഗ് ഔട്ടിൽ നിരാശനായി ഇരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ലക്നൗ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുക്കാനേ സാധിച്ചുള്ളൂ. ലക്നൗവിന് അഞ്ച് റൺസിന്റെ വിജയം സ്വന്തം.

English Summary: Gambhir can't bare to watch Naveen's expensive 19th over