അനുകൂല സാഹചര്യങ്ങളിൽ പോലും പഞ്ചാബ് ബോളർമാർ നിരാശപ്പെടുത്തി: വസീം ജാഫർ
ധരംശാല ∙ രാജസ്ഥാനെതിരായ തോൽവിയോടെ പ്ലേഓഫ് പ്രതീക്ഷകൾ അസ്തമിച്ചതിനു പിന്നാലെ പഞ്ചാബ് കിങ്സ് ബോളർമാർക്കെതിരെ വിമർശനവുമായി ബാറ്റിങ് കോച്ച് വസീം ജാഫർ. മികച്ച താരങ്ങളുണ്ടായിട്ടും സീസണിൽ പഞ്ചാബിന്റെ ബോളിങ് നിര പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. അനുകൂലമായ സാഹചര്യങ്ങളിൽ പോലും പേസർമാരും സ്പിന്നർമാരും നിരാശപ്പെടുത്തി. മികച്ച താരങ്ങൾ അടങ്ങിയ പഞ്ചാബ് കിങ്സ് ഈ സീസണിൽ പോയിന്റ് പട്ടികയിൽ മുൻനിരയിൽ സ്ഥാനം പിടിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും ജാഫർ പറഞ്ഞു.

ധരംശാല ∙ രാജസ്ഥാനെതിരായ തോൽവിയോടെ പ്ലേഓഫ് പ്രതീക്ഷകൾ അസ്തമിച്ചതിനു പിന്നാലെ പഞ്ചാബ് കിങ്സ് ബോളർമാർക്കെതിരെ വിമർശനവുമായി ബാറ്റിങ് കോച്ച് വസീം ജാഫർ. മികച്ച താരങ്ങളുണ്ടായിട്ടും സീസണിൽ പഞ്ചാബിന്റെ ബോളിങ് നിര പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. അനുകൂലമായ സാഹചര്യങ്ങളിൽ പോലും പേസർമാരും സ്പിന്നർമാരും നിരാശപ്പെടുത്തി.
മികച്ച താരങ്ങൾ അടങ്ങിയ പഞ്ചാബ് കിങ്സ് ഈ സീസണിൽ പോയിന്റ് പട്ടികയിൽ മുൻനിരയിൽ സ്ഥാനം പിടിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും ജാഫർ പറഞ്ഞു. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് 4 വിക്കറ്റിനാണ് പഞ്ചാബിനെ തോൽപിച്ചത്. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ 2 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു.
സീസണിൽ 14 മത്സരങ്ങളിൽ എട്ടിലും പരാജയപ്പെട്ട പഞ്ചാബ് പോയിന്റ് പട്ടികയിൽ 8–ാം സ്ഥാനത്താണ്. ജയത്തോടെ രാജസ്ഥാൻ പ്ലേഓഫിലേക്ക് നേരിയ പ്രതീക്ഷ നിലനിർത്തുകയും ചെയ്തു. സ്കോർ: പഞ്ചാബ്– 20 ഓവറിൽ 5ന് 187. രാജസ്ഥാൻ – 19.4 ഓവറിൽ 6ന് 189.
English Summary : Bowlers let down Punjab Kings says Wasim Jaffer