അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പറായി മലയാളി താരം വിഷ്ണു വിനോദ്. ഗുജറാത്ത് ബാറ്റിങ്ങിനിടെയാണ് ഇഷാന്‍ കിഷൻ മാറി വിഷ്ണു വിനോദ് കീപ്പറുടെ റോൾ‍ ഏറ്റെടുത്തത്. ആദ്യം ഇത്തരമൊരു അപ്രതീക്ഷിത നീക്കത്തിനു കാരണമെന്തെന്ന് ആരാധകർക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പറായി മലയാളി താരം വിഷ്ണു വിനോദ്. ഗുജറാത്ത് ബാറ്റിങ്ങിനിടെയാണ് ഇഷാന്‍ കിഷൻ മാറി വിഷ്ണു വിനോദ് കീപ്പറുടെ റോൾ‍ ഏറ്റെടുത്തത്. ആദ്യം ഇത്തരമൊരു അപ്രതീക്ഷിത നീക്കത്തിനു കാരണമെന്തെന്ന് ആരാധകർക്കു മനസ്സിലായില്ല.

കുറച്ച് നേരത്തിനു ശേഷമാണ് സംഭവത്തിൽ വ്യക്തത വന്നത്. ഓവർ ഇടവേളയ്ക്കിടെ തൊപ്പി അണിയുകയായിരുന്ന മുംബൈ താരം ക്രിസ് ജോർദാന്റെ കൈമുട്ട് ഇഷാൻ കിഷന്റെ കണ്ണില്‍ കൊള്ളുകയായിരുന്നു. പരുക്കേറ്റതോടെ നിരാശനായി ഇഷാൻ കിഷൻ ഡ്രസിങ് റൂമിലേക്കു മടങ്ങി. തുടർന്നാണ് വിക്കറ്റ് കീപ്പറായി വിഷ്ണു വിനോദിന്റെ രംഗപ്രവേശം. കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് ആയാണ് വിഷ്ണു കളിക്കാനെത്തിയത്.

ADVERTISEMENT

രണ്ടാം ക്വാളിഫയർ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 62 റൺസിനു തോൽപിച്ച് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനലിൽ കടന്നു. നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത്, തുടർച്ചയായ രണ്ടാം തവണയാണ് ഐപിഎൽ ഫൈനലിൽ പ്രവേശിക്കുന്നത്. ഞായറാഴ്ച ഇതേ വേദിയി‍ൽ നടക്കുന്ന ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സാണ് ഗുജറാത്തിന്റെ എതിരാളികൾ.

ശുഭ്മാൻ ഗില്ലിന്റെ സെഞ്ചറിക്കരുത്തിൽ ഗുജറാത്ത് ഉയർത്തിയ 234 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ ഇന്നിങ്സ് 18.2 ഓവറിൽ 171 റൺസിൽ അവസാനിച്ചു. 2.2 വെറും 10 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയ മോഹിത് ശർമയാണ് മുംബൈയുടെ ഫൈനൽ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്. മറുപടി ബാറ്റിങ്ങിൽ, സൂര്യകുമാർ യാദവ് (38 പന്തിൽ 61), തിലക് വർമ (14 പന്തിൽ 43), കാമറൂൺ ഗ്രീൻ (20 പന്തിൽ 30) എന്നിവർ പൊരുതിയെങ്കിലും മറ്റു ബാറ്റർമാർക്ക് ആർക്കും രണ്ടക്കം പോലും കടക്കാനായില്ല.

ADVERTISEMENT

English Summary: Vishnu Vinod substitutes Ishan Kishan on match against Gujarat Titans