റാഞ്ചിയിലെ റോഡുകളിലും സൂറത്തിലെ സ്കൂൾ ഗ്രൗണ്ടിലും ഡൽഹിയിലെ അക്കാദമികളിലും ക്രിക്കറ്റ് സ്വപ്നം കണ്ടു വളർന്ന ചെന്നൈ സൂപ്പർ കിങ്സിന്റെയും ഗുജറാത്ത് ടൈറ്റൻസിന്റെയും താരക്കൂട്ടം ഇതാ ഇന്ന് ഐപിഎൽ ഫൈനലിൽ നേർക്കുനേർ. നാലു പതിറ്റാണ്ട് മുൻപ് 1983ൽ ഇന്ത്യ ആദ്യമായി ഏകദിന ലോകകപ്പ് സ്വന്തമാക്കുമ്പോൾ ഇക്കൂട്ടത്തിലെ ഇന്ത്യൻ താരങ്ങളിൽ പലരും ജനിച്ചിട്ടു പോലുമില്ല. പക്ഷേ 2023ൽ, ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി പതാകാവാഹകരായി വാഴ്ത്തപ്പെടുന്നവരിൽ ഇവരിൽ പലരുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നന്നായി കളിക്കുന്ന താരങ്ങൾ ചില ടീമിലെത്തിയാൽ കളി മറക്കും. മോശം ഫോമിലുള്ള ചിലരാവട്ടെ ജഴ്സി മാറുന്നതോടെ സ്വിച്ചിട്ടപ്പോലെ ഫോമിൽ വരും. ഇങ്ങനെ ആർക്കും ‘ഫോമിലാവാൻ’ കയറിച്ചെല്ലാവുന്ന രണ്ടു ടീമുകളാണ് ഇന്ന് ഐപിഎൽ ഫൈനലിൽ ഏറ്റുമുട്ടുന്നത്. ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും. കളിക്കാരെ തങ്ങൾക്ക് വേണ്ട വിധം പരുവപ്പെടുത്തിയെടുക്കാനും ടീം ആഗ്രഹിക്കുന്ന ഫലം അവരിൽനിന്ന് ഊറ്റിയെടുക്കാനും സാധിക്കുന്നത് ബൗണ്ടറി ലൈനിനു പുറത്തെ ചിന്തകളും തന്ത്രങ്ങളും കൊണ്ടു കൂടിയാണ്. സമ്മർദമില്ലാത്ത, സൗഹാർദ പൂർണമായ ടീം അന്തരീക്ഷം കളിക്കാർക്കായി സൃഷ്ടിക്കുന്നതിലും ഇരുടീമുകളും വിജയമാണ്.

ADVERTISEMENT

നെഹ്റ ദ് സോക്കർ കോച്ച്

മനസ്സിലുള്ളത് ടച്ച്‌ ലൈനിനു പുറത്ത് ആംഗ്യവിക്ഷേപങ്ങളിലൂടെ പ്രകടിപ്പിക്കുന്ന ഫുട്ബോൾ കോച്ചിനെപ്പോലെയാണ് ഗുജറാത്ത് ടൈറ്റൻസ് ഹെഡ് കോച്ച് ആശിഷ് നെഹ്റ. തൊപ്പി തലതിരിച്ചുവച്ച് പിന്നിൽ കയ്യും കെട്ടി കാരണവരെപ്പോലെ ബൗണ്ടറി ലൈനിൽ സദാസമയവുമുണ്ടാകും ഈ മുൻ ഇന്ത്യൻ താരം. ഓരോ ഓവർ കഴിയുമ്പോഴും ബൗണ്ടറി ലൈനിലെത്തുന്ന ബോളർമാർക്ക് ഹെഡ് കോച്ച് വക നിർദേശങ്ങൾ റെഡിയാണ്. ബോളർക്ക് മാത്രമല്ല, ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കും വരും ബൗണ്ടറിക്ക് പുറത്തുനിന്ന് സിഗ്‌നൽ. ഒരോവർ കൊടുക്ക്, അല്ലെങ്കിൽ ഒന്നു മതി എന്ന രീതിയിൽ നെഹ്റയുടെ വിരലനക്കം ക്യാപ്റ്റന് മനഃപാഠമാണ്.

ADVERTISEMENT

ചെന്നൈ മോഡൽ 

നെഹ്റയും ബാറ്റിങ് കോച്ച് ഗാരി കിർസ്റ്റനും ഗുജറാത്ത് ടീം രൂപപ്പെടുത്തിയത് ചെന്നൈ സൂപ്പർ കിങ്സ് മാതൃകയിലാണ്. വലിയ പേരിനു പിന്നാലെ പോകാതെ തങ്ങൾക്ക് ആവശ്യമുള്ള താരങ്ങളെ ടീമിലെത്തിക്കുക എന്നതായിരുന്നു ആ തന്ത്രം. കഴിഞ്ഞ തവണ കടലാസിൽ ദുർബലമായ ബാറ്റിങ് ലൈനപ്പുമായി കളി തുടങ്ങിയ ഗുജറാത്ത് ടീമാണ് കപ്പുമായി മടങ്ങിയത്. ഇത്തവണ ബാറ്റിങ് കരുത്തു കൂട്ടുമെന്നു കരുതിയവർക്കു തെറ്റി. നെഹ്റ ചെയ്തത് ബോളിങ് അസ്ത്രങ്ങളുടെ മൂർച്ച കൂട്ടുകയാണ്. അഫ്ഗാനിസ്ഥാനിൽനിന്നും അയർലൻഡിൽ നിന്നും അത്ര പിടിവലിയില്ലാത്ത താരങ്ങളെ എടുത്താണ് അതു സാധിച്ചത്. നൂർ അഹമ്മദും ഐറിഷ് ഇടംകയ്യൻ പേസർ ജോഷ്വ ലിറ്റിലും ടീമിന് യുവത്വവും ബാലൻസും സമ്മാനിച്ചു. യഷ് ദയാൽ റിങ്കുസിങ്ങിന്റെ പ്രഹരമേറ്റ് പിൻവാങ്ങിയതോടെ പഴയ പടക്കുതിര മോഹിത് ശർമയ്ക്ക് അവസരമൊരുങ്ങി. 3 സീസണിനു ശേഷം തിരിച്ചെത്തിയ മോഹിത് ഗുജറാത്ത് ജഴ്സിയിൽ ജയന്റ് കില്ലറായി ആണ് അവതരിച്ചത്. ബാറ്റിങ് ഉത്തരവാദിത്തം ഏറെക്കുറെ പൂർണമായി ശുഭ്മൻ ഗിൽ ഏറ്റെടുത്തെങ്കിലും വിജയ് ശങ്കർ, സായ് സുദർശൻ എന്നിവർ നൽകിയ പിന്തുണ നിർണായകമായി. 

ADVERTISEMENT

 ധോണി മാജിക്

മഹേന്ദ്ര സിങ് ധോണിയും 10 മഞ്ഞക്കുപ്പായക്കാരും; ഈ സമവാക്യത്തിന് ഇപ്പോഴും വലിയ വ്യത്യാസമില്ല. ഒരു പക്ഷേ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ശക്തി കുറഞ്ഞ ടീമുമായാണ് ഇത്തവണ ധോണി ഫൈനലിലേക്ക് ചീട്ടു വാങ്ങിയിരിക്കുന്നത്. ഓപ്പണർമാരായ ഡെവൻ കോൺവേയും ഋതുരാജ് ഗെയ്ക്‌വാദുമാണ് ബാറ്റിങ്ങിന്റെ നട്ടെല്ല്. ടെസ്റ്റ് പ്ലെയറായി മുദ്ര കുത്തപ്പെട്ടിരുന്ന അജിൻക്യ രഹാനെ വരെ ചെന്നൈ ജഴ്‌സിയിൽ കയറിയതോടെ വൻ സ്ട്രൈക് റേറ്റിൽ കളിച്ചു തുടങ്ങി. പിഞ്ച് ഹിറ്ററായുള്ള ശിവം ദുബെയുടെ വരവും  സിഎസ്കെയെ സഹായിച്ചു. ബോളർമാരെ കൂട്ടിയിണക്കുന്നതിലാണ് ധോണിയുടെ മികവ് കൂടുതൽ കണ്ടത്. ദീപക് ചാഹറിന്റെ അഭാവത്തിൽ തുഷാർ ദേഷ്പാണ്ഡെയെ വച്ചാണ് ധോണി പിടിച്ചു നിന്നത്. തന്റെ ചിറകിൻ കീഴിൽ എന്നപോലെ സംരക്ഷിച്ചു പോന്ന ലങ്കൻ പേസർ മതീഷ പതിരാനയാണ് തുറുപ്പുചീട്ട്.

English Summary : Chennai Super Kings vs Gujarat Titans, IPL Final Updates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT