മുംബൈ∙ ഗോസിപ്പുകൾ രൂക്ഷമായതോടെ ഇൻസ്റ്റഗ്രാമിൽനിന്ന് പരസ്പരം അൺഫോളോ ചെയ്ത് ഗുജറാത്ത് ടൈറ്റൻസ് താരം ശുഭ്മന്‍ ഗില്ലും ബോളിവുഡ് താരം സാറ അലി ഖാനും. പല തവണ ഗില്ലിനെയും സാറ അലി ഖാനെയും പൊതു ഇടങ്ങളിൽ ഒരുമിച്ച് കണ്ടതോടെയാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഗോസിപ്പുകൾ രൂക്ഷമായതോടെ ഇൻസ്റ്റഗ്രാമിൽനിന്ന് പരസ്പരം അൺഫോളോ ചെയ്ത് ഗുജറാത്ത് ടൈറ്റൻസ് താരം ശുഭ്മന്‍ ഗില്ലും ബോളിവുഡ് താരം സാറ അലി ഖാനും. പല തവണ ഗില്ലിനെയും സാറ അലി ഖാനെയും പൊതു ഇടങ്ങളിൽ ഒരുമിച്ച് കണ്ടതോടെയാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ നടിയോ, ഗില്ലോ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻ‍ഡുൽക്കറുമായി ഗിൽ ഡേറ്റിങ്ങിലാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

സമൂഹമാധ്യമങ്ങളിൽ ഇരുവരും തെറ്റിപ്പിരിയാനുള്ള കാരണമെന്തെന്ന അന്വേഷണത്തിലാണ് ആരാധകർ. അതേസമയം ഐപിഎല്ലില്‍ തകർപ്പൻ ഫോമിലാണ് ശുഭ്മൻ ഗിൽ കളിക്കുന്നത്. ഗില്ലിന്റെ സെഞ്ചറിക്കരുത്തിൽ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ തോൽപിച്ച് ഗുജറാത്ത് ടൈറ്റൻസ് ഫൈനൽ ഉറപ്പിച്ചിരുന്നു. ഞായറാഴ്ച രാത്രി 7.30ന് നടക്കുന്ന ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടാനൊരുങ്ങുകയാണ് ഗുജറാത്ത് ടൈറ്റൻസ്.

ADVERTISEMENT

ഫൈനൽ മത്സരം മാത്രം ബാക്കി നിൽക്കെ ഏറ്റവും കൂടുതൽ റൺസ് നേടിയ ഓറഞ്ച് ക്യാപ്പിനുടമ ശുഭ്മൻ ഗില്ലാണ്. 16 മത്സരങ്ങൾ കളിച്ച ഗിൽ 851 റണ്‍സാണു നേടിയത്. ഉയർന്ന സ്കോർ 129. ഐപിഎൽ 2023 സീസണിൽ ഇതുവരെ മൂന്നു സെഞ്ചറികളും നാല് അർധ സെഞ്ചറികളും താരം നേടിയിട്ടുണ്ട്.

English Summary: Shubman Gill and Sara Ali Khan unfollow each other on social media