അഹമ്മദാബാദ്∙ മൂന്നു ദിവസത്തോളം നീണ്ടെങ്കിലും മഴയിൽ മുങ്ങുമെന്ന് കരുതിയിരുന്ന ഐപിഎൽ ഫൈനൽ പൂർത്തിയാക്കാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് സംഘാടകരായ ബിസിസിഐ. ഞായറാഴ്ച നടത്താനിരുന്ന ഫൈനൽ കനത്ത മഴയെ തുടർന്നുണ്ടായ തടസ്സങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ്∙ മൂന്നു ദിവസത്തോളം നീണ്ടെങ്കിലും മഴയിൽ മുങ്ങുമെന്ന് കരുതിയിരുന്ന ഐപിഎൽ ഫൈനൽ പൂർത്തിയാക്കാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് സംഘാടകരായ ബിസിസിഐ. ഞായറാഴ്ച നടത്താനിരുന്ന ഫൈനൽ കനത്ത മഴയെ തുടർന്നുണ്ടായ തടസ്സങ്ങൾ പിന്നിട്ട് ചൊവ്വാഴ്ച പുലർച്ചെയാണ് അവസാനിച്ചത്. ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിനു തോൽപ്പിച്ച് എം.എസ്.ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിങ്സ് ചാംപ്യന്മാരാകുകയും ചെയ്തു.

എന്നാൽ ബിസിസിഐയുടെ നേർക്കുള്ള ട്രോൾ‘മഴ’ ഇനിയും തോർന്നിട്ടില്ല. കനത്ത മഴയിൽ പെയ്തപ്പോൾ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ നിർമാണ വീഴ്ചകൾ വ്യക്തമായെന്ന് ആരോപിച്ചാണ് ട്രോൾ. ഞായറാഴ്ച വൈകിട്ട് അഹമ്മദാബാദിൽ ആരംഭിച്ച ശക്തമായ മഴ രാത്രി വൈകിയും തുടർന്നതോടെയാണ് ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഐപിഎൽ ക്രിക്കറ്റ് ഫൈനൽ മത്സരം റിസർവ് ദിനമായ തിങ്കളാഴ്ചത്തേയ്ക്കു മാറ്റിയത്. ഞായറാഴ്ചത്തെ മഴയിൽ മോദി സ്റ്റേഡിയത്തിലെ ഗാലറി ചോർന്നൊലിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു.

ADVERTISEMENT

തിങ്കളാഴ്ച, ചെന്നൈയുടെ മറുപടി ബാറ്റിങ് തുടങ്ങിയതിനു തൊട്ടുപിന്നാലെയാണ് മഴ തുടങ്ങിയത്. അരമണിക്കൂറിനുശേഷം മഴ ശമിച്ചെങ്കിലും ഔട്ട്ഫീൽഡിലെ നനവ് മാറാത്തതിനാൽ മത്സരം പുനരാരംഭിക്കാനായില്ല. ഇതോടെയാണ് ബിസിസിഐക്കെതിരെ വിമർശന‘മഴ’ തുടങ്ങിയത്. ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡായ ബിസിസിഐക്ക് മൈതാനം ഉണക്കാനുള്ള അത്യാധുനിക സംവിധാനങ്ങളില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടി. വെള്ളം ഒപ്പിയെടുക്കാന്‍ ഇപ്പോഴും പെയിന്റ് ബക്കറ്റും സ്പോഞ്ചും തന്നെ ശരണമെന്നും ട്രോളന്മാർ പരിഹസിച്ചു. ഇതിനിടയിൽ, ഹെയർ ഡ്രൈയർ, ഇസ്തിരിപ്പെട്ടി തുടങ്ങിയ സാധനങ്ങളും ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നതോടെ ബിസിസിഐ ഫുൾ ‘എയറിലായി’.

എന്നാൽ ഇത് പഴയ ചിത്രങ്ങളാണെന്നു പിന്നീട് വ്യക്തമായി. 2020ൽ ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിന്നുള്ളതാണ് ചിത്രം. മത്സരത്തിനിടെ പിച്ച് ഉണക്കാനുള്ള ശ്രമത്തിൽ ഗ്രൗണ്ട് സ്റ്റാഫ് സ്റ്റീം അയൺ, ഹെയർ ഡ്രയർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ചു. ഇതാണ് ഐപിഎൽ ഫൈനൽ മത്സരത്തിനിടയിൽ വീണ്ടും പ്രചരിച്ചത്.

ADVERTISEMENT

നിലവില്‍ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം. ഒരേസമയം ഇവിടെ 1.32 ലക്ഷം പേർക്കു കളി കാണാം. 2021 ഫെബ്രുവരിയിലാണ് മൊട്ടേരയിൽ പുതുക്കിപ്പണിത സർദാർ പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ പുനർനാമകരണം ചെയ്തത്. സ്റ്റേഡിയത്തിൽ ജോയിന്റ് ഇന്നവേഷൻ സെന്ററിന്റെ ഉദ്ഘാടനം ഫൈനൽ മത്സരത്തിനു മുന്നോടിയായി ഞായറാഴ്ച നിർവ്വഹിച്ചിരുന്നു. ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നാകും നരേന്ദ്ര മോദി സ്റ്റേഡിയം.

English Summary: Ground Staff Uses Sponge to Dry Up Area Near Pitch at Narendra Modi Stadium