പുണെ∙ ചെന്നൈ സൂപ്പർ കിങ്സിന്റെ ഐപിഎൽ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് വിവാഹിതനായി. ക്രിക്കറ്റ് താരം കൂടിയായ ഉത്കർഷ പവാറാണ് വധു. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. മഹാരാഷ്ട്ര വനിതാ ക്രിക്കറ്റ് ടീമിൽ അംഗമാണ് ഉത്കർഷ. മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ വച്ചായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുണെ∙ ചെന്നൈ സൂപ്പർ കിങ്സിന്റെ ഐപിഎൽ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് വിവാഹിതനായി. ക്രിക്കറ്റ് താരം കൂടിയായ ഉത്കർഷ പവാറാണ് വധു. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. മഹാരാഷ്ട്ര വനിതാ ക്രിക്കറ്റ് ടീമിൽ അംഗമാണ് ഉത്കർഷ. മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ വച്ചായിരുന്നു വിവാഹം. വിവാഹത്തിനു പിന്നാലെ ഋതുരാജ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചു.

ചെന്നൈ സൂപ്പർ കിങ്സിൽ ഋതുരാജിന്റെ സഹതാരങ്ങളായ ശിവം ദുബെ, പ്രശാന്ത് സോളങ്കി തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുക്കാനെത്തി. രാജസ്ഥാൻ റോയൽസ് താരം ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ തുടങ്ങിയവർ ഋതുരാജിനും ഉത്കർഷയ്ക്കും ആശംസകൾ നേർന്നു. ഐപിഎലിൽ ചെന്നൈയുടെ കിരീടവിജയത്തിന പിന്നാലെ, പ്രതിശ്രുത വധുവിനും മഹേന്ദ്രസിങ് ധോണിക്കുമൊപ്പമുള്ള ഋതുരാജിന്റെ ചിത്രം വൈറലായിരുന്നു. ‘എന്റെ ജീവിതത്തിലെ വിവിഐപികൾ’ എന്ന കുറിപ്പോടെയാണ് ഋതുരാജ് ഈ ചിത്രം പങ്കുവച്ചത്.

ശനിയാഴ്ച വിവാഹിതരായ ക്രിക്കറ്റ് താരങ്ങളായ ഋതുരാജ് ഗെയ്‌ക്‌വാദും ഉത്കർഷ പവാറും (ചിത്രങ്ങൾക്ക് കടപ്പാട്: ഋതുരാജ് ഗെയ്‌ക്‌വാദ്, ഇൻസ്റ്റഗ്രാം)
ADVERTISEMENT

പുണെ സ്വദേശിയായ ഇരുപത്തിനാലുകാരി ഉത്കർഷ, ഓൾറൗണ്ടറാണ്. 2012-13, 2017-18 സീസണുകളിൽ മഹാരാഷ്ട്ര അണ്ടർ-19 ടീമിൽ അംഗമായിരുന്നു. പിന്നീടാണ് സീനിയർ ടീമിലേക്ക് എത്തിയത്. 18 മാസം മുൻപാണ് ഉത്‌കർഷ അവസാനമായി കളത്തിലിറങ്ങിയത്. നിലവിൽ പുണെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ ആൻഡ് ഫിറ്റ്നസ് സയൻസസിൽ (ഐഎൻഎഫ്എസ്) പഠിക്കുകയാണ്.

ഋതുരാജ് ഗെയ്‌ക്‌വാദും ഉത്കർഷ പവാറും (ചിത്രങ്ങൾക്ക് കടപ്പാട്: ഋതുരാജ് ഗെയ്‌ക്‌വാദ്, ഇൻസ്റ്റഗ്രാം)

പുണെ സ്വദേശിയായ ഋതുരാജ് ഗെയ്‌ക്‌വാദ് മഹാരാഷ്ട്ര പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ്. ഇരുപത്തിയേഴു വയസ്സുകാരനായ ഗെയ്‌ക്‌വാദും ഉത്‌കർഷയും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നെന്നാണ് വിവരം. കഴിഞ്ഞ വർഷം. ഗെയ്‌ക്‌വാദും ഉത്‌കർഷയും ജിമ്മിൽ ഒരുമിച്ച് വർക്ക്ഔട്ട് ചെയ്യുന്നതിനിടയിലുള്ള ചിത്രം പുറത്തുവന്നിരുന്നു. ഇതോടെയാണ് ഗെയ്‌ക്‌വാദിന്റെ പ്രണയത്തെക്കുറിച്ച് ഗോസിപ്പുകൾ പരക്കാൻ തുടങ്ങിയത്. ആരാണ് ആ ‘മിസ്റ്ററി ഗേൾ’ എന്ന തരത്തിലായിരുന്നു ചർച്ചകൾ. ഇടക്കാലത്ത് മറാഠി നടി സയാലി സജീവുമായി ചേർത്തും ഗെയ്‌‌ക്‌വാദിനെക്കുറിച്ച് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

ശനിയാഴ്ച വിവാഹിതരായ ക്രിക്കറ്റ് താരങ്ങളായ ഋതുരാജ് ഗെയ്‌ക്‌വാദും ഉത്കർഷ പവാറും (ചിത്രങ്ങൾക്ക് കടപ്പാട്: ഋതുരാജ് ഗെയ്‌ക്‌വാദ്, ഇൻസ്റ്റഗ്രാം)
ഋതുരാജ് ഗെയ്‌ക്‌വാദിന്റെ വധു ഉത്കർഷ പവാർ (ചിത്രങ്ങൾക്ക് കടപ്പാട്: ഋതുരാജ് ഗെയ്‌ക്‌വാദ്, ഇൻസ്റ്റഗ്രാം)

ഋതുരാജ് ഗെയ്‌ക്‌വാദിന്റെ വധു ഉത്കർഷ പവാറും (ചിത്രങ്ങൾക്ക് കടപ്പാട്: ഋതുരാജ് ഗെയ്‌ക്‌വാദ്, ഇൻസ്റ്റഗ്രാം)
ശനിയാഴ്ച വിവാഹിതരായ ക്രിക്കറ്റ് താരങ്ങളായ ഋതുരാജ് ഗെയ്‌ക്‌വാദും ഉത്കർഷ പവാറും (ചിത്രങ്ങൾക്ക് കടപ്പാട്: ഋതുരാജ് ഗെയ്‌ക്‌വാദ്, ഇൻസ്റ്റഗ്രാം)
ശനിയാഴ്ച വിവാഹിതരായ ക്രിക്കറ്റ് താരങ്ങളായ ഋതുരാജ് ഗെയ്‌ക്‌വാദും ഉത്കർഷ പവാറും (ചിത്രങ്ങൾക്ക് കടപ്പാട്: ഋതുരാജ് ഗെയ്‌ക്‌വാദ്, ഇൻസ്റ്റഗ്രാം)
ഋതുരാജ് ഗെയ്‌ക്‌വാദിന്റെ വധു ഉത്കർഷ പവാർ (ചിത്രങ്ങൾക്ക് കടപ്പാട്: ഋതുരാജ് ഗെയ്‌ക്‌വാദ്, ഇൻസ്റ്റഗ്രാം)
ADVERTISEMENT

English Summary: Ruturaj Gaikwad gets married to Utkarsha Pawar. See pics