പാക്കിസ്ഥാൻ ഉറച്ചുതന്നെ, ഏഷ്യാകപ്പ് ബഹിഷ്കരിക്കും; പുതിയ ടൂർണമെന്റ് വരും?
ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ നിന്ന് പിൻമാറാനൊരുങ്ങി പാക്കിസ്ഥാൻ. ടൂർണമെന്റിന്റെ സംഘാടനത്തിനായി പാക്കിസ്ഥാൻ മുന്നോട്ടുവച്ച ‘ഹൈബ്രിഡ് മോഡലി’നോട് ശ്രീലങ്ക, ബംഗ്ലദേശ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡുകൾ മുഖംതിരിച്ചതിൽ പ്രതിഷേധിച്ചാണ് അവർ ടൂർണമെന്റ് ബഹിഷ്കരിക്കാൻ ഒരുങ്ങുന്നത്. പാക്കിസ്ഥാൻ പിൻമാറുന്നതോടെ ഏഷ്യാകപ്പിന്റെ സംപ്രേഷണാവകാശം ഉൾപ്പെടെയുള്ള കാര്യങ്ങൾ പുനർ നിർണയിക്കേണ്ടിവരും.

കറാച്ചി ∙ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ നിന്ന് പിൻമാറാനൊരുങ്ങി പാക്കിസ്ഥാൻ. ടൂർണമെന്റിന്റെ സംഘാടനത്തിനായി പാക്കിസ്ഥാൻ മുന്നോട്ടുവച്ച ‘ഹൈബ്രിഡ് മോഡലി’നോട് ശ്രീലങ്ക, ബംഗ്ലദേശ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡുകൾ മുഖംതിരിച്ചതിൽ പ്രതിഷേധിച്ചാണ് അവർ ടൂർണമെന്റ് ബഹിഷ്കരിക്കാൻ ഒരുങ്ങുന്നത്.
പാക്കിസ്ഥാൻ പിൻമാറുന്നതോടെ ഏഷ്യാകപ്പിന്റെ സംപ്രേഷണാവകാശം ഉൾപ്പെടെയുള്ള കാര്യങ്ങൾ പുനർ നിർണയിക്കേണ്ടിവരും. ഈ സാഹചര്യത്തിൽ ഏഷ്യാകപ്പിനു പകരം ഇന്ത്യ, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളെ ഉൾപ്പെടുത്തി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
ഏഷ്യാകപ്പ് പാക്കിസ്ഥാനിൽ വച്ചു നടത്തിയാൽ ടീമിനെ അയയ്ക്കില്ലെന്ന് ബിസിസിഐ നേരത്തേ നിലപാടെടുത്തിരുന്നു. അതിനാൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം മറ്റൊരു വേദിയിൽ നടത്താമെന്ന ഹൈബ്രിഡ് മോഡൽ പാക്കിസ്ഥാൻ മുന്നോട്ടുവച്ചു. എന്നാൽ ടൂർണമെന്റിലെ മറ്റു ടീമുകൾ ഈ നിർദേശം തള്ളിയതോടെ ഏഷ്യാകപ്പ് പാക്കിസ്ഥാനിൽ പുറത്തേക്കു പോകുമെന്ന് ഉറപ്പായി. ഇതാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചത്.
English Summary: Pakistan to boycott Asia Cup