ലോക ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ ഇന്ത്യയുടെ വിരാട് കോലിയും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തും തന്നെയാണ് ഫൈനലിലെ ശ്രദ്ധാകേന്ദ്രങ്ങൾ. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പൊസിഷനായ 4–ാം നമ്പറിലാണ് ഇരുവരും സ്വന്തം ടീമുകൾക്കു വേണ്ടി ബാറ്റ് ചെയ്യാൻ ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ ടീമിന്റെ ബാറ്റിങ് ആങ്കർ ചെയ്യേണ്ട ചുമതല ഇരുവർക്കുമുണ്ട്. ഇംഗ്ലണ്ടിൽ ഇതുവരെ 16 ടെസ്റ്റ് മത്സരങ്ങൾ കളിച്ച കോലി, 33.32 ശരാശരിയിൽ 1033 റൺസാണ് നേടിയത്. ഇത്ര തന്നെ മത്സരങ്ങൾ കളിച്ച സ്മിത്തിന്റെ ശരാശരി 59.55, നേടിയ റൺസ് 1727 എന്നിങ്ങനെയാണ്. 2 മാസത്തോളം ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ കൗണ്ടി ക്രിക്കറ്റിൽ സസക്സ് ടീമിനു വേണ്ടി കളിച്ച്, കൃത്യമായ തയാറെടുപ്പോടെയാണ് സ്മിത്ത് ഫൈനലിന് ഇറങ്ങുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ ഇന്ത്യയുടെ വിരാട് കോലിയും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തും തന്നെയാണ് ഫൈനലിലെ ശ്രദ്ധാകേന്ദ്രങ്ങൾ. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പൊസിഷനായ 4–ാം നമ്പറിലാണ് ഇരുവരും സ്വന്തം ടീമുകൾക്കു വേണ്ടി ബാറ്റ് ചെയ്യാൻ ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ ടീമിന്റെ ബാറ്റിങ് ആങ്കർ ചെയ്യേണ്ട ചുമതല ഇരുവർക്കുമുണ്ട്.

ഇംഗ്ലണ്ടിൽ ഇതുവരെ 16 ടെസ്റ്റ് മത്സരങ്ങൾ കളിച്ച കോലി, 33.32 ശരാശരിയിൽ 1033 റൺസാണ് നേടിയത്. ഇത്ര തന്നെ മത്സരങ്ങൾ കളിച്ച സ്മിത്തിന്റെ ശരാശരി 59.55, നേടിയ റൺസ് 1727 എന്നിങ്ങനെയാണ്. 2 മാസത്തോളം ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ കൗണ്ടി ക്രിക്കറ്റിൽ സസക്സ് ടീമിനു വേണ്ടി കളിച്ച്, കൃത്യമായ തയാറെടുപ്പോടെയാണ് സ്മിത്ത് ഫൈനലിന് ഇറങ്ങുന്നത്. ഐപിഎലിൽ 2 സെഞ്ചറിയടക്കം മികച്ച പ്രകടനം നടത്തിയ ശേഷമാണ് കോലിയുടെ വരവ്.

ADVERTISEMENT

ഓസ്ട്രേലിയയ്ക്കെതിരെ ഇതുവരെ 24 ടെസ്റ്റ് മത്സരങ്ങൾ കളിച്ച കോലി, 48.27 ശരാശരിയിൽ 8 സെഞ്ചറിയും 5 അർധ സെ‍ഞ്ചറിയുമടക്കം 1979 റൺസാണ് നേടിയത്. ഇന്ത്യയ്ക്കെതിരെ സ്റ്റീവ് സ്മിത്തിന്റെ പ്രകടനവും മോശമല്ല. 18 ടെസ്റ്റിൽ നിന്നായി 65.07 ശരാശരിയിൽ 8 സെ‍ഞ്ചറിയും 5 അർധ സെഞ്ചറിയുമടക്കം 1887 റൺസാണ് സ്മിത്ത് നേടിയത്.

1) ജയ്മിസൻ, 2) ഗ്രീൻ

അന്ന് ജയ്മിസൻ, ഇന്ന് ഗ്രീൻ ?

ADVERTISEMENT

കഴിഞ്ഞ തവണ ന്യൂസീലൻഡിനെതിരെ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനിറങ്ങിയ ഇന്ത്യയെ വെള്ളംകുടിപ്പിച്ചത് അവരുടെ പേസ് ബോളിങ് ഓൾറൗണ്ടർ കൈൽ ജയ്മിസൻ ആയിരുന്നു. 2 ഇന്നിങ്സിലുമായി 7 വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബാറ്റിങ്ങിന്റെ താളംതെറ്റിച്ച ജയ്മിസനായിരുന്നു ഫൈനലിലെ താരം. 

വീണ്ടുമൊരു ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലേക്ക് വരുമ്പോൾ മറ്റൊരു പേസ് ബോളിങ് ഓൾറൗണ്ടർ ഇന്ത്യയ്ക്ക് ഭീഷണി ഉയർത്തി എതിർ ടീമിലുണ്ട്– കാമറൂൺ ഗ്രീൻ. ഈ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഗ്രീൻ ഇന്ത്യൻ ബാറ്റർമാരെയും ബോളർമാരെയും നന്നായി ‘പഠിച്ച’ ശേഷമാണ് ഫൈനലിന് എത്തുന്നത്. അതുകൊണ്ടുതന്നെ ഫൈനലിൽ ഇന്ത്യ നേരിടേണ്ടിവരുന്ന ‘ഔട്ട് ഓഫ് സിലബസ്’ ചോദ്യം കാമറൂൺ ഗ്രീനാകാനാണ് സാധ്യത.

ADVERTISEMENT

English Summary : Role of Virat Kohli, Steve Smith in WTC Final