ഒരുങ്ങാൻ 25 ദിവസം വേണമായിരുന്നെന്ന് രോഹിത്; ഫൈനലിലെ പ്രകടനമാണു പ്രധാനമെന്നു മറുപടി
ലണ്ടൻ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയോടു തോറ്റതിനു പിന്നാലെ ഇന്ത്യൻ ടീമിന് ആവശ്യത്തിനു തയാറെടുക്കാൻ സമയം ലഭിച്ചില്ലെന്ന പരാതിയുമായി ക്യാപ്റ്റൻ രോഹിത് ശർമ. ‘‘ഫൈനലിന് 20–25 ദിവസത്തെ തയാറെടുപ്പ് വേണമായിരുന്നു. അതു ഞങ്ങളെ നന്നായി ഒരുങ്ങാൻ സഹായിച്ചേനെ. പക്ഷേ അതു കിട്ടിയില്ല.

ലണ്ടൻ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയോടു തോറ്റതിനു പിന്നാലെ ഇന്ത്യൻ ടീമിന് ആവശ്യത്തിനു തയാറെടുക്കാൻ സമയം ലഭിച്ചില്ലെന്ന പരാതിയുമായി ക്യാപ്റ്റൻ രോഹിത് ശർമ. ‘‘ഫൈനലിന് 20–25 ദിവസത്തെ തയാറെടുപ്പ് വേണമായിരുന്നു. അതു ഞങ്ങളെ നന്നായി ഒരുങ്ങാൻ സഹായിച്ചേനെ. പക്ഷേ അതു കിട്ടിയില്ല. ഇതുപോലുള്ള വലിയ മത്സരങ്ങൾക്ക് ഇറങ്ങുമ്പോൾ കൃത്യമായ തയാറെടുപ്പ് അത്യാവശ്യമാണ്.’’– മത്സരത്തിനു ശേഷം രോഹിത് ശർമ പ്രതികരിച്ചു.
എന്നാല്‍ തയാറെടുപ്പ് നടത്തിയാലും ഫൈനലിലെ പ്രകടനമായിരിക്കും നിർണായകമെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പ്രതികരിച്ചു. ‘‘നിങ്ങൾ എത്രയൊക്കെ തയാറെടുപ്പു നടത്തിയാലും ഫൈനൽ മത്സരത്തിലെ പ്രകടനമായിരിക്കും കാര്യങ്ങൾ തീരുമാനിക്കുക. ഒളിംപിക്സിലൊക്കെ അങ്ങനെയല്ലേ. ഒരു ഫൈനലാണ് വിജയിയെ തീരുമാനിക്കുന്നത്.’’– പാറ്റ് കമ്മിൻസ് പ്രതികരിച്ചു.
ഫൈനലിൽ 209 റണ്‍സിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. 444 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 234 റൺസെടുത്തു പുറത്തായി. തുടർച്ചയായി രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ തോൽക്കുന്നത്. 2021 ഫൈനലില്‍ ന്യൂസീലൻഡ് എട്ടു വിക്കറ്റുകൾക്ക് ഇന്ത്യയെ തോൽപിച്ചിരുന്നു.
ജയത്തോടെ ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും ലോക കിരീടം സ്വന്തമാക്കുന്ന ആദ്യ ടീമായി ഓസ്ട്രേലിയ. ആദ്യ ഇന്നിങ്സിൽ സെഞ്ചറി (163) നേടിയ ട്രാവിസ് ഹെഡാണു കളിയിലെ താരം. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയില്‍ അഞ്ചാം ദിവസം കളി തുടങ്ങിയ ഇന്ത്യ 70 റൺസ് എടുക്കുന്നതിനിടെ ശേഷിക്കുന്ന ഏഴു വിക്കറ്റുകളും നഷ്ടപ്പെടുത്തി.
English Summary: Need more time to prepare: Rohit Sharma after India's lose