മെൽബണ്‍∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ ബയോപിക് ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ അഭിനേതാക്കൾക്കു പരുക്ക്. ‘വോണി’ എന്നു പേരിട്ടിരിക്കുന്ന സിനിമയിൽ വോണിന്റെ വേഷം അവതരിപ്പിക്കുന്ന അലെക്സ് വില്യംസിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബണ്‍∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ ബയോപിക് ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ അഭിനേതാക്കൾക്കു പരുക്ക്. ‘വോണി’ എന്നു പേരിട്ടിരിക്കുന്ന സിനിമയിൽ വോണിന്റെ വേഷം അവതരിപ്പിക്കുന്ന അലെക്സ് വില്യംസിനും വോണിന്റെ മുൻ ഭാര്യ സിമോണിയുടെ വേഷം ചെയ്യുന്ന മാർനെ കെന്നഡിക്കുമാണു ഷൂട്ടിങ്ങിനിടെ പരുക്കേറ്റത്. സിനിമയിലെ ഒരു കിടപ്പറ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഇരുവർക്കും പരുക്കേറ്റതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നായികയുടെ കയ്യിൽ പൊട്ടലുണ്ട്. നായകൻ അലക്സ് കെന്നഡിയുടെ തലയിൽ ബാൻഡേജ് ഇട്ടിരിക്കുകയാണ്. 2022 മാർച്ച് നാലിന് തായ്‍ലൻഡിൽ വച്ചാണ് ഷെയ്ൻ വോൺ മരിച്ചത്. വില്ലയിൽവച്ച് താരത്തിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കായി 145 മത്സരങ്ങളിൽനിന്ന് 708 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്.

ADVERTISEMENT

194 ഏകദിനങ്ങളിൽനിന്നും 293 വിക്കറ്റുകളും സ്വന്തമാക്കി. ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിൽനിന്നും ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ രണ്ടാമത്തെ താരമാണ് വോൺ. 1001 വിക്കറ്റുകളാണ് വോൺ ആകെ വീഴ്ത്തിയത്. ഒന്നാം സ്ഥാനത്തുള്ള ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരന് 1347 വിക്കറ്റുകളുണ്ട്.

English Summary: Actors playing Shane Warne and his wife in biopic injured