ഇന്ത്യയടക്കം ബിഗ് 3 ടീമുകൾ പണം വാരുന്നു; ഈ മേധാവിത്തം നല്ലതല്ല: വിമർശിച്ച് ക്രിസ് ഗെയ്‌ൽ
ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ബിഗ് 3 ടീമുകളുടെ മേധാവിത്തം ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിക്കു ഗുണം ചെയ്യില്ലെന്ന് വെസ്റ്റിൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്‌ൽ. ബിഗ് 3 ടീമുകൾ കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച് പണം വാരുമ്പോൾ വെസ്റ്റിൻഡീസ് അടക്കമുള്ള ചെറിയ ടീമുകൾക്ക് ലഭിക്കുന്നത് പേരിനു മാത്രം മത്സരങ്ങൾ.

ന്യൂഡൽഹി ∙ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ബിഗ് 3 ടീമുകളുടെ മേധാവിത്തം ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിക്കു ഗുണം ചെയ്യില്ലെന്ന് വെസ്റ്റിൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്‌ൽ. ബിഗ് 3 ടീമുകൾ കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച് പണം വാരുമ്പോൾ വെസ്റ്റിൻഡീസ് അടക്കമുള്ള ചെറിയ ടീമുകൾക്ക് ലഭിക്കുന്നത് പേരിനു മാത്രം മത്സരങ്ങൾ.
ചെറിയ ടീമുകൾക്കും സാമ്പത്തിക നേട്ടമുണ്ടാകുന്ന രീതിയിൽ രാജ്യാന്തര മത്സരങ്ങളുടെ ക്രമം നിശ്ചയിക്കണം. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകൾ മാത്രം രാജ്യാന്തര മത്സരങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ആരാധകരിൽ മടുപ്പുണ്ടാക്കുമെന്നും ഗെയ്‌ൽ പറഞ്ഞു.
ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം കൊണ്ട് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്നത് സംഘാടകരാണ്. ഈ മത്സരം കളിക്കുന്നതിന് ഇരു ടീമുകളിലെയും കളിക്കാർ ഉയർന്ന പ്രതിഫലം ആവശ്യപ്പെടണമെന്നും ഗെയ്‌ൽ അഭിപ്രായപ്പെട്ടു.
English Summary: India, England, Australia playing bulk of Test matches will eventually kill the game: Chris Gayle