ADVERTISEMENT

ബുലവായ∙ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാനുള്ള സിംബാബ്‌വെയുടെ മോഹങ്ങൾക്ക് ഭീഷണി ഇനി സ്കോട്‌ലൻഡാണ്. 4 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുള്ള സിംബാബ്‍വെ സൂപ്പർ സിക്സ് യോഗ്യതാ റൗണ്ടിൽ രണ്ടാമതും 3 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുള്ള സ്കോട്‌ലൻഡ് മൂന്നാമതുമാണ്. സിംബാബ്‌വെയ്ക്ക് ഒരു മത്സരവും സ്കോട്‌ലൻഡിന് 2 മത്സരവും ബാക്കി.

നാളെ നടക്കുന്ന അവസാന മത്സരത്തിൽ സ്കോട്‍ലൻഡിനെ തോൽപിച്ചാൽ സിംബാബ്‍വെ ലോകകപ്പിന് യോഗ്യത ഉറപ്പിക്കും.  ആ മത്സരം സ്കോട്‍ലൻഡ് ജയിച്ചാൽ ഇരു ടീമുകളും പോയിന്റ് കണക്കിൽ ഒപ്പത്തിനൊപ്പമാകും.

അവസാന മത്സരത്തിൽ നെതർലൻഡ്സിനെതിരെയും വിജയിച്ചാൽ സ്കോട്‍ലൻഡ് ലോകകപ്പ് കളിക്കും. അവസാന മത്സരത്തിൽ സ്കോട്‍ലൻഡ് പരാജയപ്പെട്ടാൽ നെറ്റ്‌ റൺറേറ്റിന്റെ അടിസ്ഥാനത്തിലാകും ലോകകപ്പ് യോഗ്യത.

English Summary: Zimbabwe, Scotland waiting for ODI world cup entry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com