ഇംഗ്ലണ്ട് ടീം വമ്പൻമാരെപ്പോലെ അഭിനയിക്കുന്നു; അനാവശ്യ സംസാരമെന്ന് മുൻ താരം
ലണ്ടൻ∙ ആഷസ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും തോറ്റതിനു പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷവിമര്‍നവുമായി മുൻ താരം കെവിൻ പീറ്റേഴ്സൻ. ശക്തമായ അവകാശവാദങ്ങൾ നടത്തുന്ന ഇംഗ്ലിഷ് താരങ്ങൾക്കു ഗ്രൗണ്ടിൽ അതു പ്രാവർത്തികമാക്കാന്‍ സാധിക്കുന്നില്ലെന്ന് കെവിൻ പീറ്റേഴ്സൻ വിമർശിച്ചു. അനാവശ്യമായൊരു ചരിത്രം

ലണ്ടൻ∙ ആഷസ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും തോറ്റതിനു പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷവിമര്‍നവുമായി മുൻ താരം കെവിൻ പീറ്റേഴ്സൻ. ശക്തമായ അവകാശവാദങ്ങൾ നടത്തുന്ന ഇംഗ്ലിഷ് താരങ്ങൾക്കു ഗ്രൗണ്ടിൽ അതു പ്രാവർത്തികമാക്കാന്‍ സാധിക്കുന്നില്ലെന്ന് കെവിൻ പീറ്റേഴ്സൻ വിമർശിച്ചു. അനാവശ്യമായൊരു ചരിത്രം സൃഷ്ടിക്കാനാണ് ഇംഗ്ലണ്ട് ടീം ഒരുങ്ങുന്നതെന്നും പീറ്റേഴ്സൻ ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു.
‘‘ഇംഗ്ലണ്ട് ടീം വമ്പൻമാരെപ്പോലെ അഭിനയിക്കുകയാണ്. എന്നാൽ 2001ന് ശേഷം സ്വന്തം മണ്ണിൽ ഓസ്ട്രേലിയയോട് ആഷസ് പരമ്പര തോൽവിയെന്ന നിലയിലേക്കാണ് ഇംഗ്ലണ്ട് പോകുന്നത്. ആദ്യ ടെസ്റ്റിലെ തോൽവിക്കു ശേഷം ഇംഗ്ലണ്ട് വിജയിച്ച പോലെയാണ് തോന്നുന്നതെന്നാണ് ഒലി റോബിൻസൻ പറഞ്ഞത്. അടുത്ത മത്സരം 150 റൺസിനു ജയിക്കുമെന്നായിരുന്നു സാക്ക് ക്രൗലിയുടെ വാദം. ഇങ്ങനെയൊക്കെ പറയുന്നതിലൂടെ താരങ്ങൾ സ്വയം സമ്മർദത്തിലാകുകയാണ്.’’– പീറ്റേഴ്സൻ പ്രതികരിച്ചു.
ഇംഗ്ലണ്ട് താരങ്ങൾ അനാവശ്യമായി സംസാരിക്കുകയാണെന്നും അത് അവരെ സഹായിക്കില്ലെന്നും പീറ്റേഴ്സൻ പറഞ്ഞു. എജ്ബാസ്റ്റനിലും ലോഡ്സിലും നടന്ന ആദ്യ രണ്ടു ടെസ്റ്റുകളിൽ ബെൻ സ്റ്റോക്സ് നയിക്കുന്ന ഇംഗ്ലണ്ട് ടീം തോറ്റിരുന്നു. സ്റ്റീവ് വോ ഓസ്ട്രേലിയയെ നയിച്ചിരുന്ന കാലത്താണ് ഇംഗ്ലണ്ട് സ്വന്തം നാട്ടിൽ നടന്ന ആഷസ് പരമ്പരയിൽ ഒടുവിൽ തോറ്റത്. ലീഡ്സിൽ വ്യാഴാഴ്ച മൂന്നാം മത്സരത്തിനു തുടക്കമാകും. മാഞ്ചസ്റ്ററിലും ലണ്ടനിലുമാണ് നാലും അഞ്ചും ടെസ്റ്റുകൾ.
English Summary: Acting like they're the greatest team: Kevin Pietersen