ലണ്ടൻ∙ ആഷസ് ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റർ ജോണി ബെയർസ്റ്റോയുടെ പുറത്താകൽ വൻ വിവാദങ്ങൾക്കാണു വഴിവച്ചത്. രണ്ടാം ടെസ്റ്റിൽ ജോണി ബെയർസ്റ്റോ പുറത്തായതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്. പന്ത് ഡ‍െഡ് ബോളാണെന്നു കരുതി ഒഴിവാക്കി വിട്ടതിനു പിന്നാലെ ബെയര്‍സ്റ്റോ ക്രീസിൽനിന്നു മുന്നോട്ടിറങ്ങിയപ്പോൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ആഷസ് ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റർ ജോണി ബെയർസ്റ്റോയുടെ പുറത്താകൽ വൻ വിവാദങ്ങൾക്കാണു വഴിവച്ചത്. രണ്ടാം ടെസ്റ്റിൽ ജോണി ബെയർസ്റ്റോ പുറത്തായതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്. പന്ത് ഡ‍െഡ് ബോളാണെന്നു കരുതി ഒഴിവാക്കി വിട്ടതിനു പിന്നാലെ ബെയര്‍സ്റ്റോ ക്രീസിൽനിന്നു മുന്നോട്ടിറങ്ങിയപ്പോൾ, ഓസീസ് കീപ്പർ അലക്സ് ക്യാരി പന്ത് വിക്കറ്റിലേക്ക് എറിഞ്ഞുകൊള്ളിക്കുകയായിരുന്നു.

ഇതിനു പിന്നാലെ ‘ക്രിക്കറ്റ് സ്പിരിറ്റി’നെച്ചൊല്ലിയുടെ ചർച്ചകളും കൊഴുക്കുകയാണ്. ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റിലും സമാനമായൊരു പുറത്താകലാണു കഴിഞ്ഞ ദിവസമുണ്ടായത്. യോർക്‌ഷെയർ പ്രീമിയർ ലീഗ് നോർത്തിൽ സെസായ് ക്രിക്കറ്റ് ക്ലബും യോര്‍ക് ക്ലബും തമ്മിലുള്ള മത്സരത്തിനിടെ സെസായ് ബാറ്ററാണ് പുറത്തായത്. സഹതാരം അർധ സെഞ്ചറി നേടിയതോടെ അഭിനന്ദിക്കാൻ ക്രീസ് വിട്ടിറങ്ങിയ ബാറ്റർ റോസിയറിനെ യോർക് വിക്കറ്റ് കീപ്പർ റണ്ണൗട്ടാക്കുകയായിരുന്നു.

ADVERTISEMENT

സിംഗിൾ ഓടിയെടുത്തതിനു പിന്നാലെ നോൺ സ്ട്രൈക്കിൽ നിന്ന സഹതാരം അർധ സെഞ്ചറി പൂര്‍ത്തിയാക്കിയപ്പോഴാണ് റോസിയർ ക്രീസ് വിട്ടു പുറത്തുപോയത്. ഫീൽഡർ പന്ത് വിക്കറ്റ് കീപ്പർക്കു നൽകുന്നതു കണ്ട് ബാറ്റർ ക്രീസിലേക്ക് തിരിച്ചോടിയെങ്കിലും, അപ്പോഴേക്കും റണ്ണൗട്ടാക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

English Summary: Batter run out after stepping out of crease to congratulate partner