ഇന്ത്യൻ ക്യാപ്റ്റന്റെ പേരു മറന്ന് അവതാരകൻ; തിരുത്തി, മടങ്ങി ഹർമൻപ്രീത്- വിഡിയോ
ധാക്ക∙ ബംഗ്ലദേശിനെ 108 റൺസിന് തോൽപിച്ച് ഏകദിന പരമ്പരയിൽ ഇന്ത്യൻ വനിതകൾ തിരിച്ചെത്തിയിരിക്കുകയാണ്. ആദ്യ മത്സരത്തിൽ തോറ്റ ഇന്ത്യ, തിരിച്ചുവരവോടെ പരമ്പര സാധ്യതയും നിലനിർത്തി. മത്സരത്തിനു ശേഷം ഇന്ത്യൻ ക്യാപ്റ്റനെ ‘ജെമീമ’ എന്നാണ് അവതാരകന്‍ വിളിച്ചത്. ‘താങ്ക്യു വെരി മച്ച് ജെമീമ’ എന്ന്

ധാക്ക∙ ബംഗ്ലദേശിനെ 108 റൺസിന് തോൽപിച്ച് ഏകദിന പരമ്പരയിൽ ഇന്ത്യൻ വനിതകൾ തിരിച്ചെത്തിയിരിക്കുകയാണ്. ആദ്യ മത്സരത്തിൽ തോറ്റ ഇന്ത്യ, തിരിച്ചുവരവോടെ പരമ്പര സാധ്യതയും നിലനിർത്തി. മത്സരത്തിനു ശേഷം ഇന്ത്യൻ ക്യാപ്റ്റനെ ‘ജെമീമ’ എന്നാണ് അവതാരകന്‍ വിളിച്ചത്. ‘താങ്ക്യു വെരി മച്ച് ജെമീമ’ എന്ന് അവതാരകൻ പറഞ്ഞതോടെ തന്റെ പേര് ഹർമൻപ്രീത് കൗർ എന്നാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ തിരുത്തി.
അവതാരകൻ പ്രതികരിക്കുന്നതിനു മുൻപേ മൈക്കുമായി നടന്നുപോകുകയാണ് ഇന്ത്യൻ ക്യാപ്റ്റന്‍ ചെയ്തത്. ഈ സമയത്ത് ഹർമൻപ്രീത് കൗർ എന്ന് അവതാരകൻ തിരുത്തി പറയുന്നുണ്ടായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജെമീമ റോഡ്രിഗസിന്റെ ഓൾറൗണ്ട് മികവിലാണ് രണ്ടാം ഏകദിനത്തിൽ ഇന്ത്യ വമ്പൻ വിജയം നേടിയത്. 78 പന്തുകൾ നേരിട്ട ജെമീമ 86 റൺസെടുത്തു.
നാലു വിക്കറ്റുകൾ വീഴ്ത്തി ബംഗ്ലദേശ് ബാറ്റിങ് നിരയെ തകർത്തെറിയുന്നതിലും ജെമീമ നിർണായക പങ്കുവഹിച്ചു. 3.1 ഓവറുകൾ പന്തെറിഞ്ഞ താരം മൂന്ന് റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റുകളാണു വീഴ്ത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബംഗ്ലദേശിനെതിരെ അർധ സെഞ്ചറി തികച്ചു. 88 പന്തിൽ 52 റൺസ് ഹർമൻപ്രീത് നേടി.
English Summary: Harmanpreet Kaur's savage responce after presenter calls her Jemimah