ആഷസ്: തകർത്തടിച്ച് ഇംഗ്ലണ്ട്; രണ്ടാം ഇന്നിങ്സിൽ 377 റൺസ് ലീഡ്
ലണ്ടൻ ∙ ആഷസിലെ അവസാന ടെസ്റ്റ്, ജയിച്ചാൽ പരമ്പര സമനിലയിലാക്കാം, തോറ്റാൽ സ്വന്തം മണ്ണിൽ നാണക്കേടിന്റെ ഭാരം– എല്ലാം അറിയാമായിരുന്നിട്ടും ഇതൊന്നും പ്രശ്നമല്ലെന്ന മട്ടിൽ പതിവ് ബാസ്ബോൾ ശൈലിയിൽ തന്നെ അഞ്ചാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലും അടിച്ചു തകർത്ത് ഇംഗ്ലണ്ട്. ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയയോട് 12 റൺസ് ലീഡ് വഴങ്ങിയതിന്റെ യാതൊരു നിരാശയും രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലിഷ് ബാറ്റർമാർക്ക് ഉണ്ടായില്ല. ആദ്യ 5 ഓവറിൽ 40 റൺസാണ് ഇംഗ്ലണ്ട് ഓപ്പണർമാർ അടിച്ചുകൂട്ടിയത്. പിന്നീടങ്ങോട്ടു വന്നവരെല്ലാം ആക്രമിച്ചു കളിച്ചതോടെ മൂന്നാം ദിനം കളി നിർത്തുമ്പോൾ 80 ഓവറിൽ 9ന് 389 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ആതിഥേയർക്ക് ഇപ്പോൾ 377 റൺസിന്റെ രണ്ടാം ഇന്നിങ്സ് ലീഡുണ്ട്. സ്കോർ: ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 283, രണ്ടാം ഇന്നിങ്സ് 80 ഓവറിൽ 9ന് 389. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 295.

സാക് ക്രൗലി (76 പന്തിൽ 73), ബെൻ ഡെക്കറ്റ് (55 പന്തിൽ 42) എന്നിവർ സ്വതസിദ്ധമായ ശൈലിയിൽ തുടങ്ങിയപ്പോൾ പിന്നാലെയെത്തിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സും (67 പന്തിൽ 42) ജോ റൂട്ടും (106 പന്തിൽ 91) ഒട്ടും മോശമാക്കിയില്ല. ജോണി ബെയർസ്റ്റോയുടെ ഇന്നിങ്സ് (103 പന്തിൽ 78) കൂടിയായതോടെ ഇംഗ്ലണ്ട് സ്കോർ 350 കടന്നു.
വിരമിക്കൽ പ്രഖ്യാപിച്ച് ബ്രോഡ്
ആഷസ് അഞ്ചാം ടെസ്റ്റിനു ശേഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് ഇംഗ്ലിഷ് പേസർ സ്റ്റുവർട്ട് ബ്രോഡ് അറിയിച്ചു. മുപ്പത്തിയേഴുകാരനായ ബ്രോഡ്, ഇംഗ്ലണ്ടിനു വേണ്ടി 167 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 602 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
English Summary : Australia vs England Ashes cricket last Match updates