ഷാക്കിബ് പന്തെറിയുന്നതിനിടെ ഗ്രൗണ്ടിൽ പാമ്പ്; ‘നാഗിൻ’ തിരികെവന്നെന്ന് ഡികെ- വിഡിയോ
കൊളംബോ∙ ശ്രീലങ്കൻ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ലങ്കൻ പ്രീമിയർ ലീഗിനിടെ ഗ്രൗണ്ടിൽ പാമ്പ് കയറി. ഗോൾ ടൈറ്റന്‍സും ദാംബുള്ള ഓറയും തമ്മിലുള്ള മത്സരത്തിനിടെയാണ് പാമ്പ് ഗ്രൗണ്ടിലിറങ്ങിയത്. തുടർന്ന് കുറച്ചു സമയത്തേക്കു കളി നിർത്തിവച്ചു. ദാംബുള്ള ഓറയ്ക്കെതിരെ ടൈറ്റൻസ് ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസൻ

കൊളംബോ∙ ശ്രീലങ്കൻ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ലങ്കൻ പ്രീമിയർ ലീഗിനിടെ ഗ്രൗണ്ടിൽ പാമ്പ് കയറി. ഗോൾ ടൈറ്റന്‍സും ദാംബുള്ള ഓറയും തമ്മിലുള്ള മത്സരത്തിനിടെയാണ് പാമ്പ് ഗ്രൗണ്ടിലിറങ്ങിയത്. തുടർന്ന് കുറച്ചു സമയത്തേക്കു കളി നിർത്തിവച്ചു. ദാംബുള്ള ഓറയ്ക്കെതിരെ ടൈറ്റൻസ് ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസൻ പന്തെറിയുന്നതിനിടെയാണ് ഗ്രൗണ്ടിൽ പാമ്പിനെ കണ്ടത്. ഉടനെ ഷാക്കിബ് ഇക്കാര്യം അംപയർമാരെ അറിയിച്ചു. പാമ്പിനെ ഗ്രൗണ്ടിൽനിന്ന് ഒഴിവാക്കിയ ശേഷമായിരുന്നു മത്സരം തുടർന്നത്.
പാമ്പിന്റെ ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ ബംഗ്ലദേശ് താരത്തെ ട്രോളി ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്ക് രംഗത്തെത്തി. ‘‘നാഗിൻ തിരികെയെത്തി, അതു ബംഗ്ലദേശിലാണെന്നാണു ഞാൻ കരുതിയത്.’’– ദിനേഷ് കാർത്തിക്ക് എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു. വിക്കറ്റ് നേടുമ്പോഴും, വിജയങ്ങൾ സ്വന്തമാക്കുമ്പോഴും ബംഗ്ലദേശ് താരങ്ങൾ നാഗിൻ ഡാൻസ് കളിച്ച് അത് ആഘോഷിക്കാറുണ്ട്.
ബംഗ്ലദേശ് ടീമിന്റെ പരാജയങ്ങളിൽ എതിർ ടീം അംഗങ്ങൾ പലപ്പോഴും ‘നാഗിന്‍’ ഡാൻസ് കളിച്ചാണ് ബംഗ്ലദേശ് താരങ്ങളെ പരിഹസിച്ചിരുന്നത്. ആരാധകരും ബംഗ്ലദേശ് താരങ്ങൾക്കെതിരെ ഇടയ്ക്കിടെ ‘നാഗിൻ ഡാൻസ്’ പ്രയോഗിക്കാറുണ്ട്. ഒരു ബംഗ്ലദേശ് താരം പന്തെറിയുമ്പോൾ തന്നെ പാമ്പ് ഇഴഞ്ഞെത്തിയതാണ് ദിനേഷ് കാർത്തിക്കിന്റെ എക്സ് പോസ്റ്റിന് അടിസ്ഥാനം.
സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഗോൾ ടൈറ്റൻസാണു വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത ടൈറ്റൻസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഏഴു വിക്കറ്റ് നഷ്ടത്തിൽ ദാംബുള്ള 180ലെത്തി. തുടർന്നാണ് കളി എലിമിനേറ്റർ ഓവറിലേക്കു നീങ്ങിയത്.
English Summary: Snake Stops Play in Lanka Premier League