യശസ്വി ജയ്സ്വാള്‍ ജീവിക്കാന്‍ പാനിപുരി വിറ്റിട്ടില്ല; ‘വ്യാജകഥ’യെന്ന് മുന്‍ പരിശീലകന്
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാൾ ജീവിക്കുന്നതിനായി പാനിപുരി വിറ്റിട്ടില്ലെന്ന് യശസ്വിയുടെ ആദ്യകാല പരിശീലകൻ ജ്വാല സിങ്. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ താരം തിളങ്ങിയപ്പോള്‍ ‘പാനിപുരി വിറ്റ കഥ’ വീണ്ടും ഉയർന്നുവന്നതിനാലാണ് ഇക്കാര്യം പറയുന്നതെന്നും ജ്വാല സിങ് ഒരു ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തി.

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാൾ ജീവിക്കുന്നതിനായി പാനിപുരി വിറ്റിട്ടില്ലെന്ന് യശസ്വിയുടെ ആദ്യകാല പരിശീലകൻ ജ്വാല സിങ്. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ താരം തിളങ്ങിയപ്പോള്‍ ‘പാനിപുരി വിറ്റ കഥ’ വീണ്ടും ഉയർന്നുവന്നതിനാലാണ് ഇക്കാര്യം പറയുന്നതെന്നും ജ്വാല സിങ് ഒരു ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തി. ജീവിക്കാൻ വേണ്ടി യശസ്വി പാനിപുരി വിറ്റിട്ടില്ലെന്ന് ജ്വാല സിങ് പ്രതികരിച്ചു.
‘‘ജീവിക്കാന്‍ വേണ്ടി ഞാനും യശസ്വി ജയ്സ്വാളും പാനീപുരി വിറ്റിട്ടില്ലെന്ന് വീണ്ടും പറയാം. 2013ലാണ് യശസ്വി എനിക്കൊപ്പം പരിശീലിക്കാൻ തുടങ്ങിയത്. യശസ്വി ജയ്സ്വാളുമായി ബന്ധപ്പെട്ട ഇത്തരം കഥകളിൽ അഞ്ച് ശതമാനം മാത്രമാണു സത്യമുള്ളത്. ജയ്സ്വാൾ മുംബൈയിലെത്തിയ സമയത്ത് കുറച്ച് ദിവസങ്ങൾ ടെന്റിൽ താമസിച്ചെന്നതു ശരിയാണ്. അവിടെ വൈദ്യുതി, നല്ല ഭക്ഷണം എന്നിവയൊന്നും ലഭിച്ചില്ല. മഴ പെയ്താൽ ആ ടെന്റിൽ വെള്ളം കയറുമായിരുന്നു. കുട്ടിയായിരുന്നപ്പോൾ യശസ്വി കുറച്ച് തെരുവുകച്ചവടക്കാരെ സഹായിച്ചിട്ടുണ്ടാകും. അതിൽനിന്ന് കുറച്ചു വരുമാനവും കിട്ടിക്കാണും.’’
‘‘എന്നാൽ യശസ്വി എനിക്കൊപ്പം ചേർന്നതോടെ ഇതെല്ലാം അവസാനിച്ചു. പിന്നീട് എന്റെ സംരക്ഷണത്തിലായിരുന്നു അദ്ദേഹം ജീവിച്ചത്.’’– ജ്വാല സിങ് വെളിപ്പെടുത്തി. 2020ലെ അണ്ടർ 19 ലോകകപ്പിൽ തിളങ്ങിയതാണ് യശസ്വി ജയ്സ്വാളിന്റെ കരിയറിൽ വഴിത്തിരിവാകുന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമായ യശസ്വി 2023 ൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറി. ആദ്യ മത്സരത്തിൽ തന്നെ താരം സെഞ്ചറി നേടി. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലും ഏഷ്യൻ ഗെയിംസിനുള്ള ടീമിലും താരത്തിന് ഇടം ലഭിച്ചു.
English Summary: He Never Sold Pani Puri: Yashasvi Jaiswal's Childhood Coach