മുംബൈ∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റേത് അപകടകരമായ ബാറ്റിങ് ശൈലിയാണെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഏതു സമയത്തും പുറത്താകാനുള്ള സാധ്യതയാണു സഞ്ജുവിനു മുന്നിലുള്ള വെല്ലുവിളിയെന്ന് വസീം ജാഫർ ഒരു സ്പോര്‍ട്സ് മാധ്യമത്തോടു പറഞ്ഞു. ‘‘വെസ്റ്റിൻഡീസിനെതിരായ മൂന്നാം മത്സരത്തിൽ സഞ്ജുവിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റേത് അപകടകരമായ ബാറ്റിങ് ശൈലിയാണെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഏതു സമയത്തും പുറത്താകാനുള്ള സാധ്യതയാണു സഞ്ജുവിനു മുന്നിലുള്ള വെല്ലുവിളിയെന്ന് വസീം ജാഫർ ഒരു സ്പോര്‍ട്സ് മാധ്യമത്തോടു പറഞ്ഞു. ‘‘വെസ്റ്റിൻഡീസിനെതിരായ മൂന്നാം മത്സരത്തിൽ സഞ്ജുവിന്റെ ബാറ്റിങ് മനോഹരമായിരുന്നു. എന്നാല്‍ ആ ഇന്നിങ്സ് ഹൈ റിസ്ക് ഗെയിമാണ്. സഞ്ജു ബാറ്റിങ്ങിനായി എത്തിയതിനു പിന്നാലെ സിക്സർ അടിക്കാന്‍ തുടങ്ങി. ഭാഗ്യത്തിന് ആദ്യ രണ്ടു സിക്സുകളും കൃത്യമായി കണക്ടായി’’– വസീം ജാഫർ വ്യക്തമാക്കി.

‘‘ടൈമിങ് മോശമായിരുന്നെങ്കിൽ സഞ്ജു അപ്പോൾ ഔട്ടാകുമായിരുന്നു. അതാണ് അദ്ദേഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. നാലാം നമ്പരിലാണ് സഞ്ജു ബാറ്റിങ്ങിന് ഇറങ്ങിയത്. ആ സ്ഥാനത്ത് ഇത്രയും റിസ്കിൽ കളിക്കേണ്ടതുണ്ടോയെന്ന് എനിക്കു സംശയമുണ്ട്. ആക്രമണത്തിനൊപ്പം സ്ഥിരതയും പ്രധാനപ്പെട്ടതാണെന്നു സഞ്ജു തിരിച്ചറിയണം. ക്രീസിലെത്തുമ്പോൾ മുതൽ അടിച്ചുതകർക്കാൻ മാനേജ്മെന്റ് അനുവദിച്ചിട്ടുണ്ടെങ്കിൽ അതിൽ തെറ്റില്ല’’– വസീം ജാഫർ‌ പ്രതികരിച്ചു.

ADVERTISEMENT

‘‘സഞ്ജുവിന്റെ തകർപ്പൻ ബാറ്റിങ് ഒന്നോ, രണ്ടോ ഇന്നിങ്സുകളിൽ ഒതുങ്ങരുത്. അതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ഐപിഎല്ലില്‍ സഞ്ജു ഇങ്ങനെ ചെയ്യുന്നതു ഞങ്ങൾ കണ്ടിട്ടുള്ളതാണ്. മികച്ച കുറച്ചു ഇന്നിങ്സുകൾ കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ബാറ്റിങ് മോശമാകും. ഇതിൽനിന്നെല്ലാം സഞ്ജു കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുമെന്നു കരുതാം.’’–വസീം ജാഫർ പറഞ്ഞു. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ സഞ്ജു അർധ സെഞ്ചറി നേടിയിരുന്നു.

41 പന്തുകളിൽ 51 റൺസെടുത്താണു താരം പുറത്തായത്. നേരിട്ട രണ്ടാം പന്തു തന്നെ സിക്സർ പറത്തി ബാറ്റിങ് തുടങ്ങിയ സഞ്ജു, മത്സരത്തിൽ നാല് സിക്സുകൾ നേടി. റൊമാരിയോ ഷെഫേർഡിന്റെ പന്തിൽ ഷിമ്രോൺ ഹെറ്റ്മിയർ ക്യാച്ചെടുത്തു സഞ്ജുവിനെ പുറത്താക്കി. ട്വന്റി20 പരമ്പരയിലും സഞ്ജു ഫോം തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പരമ്പരയിലെ ആദ്യ മത്സരം ഇന്നു രാത്രി ട്രിനിഡാഡിൽ നടക്കും.

ADVERTISEMENT

English Summary:  Wasim Jaffer Expresses Concern Over Sanju Samson Approach