മുംബൈ∙ വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി20 മത്സരം ചൊവ്വാഴ്ച നടക്കാനിരിക്കെ ഇന്ത്യൻ ടീമിൽ വരുത്തേണ്ട പ്രധാന മാറ്റത്തെക്കുറിച്ചു പ്രതികരിച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന് വിശ്രമം അനുവദിക്കണമെന്നാണ് വസീം ജാഫറിന്റെ നിലപാട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി20 മത്സരം ചൊവ്വാഴ്ച നടക്കാനിരിക്കെ ഇന്ത്യൻ ടീമിൽ വരുത്തേണ്ട പ്രധാന മാറ്റത്തെക്കുറിച്ചു പ്രതികരിച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന് വിശ്രമം അനുവദിക്കണമെന്നാണ് വസീം ജാഫറിന്റെ നിലപാട്. ട്വന്റി20യിൽ അരങ്ങേറുന്നതിനു വേണ്ടി കാത്തിരിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ഓപ്പണർ യശസ്വി ജയ്സ്വാളിനെ മൂന്നാം ട്വന്റി20യിൽ കളിപ്പിക്കണമെന്നും വസീം ജാഫർ ആവശ്യപ്പെട്ടു.

‘‘ട്വന്റി20യിൽ ഇഷാൻ കിഷൻ ബുദ്ധിമുട്ടുകയാണെന്നു നമുക്ക് അറിയാം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വിശ്രമം അനുവദിക്കുക. അടുത്ത മത്സരത്തിൽ ഇഷാൻ ശക്തമായി തിരിച്ചെത്തട്ടെ. സംശയമൊന്നുമില്ലാതെ ഞാൻ യശസ്വി ജയ്സ്വാളിനെ കളിപ്പിക്കും. കാരണം യശസ്വി ഭയമില്ലാതെയാണു ബാറ്റു ചെയ്യുന്നത്. സ്പിൻ ബോളർമാരെയും പേസർമാരെയും യശസ്വി നല്ലപോലെ നേരിടുന്നുണ്ട്.’’– വസീം ജാഫർ വ്യക്തമാക്കി.

ADVERTISEMENT

‘‘ആത്മവിശ്വാസത്തിലുള്ള ഒരു താരത്തെ കളിപ്പിക്കുന്നതിൽ എന്താണു പ്രശ്നം. എന്തു ഫലമാണു ലഭിക്കുകയെന്നു നമുക്കു നോക്കാം. ടെസ്റ്റ് ക്രിക്കറ്റിൽ ജയ്സ്വാൾ തിളങ്ങിക്കഴിഞ്ഞു, ഇനി അദ്ദേഹം ഒരു അവസരത്തിനായാണു കാത്തിരിക്കുന്നത്.’’– വസീം ജാഫർ പറഞ്ഞു.

5 മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ഗയാനയിലെ പ്രോവിഡൻസ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. ആദ്യ രണ്ടു മത്സരങ്ങളും തോറ്റതോടെ പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്നത്തെ മത്സരത്തിലെ ജയം ഹാർദിക് പാണ്ഡ്യയ്ക്കും സംഘത്തിനും അനിവാര്യമാണ്. മറുവശത്ത് മൂന്നാം മത്സരവും ജയിച്ച്, 7 വർഷത്തിനു ശേഷം ഇന്ത്യയ്ക്കെതിരെ ഒരു ട്വന്റി20 പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യവുമായാണ് വിൻഡീസ് ഇറങ്ങുക.

ADVERTISEMENT

English Summary: India should give him Ishan Kishan a break, says Wasim Jaffer