തിരുവനന്തപുരം∙ 21–ാം വയസ്സിൽ കേരളത്തിനെതിരെ ആയിരുന്നു തമിഴ്നാട് സ്പിന്നർ എം.വെങ്കിട്ടരമണയുടെ രഞ്ജി ട്രോഫി ക്രിക്കറ്റ് അരങ്ങേറ്റം. ആദ്യ ഇന്നിങ്സിൽ പന്തെറിഞ്ഞില്ല. രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റ് നേടി കേരള ടീമിന്റെ തോൽവി ഉറപ്പിച്ചു. തുടർന്നു വന്ന രഞ്ജി മത്സരങ്ങളിലും മികച്ച പ്രകടനം ആവർത്തിച്ചതോടെ ഇന്ത്യൻ ടീമിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ 21–ാം വയസ്സിൽ കേരളത്തിനെതിരെ ആയിരുന്നു തമിഴ്നാട് സ്പിന്നർ എം.വെങ്കിട്ടരമണയുടെ രഞ്ജി ട്രോഫി ക്രിക്കറ്റ് അരങ്ങേറ്റം. ആദ്യ ഇന്നിങ്സിൽ പന്തെറിഞ്ഞില്ല. രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റ് നേടി കേരള ടീമിന്റെ തോൽവി ഉറപ്പിച്ചു. തുടർന്നു വന്ന രഞ്ജി മത്സരങ്ങളിലും മികച്ച പ്രകടനം ആവർത്തിച്ചതോടെ ഇന്ത്യൻ ടീമിലേക്കു വിളിച്ചു. എന്നാൽ ആകെ കളിച്ചത് ഒരു ഏകദിനവും ടെസ്റ്റും മാത്രം. ന്യൂസീലൻഡിനെതിരായ ഏകദിനത്തിൽ 2 വിക്കറ്റും വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഒരു വിക്കറ്റും നേടി. തുടർന്നുള്ള രഞ്ജി ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ഇന്ത്യൻ ടീമിലെത്തിയില്ല. കേരള ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം ഏറ്റെടുക്കുമ്പോൾ വെങ്കിട്ടരമണയുടെ പ്രധാന ലക്ഷ്യം കൂടുതൽ താരങ്ങളെ ഇന്ത്യൻ ടീമിലെത്തിക്കുക എന്നതാണ്.

കേരളത്തിൽനിന്ന് ഇന്ത്യൻ ടീമിൽ എത്തുന്നവർ കുറവാണല്ലോ. കാരണം ?

ADVERTISEMENT

ആഭ്യന്തര ടൂർണമെന്റുകളിൽ നന്നായി കളിച്ചിട്ടും ദേശീയ ടീമിൽ ഇടം കിട്ടാത്ത ഒട്ടേറെപ്പേർ കേരളത്തിലുണ്ട്. വ്യക്തിഗത പ്രകടനത്തിന്റെ പേരിൽ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടില്ല. ടീം പ്രകടനവും കണക്കിലെടുക്കും. ആഭ്യന്തര ടൂർണമെന്റുകളിൽ സെമി, ഫൈനൽ മത്സരങ്ങൾ കളിച്ചാൽ കൂടുതൽ ശ്രദ്ധിക്കപ്പെടും. കൂടുതൽ പേർക്ക് അവസരം ലഭിക്കും. ടീം നേട്ടത്തിനൊപ്പം ഞാൻ വയ്ക്കുന്ന ലക്ഷ്യങ്ങളിൽ ഒന്നാണിത്. ടീം കപ്പുയർത്തുന്നതിനൊപ്പം കൂടുതൽ കേരള ടീം താരങ്ങൾക്ക് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുക. ഇനി വരുന്ന ടൂർണമെന്റുകളിൽ ഈ ലക്ഷ്യം മുന്നോട്ടു വച്ചാകും ടീം കളിക്കുക.

താങ്കളുടെ പരിശീലന രീതി എങ്ങനെയാണ്?

ADVERTISEMENT

ആലപ്പുഴയിൽ നടക്കുന്ന കെസിഎ ക്രിക്കറ്റ് ടൂർണമെന്റ് നേരിട്ടു കാണുകയാണ് ആദ്യ ഔദ്യോഗിക പരിപാടി. കേരളത്തിലെ ഒട്ടേറെ യുവതാരങ്ങൾ കളിക്കുന്ന ടൂർണമെന്റാണിത്. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും കേരള ടീമിൽ കളിക്കാർക്ക് അവസരം നൽകുക.

മുൻ വർഷങ്ങളിലെ പ്രകടനത്തിൽ കേരള ടീമിനെ എങ്ങനെ വിലയിരുത്തുന്നു ?

ADVERTISEMENT

ഒട്ടേറെ മികച്ച താരങ്ങളുള്ള ടീമാണ് കേരളം. സഞ്ജു സാംസൺ, സച്ചിൻ ബേബി, രോഹൻ പ്രേം തുടങ്ങിയ സീനിയർ താരങ്ങൾ ടീമിന്റെ കരുത്താണ്. രോഹൻ കുന്നുമ്മൽ ഭാവിതാരമാണ്.

ടീമിന്റെ ശക്തി എന്താണ് ?

ഏകദിനം, ട്വന്റി20 മത്സരങ്ങളിൽ കേരളം നല്ല പ്രകടനമാണ് നടത്തുന്നത്. സഞ്ജു, വിഷ്ണു വിനോദ് തുടങ്ങി ഐപിഎൽ പരിചയം ഉള്ള കളിക്കാർ ടീമിലുണ്ട്. ഈ ഫോർമാറ്റുകളിൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കും. ഏകദിന, ട്വന്റി20 ടീം സജ്ജമാക്കുകയാണ് ആദ്യ ലക്ഷ്യം. എന്നാൽ കൂടുതൽ മുൻതൂക്കം രഞ്ജി ട്രോഫിക്കുതന്നെ ആയിരിക്കും.

English Summary: Kerala cricket team coach M Venkataramana interview