ഐപിഎൽ ഇന്ത്യൻ ടീമിലെ സൗഹൃദങ്ങൾ ഇല്ലാതാക്കി: ഞെട്ടിച്ച് ആർ. അശ്വിൻ
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സുഹൃത്തുക്കളേക്കാൾ കൂടുതൽ സഹപ്രവർത്തകരാണെന്ന ആർ. അശ്വിന്റെ പ്രസ്താവന ക്രിക്കറ്റ് ആരാധകർക്കിടയിൽ ഞെട്ടലുണ്ടാക്കിയിരുന്നു. തന്റെ നിലപാടിൽ ‘നെഗറ്റീവ്’ ഒന്നുമില്ലെന്നു നിലപാടെടുത്ത അശ്വിൻ, കാര്യങ്ങൾ ചിലർ തെറ്റായാണ് ഉൾക്കൊണ്ടതെന്നു

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സുഹൃത്തുക്കളേക്കാൾ കൂടുതൽ സഹപ്രവർത്തകരാണെന്ന ആർ. അശ്വിന്റെ പ്രസ്താവന ക്രിക്കറ്റ് ആരാധകർക്കിടയിൽ ഞെട്ടലുണ്ടാക്കിയിരുന്നു. തന്റെ നിലപാടിൽ ‘നെഗറ്റീവ്’ ഒന്നുമില്ലെന്നു നിലപാടെടുത്ത അശ്വിൻ, കാര്യങ്ങൾ ചിലർ തെറ്റായാണ് ഉൾക്കൊണ്ടതെന്നു വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. ഇന്നത്തെക്കാലത്ത് ഇന്ത്യൻ താരങ്ങളുമായി സൗഹൃദം സ്ഥാപിക്കുകയെന്നതു ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അശ്വിൻ പറഞ്ഞു.
‘‘ഞാൻ പറഞ്ഞതും ആളുകൾ മനസ്സിലാക്കിയതും തമ്മിൽ വ്യത്യാസമുണ്ട്. മുൻപ് ക്രിക്കറ്റ് പര്യടനങ്ങൾ കൂടുതൽ ദൈർഘ്യമുള്ളതായിരുന്നു. അതുകൊണ്ടു തന്നെ അപ്പോൾ സൗഹൃദത്തിനു കൂടുതൽ അവസരവുമുണ്ടായിരുന്നു. എന്നാലിപ്പോൾ ഇന്ത്യൻ താരങ്ങൾ വ്യത്യസ്ത ടീമുകള്‍ക്കു വേണ്ടി കളിക്കുന്നുണ്ട്. അപ്പോൾ സൗഹൃദമുണ്ടാക്കുക ബുദ്ധിമുട്ടാകും. ടീമുകൾ തമ്മിലുള്ള മത്സരബുദ്ധി അപ്പോൾ നിങ്ങളിലുണ്ടാകും.’’– ഒരു ദേശീയ മാധ്യമത്തോട് അശ്വിൻ പറഞ്ഞു.
ഇന്ത്യൻ ടീമിൽ സൗഹൃദങ്ങളില്ലാതിരിക്കാൻ കാരണം ഇന്ത്യൻ പ്രീമിയർ ലീഗാണെന്നും അശ്വിൻ വ്യക്തമാക്കി. ‘‘നമ്മൾ മൂന്നു മാസത്തോളം ഐപിഎൽ കളിക്കുമ്പോൾ, ഇന്ത്യൻ ടീമിലെ നമ്മുടെ സഹതാരങ്ങൾ എതിരാളികളായി മാറുകയാണ്. വ്യത്യസ്ത ടീമുകൾക്കായി കളിക്കുമ്പോൾ സൗഹൃദം ഉണ്ടാകുന്നില്ലെന്നു ഞാൻ പറഞ്ഞിട്ടില്ല. അതു ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണു പറഞ്ഞത്. ഞാൻ പറഞ്ഞതിൽ നെഗറ്റീവ് ആയിട്ട് എന്തെങ്കിലും ഉള്ളതായി തോന്നുന്നില്ല.’’– അശ്വിൻ പ്രതികരിച്ചു.
English Summary: Difficult To Be Friends With India Teammates, R Ashwin Explains Why