ടീം ഇന്ത്യ സ്വയം കുഴിയെടുക്കുന്നു, ഉടൻ വീഴും; സഞ്ജുവിനെ തുണച്ച് മുൻ ക്രിക്കറ്റ് താരം
മുംബൈ∙ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ സഞ്ജു സാംസണെ റിസർവ് താരമാക്കി മാത്രം ടീമിലെടുത്തതിലൂടെ ടീം ഇന്ത്യ സ്വയം പ്രശ്നത്തിലാകുകയാണു ചെയ്തിരിക്കുന്നതെന്ന് മുൻ താരം ആകാശ് ചോപ്ര. ടൂര്‍ണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളിൽ പുറത്തിരിക്കുന്ന രാഹുലിന് പകരം ഒരാളെ കണ്ടെത്തുന്നത് ഇതോടെ അസാധ്യമായിരിക്കുകയാണെന്ന് ആകാശ്

മുംബൈ∙ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ സഞ്ജു സാംസണെ റിസർവ് താരമാക്കി മാത്രം ടീമിലെടുത്തതിലൂടെ ടീം ഇന്ത്യ സ്വയം പ്രശ്നത്തിലാകുകയാണു ചെയ്തിരിക്കുന്നതെന്ന് മുൻ താരം ആകാശ് ചോപ്ര. ടൂര്‍ണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളിൽ പുറത്തിരിക്കുന്ന രാഹുലിന് പകരം ഒരാളെ കണ്ടെത്തുന്നത് ഇതോടെ അസാധ്യമായിരിക്കുകയാണെന്ന് ആകാശ് ചോപ്ര ജിയോ സിനിമയിൽ പ്രതികരിച്ചു. പരുക്കിന്റെ കാര്യത്തിൽ ആശങ്കയുള്ളതിനാൽ പാക്കിസ്ഥാൻ, നേപ്പാൾ ടീമുകൾക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരങ്ങളിൽ രാഹുൽ കളിക്കില്ലെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ് അറിയിച്ചിരുന്നു.
‘‘കെ.എൽ. രാഹുലിനെ മധ്യനിര ബാറ്ററായി കളിപ്പിക്കാനാണ് ഉദ്ദേശിച്ചതെങ്കില്‍ നിങ്ങൾ സഞ്ജു സാംസണെയും ടീമിലെടുക്കണമായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ ഇന്ത്യയ്ക്കു മറ്റൊന്നും മാറ്റേണ്ടിവരില്ലായിരുന്നു. ഇപ്പോൾ കീപ്പര്‍മാരിൽ ഒരാള്‍ മധ്യനിര ബാറ്ററും മറ്റൊരാൾ ഓപ്പണറുമാണ്. നിങ്ങൾ സ്വയം കുഴിയെടുക്കുകയാണ്. അധികം വൈകാതെ അതില്‍ വീഴുകയും ചെയ്യും.’’– ആകാശ് ചോപ്ര ആരോപിച്ചു.
‘‘തിലക് വർമ ഇതുവരെ ഒരു ഏകദിന മത്സരം പോലും കളിച്ചിട്ടില്ല. സൂര്യകുമാർ യാദവ് കളിച്ചിട്ടുണ്ടെങ്കിലും മോശം പ്രകടനമായിരുന്നു. പാക്കിസ്ഥാനെതിരായ മത്സരം വാശിയേറിയതായിരിക്കും. ഇതാണു നിങ്ങൾക്കു മുന്നിലുള്ള അവസരം. ചെയ്യാനുള്ളതെല്ലാം അവിടെ ചെയ്തിരിക്കണം.’’– ആകാശ് ചോപ്ര പറഞ്ഞു. 17 അംഗ ടീമിൽ ഉൾപ്പെടാത്തതിനാൽ സഞ്ജു സാംസണ് ഏഷ്യാ കപ്പിൽ കളിക്കാനാകില്ല. റിസർവ് താരമായി ഇന്ത്യൻ ടീമിനൊപ്പം സഞ്ജു ശ്രീലങ്കയിലെത്തിയിട്ടുണ്ട്.
English Summary: You are digging a hole for yourselves: Aakash Chopra