ലോകകപ്പ് സന്നാഹം, കാര്യവട്ടത്ത് പിച്ച് റെഡി; 5 കോടിയുടെ നവീകരണ പ്രവർത്തനങ്ങൾ
തിരുവനന്തപുരം∙ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾക്കു വേദിയാകാൻ സാധിച്ചില്ലെങ്കിലും 4 ലോകകപ്പ് സന്നാഹ മത്സരങ്ങൾക്കും നവംബറിലെ ഇന്ത്യ–ഓസ്ട്രേലിയ ട്വന്റി 20 മത്സരത്തിനുമായി തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം ഒരുങ്ങിത്തുടങ്ങി. ഗ്രൗണ്ടിൽ പുല്ല് നട്ടുപിടിപ്പിക്കൽ, കോർപറേറ്റ് ബോക്സ് നിർമാണം, ഡ്രസിങ് റൂം നവീകരണം തുടങ്ങിയ പണികൾ നടക്കുന്നു. ഗ്രൗണ്ട് സന്ദർശിച്ച ഐസിസി പ്രതിനിധികളുടെ നിർദേശത്തെത്തുടർന്ന് സ്റ്റേഡിയത്തിനു പുറത്തും തിരുവനന്തപുരം മംഗലപുരം കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിലുമുള്ള നെറ്റ്സുകൾ നവീകരിക്കുന്നുമുണ്ട്.

തിരുവനന്തപുരം∙ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾക്കു വേദിയാകാൻ സാധിച്ചില്ലെങ്കിലും 4 ലോകകപ്പ് സന്നാഹ മത്സരങ്ങൾക്കും നവംബറിലെ ഇന്ത്യ–ഓസ്ട്രേലിയ ട്വന്റി 20 മത്സരത്തിനുമായി തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം ഒരുങ്ങിത്തുടങ്ങി. ഗ്രൗണ്ടിൽ പുല്ല് നട്ടുപിടിപ്പിക്കൽ, കോർപറേറ്റ് ബോക്സ് നിർമാണം, ഡ്രസിങ് റൂം നവീകരണം തുടങ്ങിയ പണികൾ നടക്കുന്നു.
ഗ്രൗണ്ട് സന്ദർശിച്ച ഐസിസി പ്രതിനിധികളുടെ നിർദേശത്തെത്തുടർന്ന് സ്റ്റേഡിയത്തിനു പുറത്തും തിരുവനന്തപുരം മംഗലപുരം കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിലുമുള്ള നെറ്റ്സുകൾ നവീകരിക്കുന്നുമുണ്ട്. മംഗലപുരത്തെ പവിലിയൻ നവീകരിക്കാനും നിർദേശമുണ്ട്. 5 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് സ്റ്റേഡിയത്തിൽ നടക്കുന്നത്.
പിച്ച് റെഡി !
ഐസിസി പ്രതിനിധികളെത്തി പിച്ച് പരിശോധിച്ച് ഉറപ്പു വരുത്തിയതായി കെസിഎ ഭാരവാഹികൾ പറയുന്നു. ഇനി റോളിങ് ഉൾപ്പെടെയുള്ള അവസാന പണികളാണ് ശേഷിക്കുന്നത്. ഗ്രൗണ്ടിൽ പലയിടങ്ങളിലും പുല്ല് വച്ചു പിടിപ്പിക്കുന്നുണ്ട്. മെഷീൻ ഉപയോഗിച്ച് എല്ലായിടത്തും പുല്ല് ഒരേ തരത്തിലാക്കുന്ന ജോലി ബാക്കിയാണ്. ഫ്ലഡ് ലൈറ്റ് നന്നാക്കലിനു പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഗാലറിയിൽ തകരാറിലായ 1700 സീറ്റുകൾ മാറ്റി പുതിയതു വയ്ക്കും.
ഗ്രൗണ്ട് 20നു കൈമാറും
17നു മുഴുവൻ പണികളും പൂർത്തിയാക്കാൻ സാധിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) അറിയിച്ചു. 20ന് ഗ്രൗണ്ട് ഐസിസിക്കു കൈമാറും. 29ന് ദക്ഷിണാഫ്രിക്ക–അഫ്ഗാനിസ്ഥാൻ, 30ന് ഓസ്ട്രേലിയ–നെതർലൻഡ്സ്, ഒക്ടോബർ 2ന് ദക്ഷിണാഫ്രിക്ക–ന്യൂസീലൻഡ്, 3ന് ഇന്ത്യ–നെതർലൻഡ്സ് എന്നീ മത്സരങ്ങളാണ് ഇവിടെ നടക്കുക.
ലുക്ക് മാറി ഡ്രസിങ് റൂം
ഫുട്ബോൾ സ്റ്റേഡിങ്ങളിലേതുമായി സാമ്യമുണ്ടായിരുന്ന ഡ്രസിങ് റൂമുകൾ അടിമുടി മാറ്റുകയാണ്. ഡൈനിങ് ഹാൾ, ക്യാബിനുകൾ എന്നിവ നവീകരിക്കുന്നു. ഫ്ലോറിങ് ജോലികൾ ഏകദേശം പൂർത്തിയായി. പ്ലമിങ്, ഇലക്ട്രിക് ജോലികളും നടക്കുന്നു. ശേഷം പെയിന്റിങ്. കളിക്കാർക്ക് ഏറ്റവും സൗകര്യമുള്ള തരത്തിലാണ് ഡ്രിസ്ങ് റൂമിന്റെ നിർമാണം. 3–ാം നിലയിലാണ് ഐസിസി സ്പോൺസർമാർക്കായി കോർപറേറ്റ് ബോക്സ് നിർമിക്കുന്നത്. 1000 സീറ്റുകളാണ് ഇവിടെ ഒരുക്കുന്നത്. നോൺ എസി ബോക്സാണിത്.
English Summary : World Cup Warm Up Matches, Works Continues at Karyavattom Stadium