ബെഞ്ചിന്റെ കരുത്ത് നോക്കാൻ ഇറങ്ങി, കടുവ പിടിച്ചു; അട്ടിമറിച്ചൂടറിഞ്ഞ് ഇന്ത്യ
കൊളംബോ ∙ പരീക്ഷണങ്ങൾ പാളുന്നത് അടുത്ത കാലത്തായി ടീം ഇന്ത്യയ്ക്ക് പുതുമയല്ലെങ്കിലും ബംഗ്ലദേശിനെതിരായ തോൽവി ഇന്ത്യൻ ടീമോ ആരാധകരോ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല! മത്സരഫലം അപ്രസക്തമായ ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലദേശിനെതിരെ 6 റൺസിനാണ്

കൊളംബോ ∙ പരീക്ഷണങ്ങൾ പാളുന്നത് അടുത്ത കാലത്തായി ടീം ഇന്ത്യയ്ക്ക് പുതുമയല്ലെങ്കിലും ബംഗ്ലദേശിനെതിരായ തോൽവി ഇന്ത്യൻ ടീമോ ആരാധകരോ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല! മത്സരഫലം അപ്രസക്തമായ ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലദേശിനെതിരെ 6 റൺസിനാണ് ഇന്ത്യയുടെ തോൽവി. അവസാന ഓവറിൽ 12 റൺസായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാൻ ആവശ്യം. എന്നാൽ അതു നേടാൻ കഴിയാതെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു. സ്കോർ: ബംഗ്ലദേശ് 50 ഓവറിൽ 8ന് 265. ഇന്ത്യ 49.5 ഓവറിൽ 259ന് പുറത്ത്.
ഏഷ്യാ കപ്പ് ഫൈനലിൽ നാളെ ശ്രീലങ്കയെ നേരിടാനുള്ള ഇന്ത്യയ്ക്ക് ബംഗ്ലദേശിനെതിരായ മത്സരം തങ്ങളുടെ ബെഞ്ച് സ്ട്രെങ്ത് പരീക്ഷിക്കാനുള്ള അവസരമായിരുന്നു. പ്ലേയിങ് ഇലവനിൽ 4 മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നലെ ഇറങ്ങിയത്. വിരാട് കോലി, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, കുൽദീപ് യാദവ് എന്നിവർക്കു വിശ്രമം അനുവദിച്ചപ്പോൾ തിലക് വർമ, സൂര്യകുമാർ യാദവ്, ഷാർദൂൽ ഠാക്കൂർ, പ്രസിദ്ധ് കൃഷ്ണ എന്നിവർ ആദ്യ ഇലവനിൽ ഇടംപിടിച്ചു. ഏകദിനത്തിൽ തിലകിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്.
ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ആശിച്ച തുടക്കമാണ് ബോളർമാർ നൽകിയത്. 59 റൺസിനിടെ 4 ബംഗ്ല ബാറ്റർമാരെ പുറത്താക്കി ഇന്ത്യൻ പേസർമാർ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. എന്നാൽ അഞ്ചാം വിക്കറ്റിൽ തൗഹിദ് ഹൃദോയിയെ (54) കൂട്ടുപിടിച്ച് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ (80) നടത്തിയ ചെറുത്തുനിൽപ് ബംഗ്ലദേശിനെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. ഇരുവരും പുറത്തായതോടെ ബംഗ്ലദേശിന്റെ ഇന്നിങ്സ് 200 റൺസിൽ താഴെ അവസാനിക്കുമെന്നു തോന്നിച്ചെങ്കിലും വാലറ്റത്ത് നസും അഹമ്മദ് (44), മഹ്ദി ഹസൻ (29 നോട്ടൗട്ട്) എന്നിവർ ചേർന്നു നടത്തിയ വെടിക്കെട്ട് സ്കോർ 265ൽ എത്തിച്ചു. ഇന്ത്യയ്ക്കു വേണ്ടി ഷാർദൂൽ ഠാക്കൂർ 3 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിൽ തന്നെ രോഹിത് ശർമയെ (0) പുറത്താക്കി ബംഗ്ലദേശ് ഇന്ത്യയെ ഞെട്ടിച്ചു. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ തിലക് വർമയും (5) പിന്നാലെയെത്തിയ കെ.എൽ.രാഹുലും (19) മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഇഷാൻ കിഷനെയും (5) നഷ്ടപ്പെട്ടതോടെ ഇന്ത്യൻ ആരാധകർ അട്ടിമറി മണത്തു.
ഒരറ്റത്ത് ഉറച്ചുനിന്ന ശുഭ്മൻ ഗിൽ (121) ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നൽകി. എന്നാൽ ഗിൽ പുറത്തായതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. അവസാന ഓവറുകളിൽ കൂറ്റൻ അടികളിലൂടെ കളംനിറഞ്ഞ അക്ഷർ പട്ടേൽ (42) ആരാധകരെ ആശിപ്പിച്ചെങ്കിലും 49–ാം ഓവറിൽ അക്ഷറും വീണതോടെ ഇന്ത്യ തോൽവി ഉറപ്പിച്ചു.
English Summary: Bangladesh beat India in Asia Cup Super Four Match