മുംബൈ∙ ഏഷ്യാ കപ്പ് കിരീടനേട്ടത്തിനു ശേഷം നാട്ടിലേക്കു മടങ്ങാനുള്ള ഒരുക്കത്തിനിടെ, പാസ്‍പോർട്ട് ഹോട്ടലില്‍വച്ചു മറന്ന് ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശര്‍മ. ഹോട്ടൽ വിടാൻ ടീമിന്റെ ബസിൽ കയറിയപ്പോഴാണ് പാസ്പോർട്ട് മറന്ന കാര്യം രോഹിത് ശർമയ്ക്ക് ഓർമ വന്നത്. രോഹിത് പാസ്പോർട്ട് മറന്നത് അറിഞ്ഞതോടെ ബസിലുണ്ടായിരുന്ന സഹതാരങ്ങൾ പരിഹസിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഏഷ്യാ കപ്പ് കിരീടനേട്ടത്തിനു ശേഷം നാട്ടിലേക്കു മടങ്ങാനുള്ള ഒരുക്കത്തിനിടെ, പാസ്‍പോർട്ട് ഹോട്ടലില്‍വച്ചു മറന്ന് ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശര്‍മ. ഹോട്ടൽ വിടാൻ ടീമിന്റെ ബസിൽ കയറിയപ്പോഴാണ് പാസ്പോർട്ട് മറന്ന കാര്യം രോഹിത് ശർമയ്ക്ക് ഓർമ വന്നത്. രോഹിത് പാസ്പോർട്ട് മറന്നത് അറിഞ്ഞതോടെ ബസിലുണ്ടായിരുന്ന സഹതാരങ്ങൾ പരിഹസിച്ചു. ബസിൽ കയറാനൊരുങ്ങിയ രോഹിത് അസ്വസ്ഥനായി നിൽക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

ഇന്ത്യൻ ടീമിന്റെ സപ്പോർട്ട് സ്റ്റാഫുമാരിൽ ഒരാളാണ് ഹോട്ടല്‍ മുറിയിലേക്കു തിരികെയെത്തി, രോഹിത് ശർമയുടെ പാസ്പോർട്ട് കണ്ടെത്തിയത്. അതിനു ശേഷം ടീം ബസ് വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. ഏഷ്യാകപ്പിൽ തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റൻ പുറത്തെടുത്തത്. അഞ്ച് ഇന്നിങ്സുകളിൽനിന്ന് മൂന്ന് അർധ സെഞ്ചറികൾ താരം നേടി.

ADVERTISEMENT

ഫൈനലിൽ ശ്രീലങ്കയെ പത്ത് വിക്കറ്റിന് തോൽപിച്ച് ഇന്ത്യ കിരീടമുയർത്തിയതോടെ, രണ്ടു വട്ടം ഏഷ്യാകപ്പ് നേടിയ ക്യാപ്റ്റൻമാരുടെ പട്ടികയിൽ എം.എസ്. ധോണിക്കും മുഹമ്മദ് അസ്ഹറുദ്ദീനുമൊപ്പം രോഹിത് ശർമയും ഇടം പിടിച്ചു. ഫൈനൽ പോരാട്ടത്തിനു ശേഷം ഞായറാഴ്ച രാത്രി തന്നെ ഇന്ത്യന്‍ ടീം ശ്രീലങ്ക വിട്ടിരുന്നു. മുംബൈയിൽ വിമാനമിറങ്ങിയ ഇന്ത്യൻ താരങ്ങൾക്കൊപ്പം സെൽഫിയെടുക്കാൻ ആരാധകരുടെ തിരക്കായിരുന്നു. ലോകകപ്പിനു മുൻപ് ഓസ്ട്രേലിയയ്ക്കെതിരെ പരമ്പര കളിക്കാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. സെപ്റ്റംബര്‍ 22 ന് പരമ്പരയ്ക്കു തുടക്കമാകും.

English Summary: Indian teammates give loud cheers to Rohit Sharma as he hilariously forgets his passport