പാക്കിസ്ഥാനെ മറികടന്ന് ഏകദിന റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമത്; മൂന്നു ഫോർമാറ്റിലും ഇന്ത്യ No.1
ന്യൂഡൽഹി∙ ഓസ്ട്രേലിയയ്ക്കെതിരെ മൊഹാലിയിൽ നടന്ന ആദ്യ ഏകദിനത്തിലെ ജയത്തോടെ പാക്കിസ്ഥാനെ മറികടന്ന് ഇന്ത്യ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തി. ടെസ്റ്റ്, ട്വന്റി20 റാങ്കിങ്ങിൽ നിലവിൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഇതോടെ മൂന്ന് ഫോർമാറ്റിലും ഒന്നാം റാങ്ക് എന്ന

ന്യൂഡൽഹി∙ ഓസ്ട്രേലിയയ്ക്കെതിരെ മൊഹാലിയിൽ നടന്ന ആദ്യ ഏകദിനത്തിലെ ജയത്തോടെ പാക്കിസ്ഥാനെ മറികടന്ന് ഇന്ത്യ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തി. ടെസ്റ്റ്, ട്വന്റി20 റാങ്കിങ്ങിൽ നിലവിൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഇതോടെ മൂന്ന് ഫോർമാറ്റിലും ഒന്നാം റാങ്ക് എന്ന നേട്ടം സ്വന്തമാക്കി.
116 പോയിന്റുമായി പാക്കിസ്ഥാനെ മറികടന്നാണ് ഇന്ത്യ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. പാക്കിസ്ഥാന് 115 പോയിന്റുണ്ട്. 111 പോയിന്റുമായി ഓസ്ട്രേലിയ ആണ് മൂന്നാം സ്ഥാനത്ത്. ഇതു രണ്ടാം തവണയാണ് ഒരു ടീം മൂന്നു ഫോർമാറ്റിലും ഒന്നാമതെത്തുന്നത്. 2012ൽ ദക്ഷിണാഫ്രിക്ക ഈ നേട്ടം കൈവരിച്ചിരുന്നു.
ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന രണ്ടു മത്സരങ്ങൾ പരാജയപ്പെട്ടാൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമാകും. പാക്കിസ്ഥാൻ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കും. പരമ്പര സ്വന്തമാക്കിയാൽ ഒന്നാം റാങ്കുകാരായി ഇന്ത്യയ്ക്ക് ലോകകപ്പിനിറങ്ങാം.
English Summary: India becomes No.1 ranked team in all formats after defeating Australia in 1st ODI