സ്മൃതി മന്ഥന വിളിച്ചു: ‘മിന്നി, ആവോ’, ചൈനയിലും മിന്നി നമ്മുടെ മിന്നു മണി
കേരളത്തിന്റെ മിന്നു മണി ഇന്ത്യൻ ക്രിക്കറ്റ് ടീമിനു ‘മിന്നി’യാണ്. മുൻപെങ്ങോ ആരോ വിളിച്ച പേര് ടീം ക്യാംപിൽ പിന്നീട് ഉറച്ചുപോയി. ഇന്നലത്തെ ഫൈനൽ വിജയത്തിനുശേഷം മെഡൽ സമ്മാനച്ചടങ്ങിനു പുറപ്പെടുമ്പോൾ, ക്യാപ്റ്റൻ സ്മൃതി മന്ഥന വിളിച്ചു: ‘മിന്നി, ആവോ’. ഇന്ത്യൻ ടീമിലെ സൂപ്പർ താരങ്ങളായ സ്മൃതിക്കും ജമൈമയ്ക്കും നടുവിൽ നിന്ന് മലയാളത്തിന്റെ സൂപ്പർസ്റ്റാർ മിന്നു ഏഷ്യൻ ഗെയിംസ് സ്വർണം കഴുത്തിലണിഞ്ഞു.

ഇന്ത്യൻ വനിതാ ട്വന്റി20 ടീമിലെ അരങ്ങേറ്റത്തോടെ മലയാളത്തിന്റെ അഭിമാനമായ മിന്നുവിലൂടെയാണ് ഈ ഏഷ്യൻ ഗെയിംസിലെ ആദ്യ മെഡലും കേരളത്തിലേക്ക് എത്തുന്നത്; അതും തന്നിത്തങ്കം.മിന്നു മണി മനോരമയോട് സംസാരിക്കുന്നു.
ഏഷ്യൻ ഗെയിംസ് പങ്കാളിത്തം, സ്വർണം മിന്നു ഹാപ്പിയല്ലേ?
ഏഷ്യൻ ഗെയിംസ് മത്സരങ്ങളെ ചെറുപ്പം മുതൽ ആവേശത്തോടെയാണ് കണ്ടിരുന്നത്. മെഡൽ അണിഞ്ഞ് പോഡിയത്തിൽ കയറി നിൽക്കുന്ന ഇന്ത്യൻ താരങ്ങളെ കാണുമ്പോൾ വല്ലാത്ത അഭിമാനം തോന്നിയിരുന്നു. ക്രിക്കറ്റ് മുൻപ് മത്സരയിനം അല്ലാതിരുന്നതിനാൽ ഗെയിംസിൽ പങ്കെടുക്കാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നതല്ല. പക്ഷേ, ഇത്തവണ ടീമിലിടം ലഭിച്ചതിനുശേഷം സ്വർണം നേടണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു.
സെമിയിലും ഫൈനലിലും അന്തിമ ഇലവനിൽ ഉൾപ്പെടാത്തപ്പോൾ നിരാശ തോന്നിയോ?
ഒരിക്കലുമില്ല. ടീം സ്വർണം നേടണമെന്നാണ് ആഗ്രഹിച്ചത്. എതിരാളികളെ നോക്കിയാണ് ഓരോ മത്സരത്തിനുമുള്ള ടീമിനെ തീരുമാനിക്കുന്നത്. ബംഗ്ലദേശ് പര്യടനത്തിനിടെ അപ്രതീക്ഷിതമായാണ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. അതുപോലെ ഇനിയും ടീമിൽ ഇടംകിട്ടുന്നതിനായി കാത്തിരിക്കാൻ തയാറാണ്.
ഇന്ത്യൻ ടീമിനൊപ്പം മിന്നുവിന്റെ രണ്ടാം ടൂർണമെന്റാണിത്. ഏഷ്യൻ ഗെയിംസ് ടീമിലെ അനുഭവങ്ങളെങ്ങനെയാണ് ?
ഇന്ത്യൻ ടീമിനൊപ്പമുള്ള ആദ്യ പര്യടനത്തിൽ ഒരു തുടക്കക്കാരിയുടെ പ്രശ്നങ്ങളൊക്കെ എനിക്കുണ്ടായിരുന്നു. എല്ലാവരുമായി കൂടുതൽ സംസാരിക്കാൻ സാധിച്ചിരുന്നില്ല. ടീമുമായി നന്നായി ഇണങ്ങിയതും എല്ലാവരുമായും സൗഹൃദമുണ്ടാക്കാൻ കഴിഞ്ഞതും ഇത്തവണ ഏഷ്യൻ ഗെയിംസിനിടെയാണ്. കളിതമാശകളും പാട്ടുകളുമൊക്കെയായി ഞങ്ങളുടെ യാത്രകളെല്ലാം അടിപൊളിയായിരുന്നു. ഇന്ത്യൻ ടീമംഗമെന്ന നിലയിൽ കൂടുതൽ സന്തോഷം അനുഭവിച്ച ദിവസങ്ങളായിരുന്നു ഇത്തവണത്തേത്.
English Summary: Minnu Mani talks to Manorama from Hangzhou