ധാക്ക∙ ഏകദിന ലോകകപ്പ് ക്രിക്കറ്റിനു മുൻപ് ബംഗ്ലദേശ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് ഷാക്കിബ് അൽ ഹസൻ ഭീഷണി മുഴക്കിയെന്ന് റിപ്പോർട്ട്. പൂർണമായും ഫിറ്റല്ലാത്ത താരങ്ങളുമായി ഇന്ത്യയിലേക്കു പോകാൻ താൽപര്യമില്ലെന്ന് ഷാക്കിബ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു. ഇക്കാര്യം ചർച്ച ചെയ്യാനായി ഷാക്കിബും പരിശീലകൻ ചന്ദിക ഹതുരുസിംഗയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധാക്ക∙ ഏകദിന ലോകകപ്പ് ക്രിക്കറ്റിനു മുൻപ് ബംഗ്ലദേശ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് ഷാക്കിബ് അൽ ഹസൻ ഭീഷണി മുഴക്കിയെന്ന് റിപ്പോർട്ട്. പൂർണമായും ഫിറ്റല്ലാത്ത താരങ്ങളുമായി ഇന്ത്യയിലേക്കു പോകാൻ താൽപര്യമില്ലെന്ന് ഷാക്കിബ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു. ഇക്കാര്യം ചർച്ച ചെയ്യാനായി ഷാക്കിബും പരിശീലകൻ ചന്ദിക ഹതുരുസിംഗയും ബിസിബി പ്രസിഡന്റ് നസ്മുൽ ഹസന്റെ വീട്ടിലെത്തിയിരുന്നു. മുൻ ക്യാപ്റ്റൻ തമീം ഇക്ബാലിനെ ലോകകപ്പ് ടീമിലെടുക്കാനുള്ള നീക്കമാണ് ഷാക്കിബിന്റെ പിൻമാറ്റത്തിനു കാരണം.

ഏകദിന ലോകകപ്പ് ടീമിലുണ്ടെങ്കിൽ അഞ്ചിലേറെ മത്സരങ്ങൾ കളിക്കാൻ തനിക്കു സാധിക്കില്ലെന്ന് തമീം ഇക്ബാൽ ബംഗ്ലദേശ് ബോർ‍ഡിനെ അറിയിച്ചിരുന്നു. എന്നാൽ തമീം ഇക്ബാലിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാൽ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നാണ് ഷാക്കിബ് അൽ ഹസന്റെ ഭീഷണി. തമീം ടീമിലുണ്ടെങ്കിൽ ലോകകപ്പ് കളിക്കില്ലെന്നും ഷാക്കിബ് ഭീഷണി മുഴക്കി. ഏകദിന ലോകകപ്പിനുള്ള അന്തിമ ടീമിനെ ബംഗ്ലദേശ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ADVERTISEMENT

കുറച്ച് മത്സരങ്ങൾക്കു മാത്രം ഇറങ്ങാമെന്ന തമീം ഇക്ബാലിന്റെ ആവശ്യം അംഗീകരിച്ചാൽ ടീമിൽനിന്നു ഷാക്കിബ് വിട്ടുനിൽക്കും. തമീമിനു പകരം ലോകകപ്പ് കളിക്കാൻ മറ്റൊരു താരത്തെ തിരഞ്ഞെടുക്കണമെന്നും ഷാക്കിബ് ആവശ്യപ്പെട്ടു. പരുക്കിനെ തുടർന്ന് തമീം ഇക്ബാലിന് ഏഷ്യാകപ്പ് മത്സരങ്ങൾ നഷ്ടമായിരുന്നു. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ താരം ടീമിൽ തിരിച്ചെത്തി. രണ്ടു മത്സരങ്ങൾ കളിച്ച തമീമിന് മൂന്നാം മത്സരത്തില്‍ വിശ്രമം അനുവദിക്കുകയായിരുന്നു.

English Summary: Shakib Al Hasan to step down as captain and skip world cup if Tamim Iqbal is selected