പരുക്ക് പൂർണമായും മാറിയില്ല, ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ കെയ്ൻ വില്യംസൻ കളിക്കില്ല
ഏകദിന ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ന്യൂസീലൻഡ് താരം കെയ്ൻ വില്യംസൻ കളിക്കില്ല. കാലിനേറ്റ പരുക്ക് പൂർണമായും ഭേദമാകാത്ത സാഹചര്യത്തിലാണ് ഒക്ടോബർ 5ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിൽ വില്യംസന് വിശ്രമം അനുവദിക്കാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചത്.

ഹൈദരാബാദ് ∙ ഏകദിന ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ന്യൂസീലൻഡ് താരം കെയ്ൻ വില്യംസൻ കളിക്കില്ല. കാലിനേറ്റ പരുക്ക് പൂർണമായും ഭേദമാകാത്ത സാഹചര്യത്തിലാണ് ഒക്ടോബർ 5ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിൽ വില്യംസന് വിശ്രമം അനുവദിക്കാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചത്.
ഇന്നലെ പാക്കിസ്ഥാനെതിരെ നടന്ന സന്നാഹ മത്സരത്തിൽ വില്യംസൻ ബാറ്റ് ചെയ്തെങ്കിലും ഫീൽഡിങ്ങിന് ഇറങ്ങിയില്ല. വില്യംസന്റെ അഭാവത്തിൽ അടുത്ത കളിയിലും ടോം ലാതമാണ് ടീമിന്റെ നായകൻ.
English Summary: Kane Williamson injury update