ഓസ്ട്രേലിയ ഒരുങ്ങിത്തന്നെ, ‘ഐസിസി ടൂർണമെന്റ് ശാപം’ തീർക്കാൻ ദക്ഷിണാഫ്രിക്ക, ലങ്കയ്ക്ക് ബാറ്റിങ് ടെൻഷൻ
ഇത്തവണത്തെ ഏകദിന ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കൽപിക്കുന്ന ടീമുകളാണ് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും. ഓസ്ട്രേലിയയുടെ സമീപകാല ഫോം അൽപം മോശമാണെങ്കിലും ലോകകപ്പുകളിൽ ‘മറ്റൊരു ഓസ്ട്രേലിയ’ അവതരിക്കുന്നത് മുൻപ് പലതവണ ക്രിക്കറ്റ് ലോകം കണ്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കയാവട്ടെ, തങ്ങളുടെ ‘ഐസിസി ടൂർണമെന്റ് ശാപം’ ഇത്തവണയെങ്കിലും മറികടക്കാമെന്ന പ്രതീക്ഷയോടെയാണ് ഇന്ത്യയിലെത്തിയത്. മികച്ച പ്രകടനം നടത്താൻ ഉറച്ചാണ് ഏഷ്യൻ ശക്തികളായ ശ്രീലങ്കയുടെ വരവ്.

ഇത്തവണത്തെ ഏകദിന ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കൽപിക്കുന്ന ടീമുകളാണ് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും. ഓസ്ട്രേലിയയുടെ സമീപകാല ഫോം അൽപം മോശമാണെങ്കിലും ലോകകപ്പുകളിൽ ‘മറ്റൊരു ഓസ്ട്രേലിയ’ അവതരിക്കുന്നത് മുൻപ് പലതവണ ക്രിക്കറ്റ് ലോകം കണ്ടിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയാവട്ടെ, തങ്ങളുടെ ‘ഐസിസി ടൂർണമെന്റ് ശാപം’ ഇത്തവണയെങ്കിലും മറികടക്കാമെന്ന പ്രതീക്ഷയോടെയാണ് ഇന്ത്യയിലെത്തിയത്. മികച്ച പ്രകടനം നടത്താൻ ഉറച്ചാണ് ഏഷ്യൻ ശക്തികളായ ശ്രീലങ്കയുടെ വരവ്.
ഓസ്ട്രേലിയ
ഏകദിന റാങ്കിങ്: 3
ക്യാപ്റ്റൻ: പാറ്റ് കമിൻസ്
ലോകകപ്പിലെ മികച്ച പ്രകടനം: ചാംപ്യന്മാർ: 1987, 1999, 2003, 2007, 2015
5 ലോകകിരീടങ്ങളുടെ പിൻബലവുമായാണ് കങ്കാരുപ്പട ഇത്തവണ ലോകകപ്പിന് എത്തുന്നത്. എന്നാൽ ലോകകപ്പിന് തൊട്ടുമുൻപ് ദക്ഷിണാഫ്രിക്കയോടും ഇന്ത്യയോടും ഏകദിന പരമ്പരകൾ തോറ്റു. ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ൻ എന്നിവരടങ്ങിയ ബാറ്റിങ് നിരയാണ് കരുത്ത്. പേസ് നിര ശക്തമാണെങ്കിലും ആഡം സാംപയുടെ നേതൃത്വത്തിലുള്ള സ്പിൻ അറ്റാക്കായിരിക്കും ഓസ്ട്രേലിയയുടെ ലോകകപ്പ് ഭാവി നിർണയിക്കുക.
ദക്ഷിണാഫ്രിക്ക
ഏകദിന റാങ്കിങ്: 4
ക്യാപ്റ്റൻ: ടെംബ ബവൂമ
ലോകകപ്പിലെ മികച്ച പ്രകടനം: 1992, 1999, 2007, 2015 ലോകകപ്പുകളിൽ സെമി ഫൈനൽ
‘പടിക്കൽ കലമുടയ്ക്കൽ’ പതിവാക്കിയ ദക്ഷിണാഫ്രിക്കൻ ടീം ഈ ചീത്തപ്പേര് മാറ്റാനുറച്ചാണ് ലോകകപ്പിന് എത്തുന്നത്. റീസ ഹെൻറിക്കസ്, ഹെൻറിച്ച് ക്ലാസൻ, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, റാസി വാൻഡർ ദസൻ മിഡിൽ ഓർഡർ ബാറ്റിങ് ഏതു ബോളിങ് നിരയെയും തച്ചുടയ്ക്കാൻ പ്രാപ്തരാണ്. ടബരേസ് ഷംസി– കേശവ് മഹാരാജ് സ്പിൻ ജോഡിയും കഗീസോ റബാദ– ആൻറിക് നോർക്യ– മാർക്കോ ജാൻസൻ പേസ് ത്രയവും ശക്തരാണ്.
ശ്രീലങ്ക
ഏകദിന റാങ്കിങ്: 7
ക്യാപ്റ്റൻ: ദാസുൻ ശനക
ലോകകപ്പിലെ മികച്ച പ്രകടനം: 1996ൽ ചാംപ്യൻമാർ
ഒരുകാലത്ത് ലോകകപ്പ് ടൂർണമെന്റുകളിൽ ഏറ്റവും സ്ഥിരതയുള്ള ടീമായിരുന്ന ശ്രീലങ്ക, സീനിയർ താരങ്ങൾ കളംവിട്ടതോടെ ലോകകപ്പിനു യോഗ്യത നേടാൻ ക്വാളിഫയർ മത്സരങ്ങൾ കളിക്കേണ്ട അവസ്ഥയിലേക്കു വീണു. കഴിഞ്ഞ വർഷം ഏഷ്യാ കപ്പ് നേടുകയും ഈ വർഷം ഏഷ്യാ കപ്പ് ഫൈനൽ വരെ എത്തുകയും ചെയ്ത ലങ്കൻപടയുടെ ശക്തി യുവതാരങ്ങളാണ്. ബാറ്റിങ്ങിൽ കുശാൽ മെൻഡിസിനെ മാറ്റിനിർത്തിയാൽ ടോപ് ഓർഡറിൽ സ്ഥിരതയുള്ള ബാറ്ററുടെ അഭാവം ലങ്കയെ അലട്ടുന്നുണ്ട്.
English Summary : Australia, South Africa, Srilanka ready for ODI World Cup 2023