തിരുവനന്തപുരം∙ ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ ടീം ഇന്നലെ തലസ്ഥാനത്ത് എത്തി. ഗുവാഹത്തിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഇന്നലെ വൈകിട്ട് 4ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ടീം കോവളത്തെ ഹോട്ടലിലേക്ക് പോയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ ടീം ഇന്നലെ തലസ്ഥാനത്ത് എത്തി. ഗുവാഹത്തിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഇന്നലെ വൈകിട്ട് 4ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ടീം കോവളത്തെ ഹോട്ടലിലേക്ക് പോയി. വിരാട് കോലി ഇന്നലെ ടീമിനൊപ്പം എത്തിയില്ല. സന്നാഹ മത്സരത്തിനു മുൻപ് കോലി ടീമിനൊപ്പം ചേരും.

നാളെ ഉച്ചകഴിഞ്ഞ് 2നാണ് നെതർലൻഡ്സിനെതിരായ ഇന്ത്യയുടെ മത്സരം. ലോകകപ്പ് മത്സരങ്ങൾക്കു മുൻപുള്ള അവസാന സന്നാഹ മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കാനാവും ടീം ശ്രമിക്കുക. അതിനാൽ ടോസ് നേടിയാൽ ബാറ്റിങ് തിരഞ്ഞെടുത്തേക്കും. എന്നാൽ ഓസ്ട്രേലിയൻ ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയ ബോളിങ് പ്രകടനത്തിന്റെ ബലത്തിലാണ് നെതർലൻഡ്സ് ഇറങ്ങുക.

ADVERTISEMENT

തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ അവസാനം കളിച്ചപ്പോൾ സെഞ്ചറി നേടിയ ശുഭ്മൻ ഗിൽ‌, വിരാട് കോലി തുടങ്ങിയ ബാറ്റിങ് നിരയ്ക്ക് നെതർലൻഡ്സ് ബോളർമാർ എത്രത്തോളം വെല്ലുവിളി ഉയർത്തും എന്നതാണ് മത്സര ആവേശം നിർണയിക്കുക. ഇന്ത്യൻ ടീം ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 5 വരെ തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങും. ഗുവാഹത്തിയിൽ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. നാളത്തെ മത്സരത്തിനും മഴ ഭീഷണി ഉണ്ട്. നെതർലൻഡ്സ് ടീം ഇന്നലെ പരിശീലനം നടത്തി.

English Summary: Cricket world cup warm-up matches India - Netherlands match tomorrow