ഐപിഎല്ലിൽ ചെയ്തത് മറന്നിട്ടില്ല, നവീന്‍ നേരെ ‘കോലി, കോലി’ വിളികളുമായി ആരാധകർ- വിഡിയോ
ധരംശാല∙ ഏകദിന ലോകകപ്പ് മത്സരത്തിനിടെയും അഫ്ഗാനിസ്ഥാന്റെ യുവ പേസര്‍ നവീൻ ഉൾ ഹഖിനെ വെറുതെ വിടാതെ വിരാട് കോലി ആരാധകർ. കഴിഞ്ഞ ദിവസം ധരംശാലയിൽ ബംഗ്ലദേശിനെതിരെ കളിക്കാനിറങ്ങിയ നവീന്‍ ഉൾ ഹഖിനെ ‘കോലി, കോലി’ ചാന്റുകളോടെയാണ് കളി കാണാനെത്തിയവർ സ്വീകരിച്ചത്. ഇന്ത്യൻ പ്രീമിയര്‍ ലീഗിനു ശേഷം നാട്ടിലേക്കു മടങ്ങിയ

ധരംശാല∙ ഏകദിന ലോകകപ്പ് മത്സരത്തിനിടെയും അഫ്ഗാനിസ്ഥാന്റെ യുവ പേസര്‍ നവീൻ ഉൾ ഹഖിനെ വെറുതെ വിടാതെ വിരാട് കോലി ആരാധകർ. കഴിഞ്ഞ ദിവസം ധരംശാലയിൽ ബംഗ്ലദേശിനെതിരെ കളിക്കാനിറങ്ങിയ നവീന്‍ ഉൾ ഹഖിനെ ‘കോലി, കോലി’ ചാന്റുകളോടെയാണ് കളി കാണാനെത്തിയവർ സ്വീകരിച്ചത്. ഇന്ത്യൻ പ്രീമിയര്‍ ലീഗിനു ശേഷം നാട്ടിലേക്കു മടങ്ങിയ നവീന്‍, ലോകകപ്പിനായി എത്തിയപ്പോഴായിരുന്നു ആരാധകരുടെ പ്രതികരണം.
ബൗണ്ടറി ലൈനിനു സമീപം സ്റ്റാൻഡിലുണ്ടായിരുന്ന ആരാധകരാണ് നവീനുനേരെ കോലി ചാന്റ് ഉയർത്തിയത്. എന്നാൽ നവീൻ ആരാധകരുടെ ബഹളങ്ങൾ ശ്രദ്ധിക്കാതെ ഫീൽഡ് ചെയ്തു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ സീസണിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരമായിരുന്നു നവീൻ ഉൾ ഹഖ്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെ നവീനും കോലിയും ഗ്രൗണ്ടിൽവച്ച് തര്‍ക്കിച്ചത് അന്ന് വിവാദമായിരുന്നു.
നവീൻ ബാറ്റു ചെയ്യുന്നതിനിടെ കോലി ഷൂസിന്റെ അടിയിലെ മണ്ണ് അടർത്തിക്കാണിച്ചതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. മത്സരത്തിനു ശേഷം ഇരു ടീമുകളുടെയും താരങ്ങൾ ഷെയ്ക് ഹാൻഡ് നൽകുന്നതിനിടെ നവീൻ കോലിയോടു തർക്കിച്ചു. ലക്നൗ മെന്റർ ഗൗതം ഗംഭീറും ഇടപെട്ടതോടെ പ്രശ്നം കൂടുതൽ വഷളായി. ലക്നൗ ക്യാപ്റ്റൻ കെ.എൽ. രാഹുൽ നവീനെ ചർച്ചയ്ക്കായി വിളിച്ചെങ്കിലും താരം ഇതു ഗൗനിക്കാതെ ഡ്രസിങ് മുറിയിലേക്കു കയറിപ്പോയി.
ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലദേശ് ആറു വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ 156 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ ബംഗ്ലദേശ് നാലു വിക്കറ്റ് നഷ്ടത്തിൽ 92 പന്തുകൾ ബാക്കിനിൽക്കെ വിജയത്തിലെത്തി. ഒക്ടോബർ 11ന് ഡല്‍ഹിയിൽവച്ചാണ് ലോകകപ്പിലെ ഇന്ത്യ– അഫ്ഗാനിസ്ഥാൻ മത്സരം.