അഹമ്മദാബാദ്∙ ഏകദിന ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിനിടെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മൊബൈൽ ഫോണുകൾ കാണാതായവർ ഏറെ. 24 പേരാണ് നിലവിൽ പൊലീസിൽ പരാതിപ്പെട്ടത്. എന്നാൽ ഐ ഫോണുകളുൾപ്പെടെ മോഷണം പോയതായി പലരും എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചതായി ദേശീയ മാധ്യമം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ്∙ ഏകദിന ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിനിടെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മൊബൈൽ ഫോണുകൾ കാണാതായവർ ഏറെ. 24 പേരാണ് നിലവിൽ പൊലീസിൽ പരാതിപ്പെട്ടത്. എന്നാൽ ഐ ഫോണുകളുൾപ്പെടെ മോഷണം പോയതായി പലരും എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ബോളിവുഡ് നടി ഉർവശി റൗത്തേലയുടെ ഫോണും സ്റ്റേഡിയത്തിൽവച്ചു നഷ്ടമായിരുന്നു. ഇന്ത്യ– പാക്കിസ്ഥാൻ മത്സരം കാണാനായി ഒക്ടോബർ 15ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉർവശി റൗത്തേല എത്തിയിരുന്നു. സ്റ്റേഡിയത്തിൽവച്ച് 24 കാരറ്റ് സ്വർണം കൊണ്ടുള്ള ഐ ഫോൺ കാണാതായെന്ന് നടി തന്നെയാണ് സമൂഹമാധ്യമത്തിൽ അറിയിച്ചത്.

ADVERTISEMENT

അഹമ്മദാബാദ് പൊലീസിൽ പരാതി നൽകിയതായി നടി പ്രതികരിച്ചു. ഫോൺ കണ്ടെത്താൻ തന്നെ സഹായിക്കണമെന്നും ഉർവശി സമൂഹമ‌ാധ്യമങ്ങളിൽ അഭ്യര്‍ഥിച്ചു. നടിയുടെ പരാതി ഫയൽ ചെയ്തിട്ടുണ്ടെന്ന് ഇൻസ്പെക്ടർ വി.ജെ. ജഡേജ ദേശീയ മാധ്യമത്തോടു പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കു ശേഷമാണു ഫോൺ നഷ്ടപ്പെട്ടതു നടി ശ്രദ്ധിച്ചത്. സ്റ്റേഡിയത്തിലെ സൗത്ത് പ്രീമിയം സെന്റർ ബേയിലാണ് നടി കളി കാണാൻ ഇരുന്നത്.

സ്റ്റേഡിയത്തിൽ തിങ്കളാഴ്ച പരിശോധന നടത്തുമെന്നും സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനായി 11,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് അഹമ്മദാബാദ് പൊലീസ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വിന്യസിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കടുത്ത ആരാധികയായ ഉർവശി മുൻപ് ടീം ഇന്ത്യയുടെ മത്സരങ്ങൾ കാണാൻ യുഎഇയിലേക്കും ശ്രീലങ്കയിലേക്കും പോയിട്ടുണ്ട്. ഏഴു വിക്കറ്റ് വിജയമാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 42.5 ഓവറിൽ 191 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 30.3 ഓവറിൽ ഇന്ത്യ വിജയത്തിലെത്തി.

English Summary:

Several iPhones Stolen During High-Profile Match At Narendra Modi Stadium