ADVERTISEMENT

മുംബൈ∙ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഹിമാചൽ പ്രദേശിനെതിരെ കേരളത്തിന് 35 റൺസ് വിജയം. കേരളം ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹിമാചൽ, 19.1 ഓവറിൽ 128 റൺസിന് ഓൾഔട്ടായി. നാല് വിക്കറ്റ് വീതം വീഴ്ത്തിയ വിനോദ് കുമാർ, ശ്രേയസ് ഗോപാൽ എന്നിവരാണ് ഹിമാചലിനെ വീഴ്ത്തിയത്. കെ.എം.ആസിഫ്, സിജോമോൻ ജോസഫ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നേടിയ ഹിമാചൽ പ്രദേശ് ക്യാപ്റ്റൻ ഋഷി ധവാൻ കേരളത്തെ ബാറ്റിങ്ങിന് അയ്ക്കുകയായിരുന്നു. വിഷ്ണു വിനോദ് (44), സച്ചിൻ ബേബി (30), സൽമാൻ നിസാർ (23) എന്നിവരുടെ ബാറ്റിങ്ങാണ് കേരളത്തെ ഭേഭപ്പെട്ട സ്കോറിലെത്തിച്ചത്. ക്യാപ്റ്റൻ സഞ്ജു സാംസൺ ഒരു റൺസെടുത്ത് പുറത്തായി. ഹിമാചലിനായി മായങ്ക് ധാഗർ മൂന്നു വിക്കറ്റും മുകുൾ നെഗി രണ്ടു വിക്കറ്റും വീഴ്ത്തി.
 

English Summary:

Syed Mushtaq Ali Trophy 2023: Himachal Pradesh vs Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com