ബോൾഡൻ ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 100 റൺസ് ജയം; നിലവിലെ ചാംപ്യൻമാർ പുറത്തേക്ക്
എ.ബി.വാജ്പേയ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ– ഇംഗ്ലണ്ട് മത്സരം കഴിഞ്ഞു പുറത്തേക്കു നടക്കുന്നവർ അറിയാതെ ബുമ്രയുടെയും ഷമിയുടെയും ബോളിങ് ആക്‌ഷനുകൾ പുറത്തെടുക്കുന്നു. ചിലർ രോഹിത് ശർമയുടെ പുൾ ഷോട്ട് അനുകരിക്കുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യയുടെ ആവേശകരമായ തിരിച്ചുവരവ്
എ.ബി.വാജ്പേയ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ– ഇംഗ്ലണ്ട് മത്സരം കഴിഞ്ഞു പുറത്തേക്കു നടക്കുന്നവർ അറിയാതെ ബുമ്രയുടെയും ഷമിയുടെയും ബോളിങ് ആക്‌ഷനുകൾ പുറത്തെടുക്കുന്നു. ചിലർ രോഹിത് ശർമയുടെ പുൾ ഷോട്ട് അനുകരിക്കുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യയുടെ ആവേശകരമായ തിരിച്ചുവരവ്
എ.ബി.വാജ്പേയ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ– ഇംഗ്ലണ്ട് മത്സരം കഴിഞ്ഞു പുറത്തേക്കു നടക്കുന്നവർ അറിയാതെ ബുമ്രയുടെയും ഷമിയുടെയും ബോളിങ് ആക്‌ഷനുകൾ പുറത്തെടുക്കുന്നു. ചിലർ രോഹിത് ശർമയുടെ പുൾ ഷോട്ട് അനുകരിക്കുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യയുടെ ആവേശകരമായ തിരിച്ചുവരവ്
എ.ബി.വാജ്പേയ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ– ഇംഗ്ലണ്ട് മത്സരം കഴിഞ്ഞു പുറത്തേക്കു നടക്കുന്നവർ അറിയാതെ ബുമ്രയുടെയും ഷമിയുടെയും ബോളിങ് ആക്‌ഷനുകൾ പുറത്തെടുക്കുന്നു. ചിലർ രോഹിത് ശർമയുടെ പുൾ ഷോട്ട് അനുകരിക്കുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യയുടെ ആവേശകരമായ തിരിച്ചുവരവ് എല്ലാവർക്കും സമ്മാനിച്ചത് അവിസ്മരണീയ രാത്രി. ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 100 റൺസിന്റെ വിജയവുമായി ഇന്ത്യ സെമിഫൈനലിന്റെ പടിവാതിൽക്കൽ. അതേസമയം 6 മത്സരങ്ങളിൽ അഞ്ചിലും തോറ്റ, നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട് ടൂർണമെന്റിൽനിന്ന് പുറത്തേക്കും. സ്കോർ: ഇന്ത്യ 50 ഓവറിൽ 9ന് 229. ഇംഗ്ലണ്ട് 34.5 ഓവറിൽ 129ന് പുറത്ത്.
വൻ തകർച്ചയിലേക്കു വീണു പോകുമായിരുന്ന ബാറ്റിങ് നിരയെ 87 റൺസ് നേടി കരകയറ്റിയ ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് പ്ലെയർ ഓഫ് ദ് മാച്ച്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ബാറ്റർമാരെ നിലംതൊടാൻ അനുവദിക്കാതെ വീഴ്ത്തിയ ഇന്ത്യൻ ബോളർമാർ മത്സരം പൂർണമായും ഇന്ത്യയുടെ കൈപ്പിടിയിലാക്കി. 7 ഓവറിൽ 22 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് വിക്കറ്റ് നേട്ടക്കാരിൽ ഒന്നാമത്. ജസ്പ്രീത് ബുമ്ര മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റുകൾ നേടി. കളിച്ച 6 മത്സരങ്ങളും ജയിച്ച ഇന്ത്യ 12 പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ്. ഒരു ജയവും 5 തോൽവിയുമായി 2 പോയിന്റ് മാത്രമുള്ള ഇംഗ്ലണ്ട് അവസാന സ്ഥാനത്തും.
എറിഞ്ഞുവീഴ്ത്തി
ചെറിയ സ്കോർ പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് നെറ്റ് റൺറേറ്റ് കൂട്ടുന്നതിനായി വേഗം കളി തീർക്കുമെന്ന് തോന്നിച്ചിടത്താണ് ജസ്പ്രീത് ബുമ്ര ഇന്ത്യയുടെ രക്ഷകനായത്. 5–ാം ഓവറിലെ നാലാം പന്തിൽ ഡേവിഡ് മലാന്റെ (16) സ്റ്റംപ് തെറിപ്പിച്ച ബുമ്ര തൊട്ടടുത്ത പന്തിൽ ജോ റൂട്ടിനെ (0) വിക്കറ്റിനു മുന്നിൽ കുരുക്കി. സിറാജിനു പകരം ഷമി വന്നതോടെ രണ്ടറ്റത്തു നിന്നുമായി ഇന്ത്യൻ ആക്രമണം. തുടർച്ചയായ 15 പന്തുകളിൽ ഒരു റൺ പോലും നേടാനാവാത്ത അവസ്ഥയിലേക്ക് ഇംഗ്ലണ്ട് ബാറ്റർമാരെ ഇന്ത്യൻ പേസർമാർ എത്തിച്ചു. തന്റെ അടുത്തടുത്ത ഓവറുകളിൽ ബെൻ സ്റ്റോക്സിനെയും (0) ബെയർസ്റ്റോയെയും മടക്കിയ ഷമി ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.15–ാം ഓവറിൽ കുൽദീപ് യാദവ് ജോസ് ബട്‌ലറെ (10) പുറത്താക്കിയതോടെ ഇംഗ്ലണ്ട് 5ന് 52 റൺസ് എന്ന നിലയിലേക്കു വീണു.
കരകയറ്റി ക്യാപ്റ്റൻ
നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം പാളി. നിലത്തു കുത്തിയ ശേഷം പന്തിന്റെ വേഗം കുറയുന്ന പിച്ചിൽ ഇന്ത്യൻ മുൻനിര ബാറ്റർമാർ താളം കണ്ടെത്താൻ പ്രയാസപ്പെട്ടു. 10 ഓവറിൽ ഇന്ത്യൻ സ്കോർ 2ന് 35 റൺസ്. 4–ാം ഓവറിലെ അവസാന പന്തിൽ ശുഭ്മൻ ഗില്ലിനെ (9) ബോൾഡാക്കി ക്രിസ് വോക്സ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേൽപിച്ചു. ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയ വിരാട് കോലിയെ (0) പിന്നാലെ ഡേവിഡ് വില്ലി പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. തുടർച്ചയായി രണ്ടാം മത്സരത്തിലും ഷോട്ട് ബോളിൽ പുൾ ഷോട്ടിനു ശ്രമിച്ച് ശ്രേയസ് അയ്യരും (4) പുറത്തായതോടെ ഇന്ത്യ വൻതകർച്ചയെ നേരിട്ടു. എന്നാൽ ഒരറ്റത്ത് നിലയുറപ്പിച്ച രോഹിത് ശർമയ്ക്കൊപ്പം കെ.എൽ.രാഹുലും (39) ചേർന്നതോടെ സ്കോർ പതിയെ ചലിച്ചു തുടങ്ങി. 4–ാം വിക്കറ്റിൽ ഇരുവരും ചേർന്ന് 91 റൺസ് കൂട്ടിച്ചേർത്തു.
ഗെയിം കാർഡ്
ടോസ്: ഇംഗ്ലണ്ട്
പ്ലെയർ ഓഫ് ദ് മാച്ച്: രോഹിത് ശർമ
ഇന്ത്യ
രോഹിത് സി ലിവിങ്സ്റ്റൻ ബി ആദിൽ റഷീദ് 87 (101), ഗിൽ ബി വോക്സ് 9 (13), കോലി സി സ്റ്റോക്സ് ബി വില്ലി 0 (9), ശ്രേയസ് സി വുഡ് ബി വോക്സ് 4 (16), രാഹുൽ സി ബെയർസ്റ്റോ ബി വില്ലി 39 (58), സൂര്യകുമാർ സി വോക്സ് ബി വില്ലി 49 (47), ജഡേജ എൽബിഡബ്ല്യു ആദിൽ റഷീദ് 8 (13), ഷമി സി ബട്‌ലർ ബി വുഡ് 1 (5), ബുമ്ര റണ്ണൗട്ട് ബട്‌ലർ16 (25), കുൽദീപ് നോട്ടൗട്ട് 9 (13).
എക്സ്ട്രാസ് 7, ആകെ 50 ഓവറിൽ 9ന് 229.
ബോളിങ്: വില്ലി 10-2-45-3, വോക്സ് 9-1-33-2, ആദിൽ റഷീദ് 10-0-35-2, വുഡ് 9-1-46-1, ലിവിങ്സ്റ്റൻ 4-1-29-0, മോയിൻ അലി 8-0-37-0
വിക്കറ്റ് വീഴ്ച : 26-1 (4), 27-2 96.5), 40-3 (11.5), 131–4 (30.2), 164-5 (36.5), 182-6 (40.3), 183-7 (41.2), 208-8 (46.2), 229-9 (50)
ഇംഗ്ലണ്ട്
ബെയർസ്റ്റോ ബി ഷമി 14 (23), മലാൻ ബി ബുമ്ര 16 (17), റൂട്ട് എൽബിഡബ്ല്യു ബുമ്ര 0 (1), സ്റ്റോക്സ് ബി ഷമി 0(10), ബട്‌ലർ ബി കുൽദീപ് 10 (23), മോയിൻ അലി സി രാഹുൽ ബി ഷമി 15 (31), ലിവിങ്സ്റ്റൻ എൽബിഡബ്ല്യു കുൽദീപ് 27 (46), വോക്സ് സ്റ്റംപ്ഡ് രാഹുൽ ബി ജഡേജ 10 (20), വില്ലി നോട്ടൗട്ട് 16 (17), ആദിൽ റഷീദ് ബി ഷമി 13(20), വുഡ് ബി ബുമ്ര 0(1)
എക്സ്ട്രാസ് –8, ആകെ 34.5 ഓവറിൽ 129 ഓൾഔട്ട്.
ബോളിങ്: ബുമ്ര 6.5-1-32-3, സിറാജ് 6-0-33-0, ഷമി 7-2-22-4, കുൽദീപ് 8-0-24-2, ജഡേജ 7-1-16-1
വിക്കറ്റ് വീഴ്ച: 30–1 (4.5), 30–2 (4.6), 33-3 (7.6), 39-4 (9.1), 52-5 (15.1), 81-6 (23.1), 98-7 (28.1), 98-8 (29.2), 122-9 (33.6), 129-10 (34.5)
ഏകദിന ലോകകപ്പിൽ ആദ്യ 10 ഓവറുകളിൽ ഇംഗ്ലണ്ട് ബാറ്റർമാരുടെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇന്നലെ ലക്നൗവിലേത്. ഇത്തവണ വാങ്കഡെയിൽ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ 67 റൺസെടുത്തതായിരുന്നു ഇതിനു മുൻപുള്ള മോശം പ്രകടനം. രാജ്യാന്തര ക്രിക്കറ്റിൽ കൂടുതൽ തവണ പൂജ്യത്തിന് പുറത്തായതിൽ വിരാട് കോലി, സച്ചിൻ തെൻഡുൽക്കറിന് ഒപ്പമെത്തി (34 തവണ). 43 തവണ പൂജ്യത്തിന് പുറത്തായ സഹീർഖാനാണ് ഈ കണക്കിൽ മുന്നിലുള്ള ഇന്ത്യക്കാരൻ. ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ കോലിയുടെ ആദ്യ ‘ഡക്ക്’ ഇന്നലെയായിരുന്നു. ഏറ്റവുമധികം ഏകദിന ലോകകപ്പ് മത്സര വിജയങ്ങളിൽ പങ്കാളിയാകുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡിൽ വിരാട് കോലി, സച്ചിൻ തെൻഡുൽക്കർക്ക് ഒപ്പമെത്തി (27 ജയങ്ങൾ).