പരുക്കേറ്റ ഹാർദിക് പാണ്ഡ്യ ഏകദിന ലോകകപ്പിൽ ഇനി കളിക്കില്ല; യുവപേസർ ടീമിൽ
ന്യൂഡൽഹി∙ ഏകദിന ലോകകപ്പിൽ ടീം ഇന്ത്യയ്ക്കു തിരിച്ചടിയായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പരുക്ക്. പാണ്ഡ്യയ്ക്കു ലോകകപ്പിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമാകും. ബംഗ്ലദേശിനെതിരായ മത്സരത്തിനിടെ കാലിനു പരുക്കേറ്റ പാണ്ഡ്യയ്ക്കു ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല.

ന്യൂഡൽഹി∙ ഏകദിന ലോകകപ്പിൽ ടീം ഇന്ത്യയ്ക്കു തിരിച്ചടിയായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പരുക്ക്. പാണ്ഡ്യയ്ക്കു ലോകകപ്പിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമാകും. ബംഗ്ലദേശിനെതിരായ മത്സരത്തിനിടെ കാലിനു പരുക്കേറ്റ പാണ്ഡ്യയ്ക്കു ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. ഇതോടെ താരത്തിനു പകരം യുവപേസർ പ്രസിദ്ധ് കൃഷ്ണയെ ബിസിസിഐ ലോകകപ്പ് ടീമില്‍ ഉൾപ്പെടുത്തി. പാണ്ഡ്യ പുറത്തായെങ്കിലും പ്രസിദ്ധ് കൃഷ്ണയ്ക്കു പ്ലേയിങ് ഇലവനിൽ ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്.
തകർപ്പൻ ഫോമിലുള്ള മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരെ തന്നെ ബിസിസിഐ തുടര്‍ മത്സരങ്ങളിലും കളിപ്പിക്കും. പാണ്ഡ്യയ്ക്കു പകരം പ്രസിദ്ധ് കൃഷ്ണയെ ടീമിലെടുക്കാനുള്ള ബിസിസിഐയുടെ അഭ്യര്‍ഥന ലോകകപ്പ് ടെക്നിക്കൽ കമ്മിറ്റി അംഗീകരിച്ചു. 17 ഏകദിനങ്ങളും രണ്ടു ട്വന്റി20 മത്സരങ്ങളും ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള താരമാണ് പ്രസിദ്ധ് കൃഷ്ണ. ഏകദിനത്തിൽ 29 ഉം ട്വന്റി20യിൽ നാലും വിക്കറ്റുകൾ നേടി.
നേരത്തേ തന്നെ സെമിയുറപ്പിച്ച ഇന്ത്യയ്ക്ക് ഞായറാഴ്ചത്തെ മത്സരത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. കളിച്ച ഏഴു മത്സരങ്ങളും ജയിച്ചാണ് ലോകകപ്പിലെ ഇന്ത്യൻ കുതിപ്പ്. ടെക്നിക്കൽ കമ്മിറ്റി അംഗീകാരം ലഭിച്ചതിനാൽ ഞായറാഴ്ചത്തെ മത്സരം മുതൽ തന്നെ പ്രസിദ്ധ് കൃഷ്ണയെ സിലക്ഷന് ലഭ്യമാകും. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് നിലവിൽ 14 പോയിന്റുകളുണ്ട്. ഞായറാഴ്ചത്തെ കളിക്കു ശേഷം നവംബർ 12ന് നെതർലൻഡ്സിനെതിരെയും ഇന്ത്യയ്ക്കു കളിയുണ്ട്.