തയാറെടുത്ത് ന്യൂസീലൻഡ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ: ലോകകപ്പ് സെമിയിൽ ടീം ഇന്ത്യയുടെ എതിരാളിയാര്?
ന്യൂസീലൻഡിന് മാനത്തു നോക്കിയിരിക്കണം; പാക്കിസ്ഥാന് മൈതാനത്തു നോക്കിയിരിക്കണം, അഫ്ഗാനിസ്ഥാന് ഈ രണ്ടു ടീമുകളെയും നോക്കിയിരിക്കണം! ഏകദിന ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയുടെ എതിരാളികളാവാൻ പ്രതീക്ഷ വയ്ക്കുന്ന ഈ മൂന്നു ടീമുകൾക്കും ഇനിയുള്ള മത്സരം അതീവ നിർണായകം. മൂന്നു ടീമിനും 8 പോയിന്റ് വീതം. നെറ്റ് റൺറേറ്റിൽ ന്യൂസീലൻഡ് മുന്നിൽ നിൽക്കുന്നു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവർ പിന്നിൽ. ഓരോ ടീമുകളുടെയും സാധ്യതയിങ്ങനെ..

ഇന്ത്യ തന്നെ ഒന്നാമത്
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്നു സ്ഥാനക്കാരായി ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നിവർ സെമിഫൈനലിലെത്തി. രണ്ടും മൂന്നും സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലാണ് രണ്ടാം സെമിഫൈനൽ. ഗ്രൂപ്പ് ഘട്ടത്തിലെ നാലാം സ്ഥാനക്കാരായി സെമിയിലെത്തി ഇന്ത്യയ്ക്ക് എതിരാളികളാവുന്ന ടീമിനെയാണ് ഇനി അറിയേണ്ടത്.
ന്യൂസീലൻഡ്
നെറ്റ് റൺറേറ്റ്: +0.398
അവസാന മത്സരം: Vs ശ്രീലങ്ക, ബെംഗളൂരു (ഇന്ന്)
മികച്ച നെറ്റ് റൺറേറ്റ് ഉള്ളതിനാൽ ഇന്ന് ശ്രീലങ്കയ്ക്കെതിരെ ഒരു ജയം മതി ന്യൂസീലൻഡിന് സെമി ഏറക്കുറെ ഉറപ്പിക്കാൻ. എന്നാൽ ബെംഗളൂരുവിൽ ഇന്ന് മഴ ഭീഷണിയുള്ളതിനാൽ കിവീസിനു ടെൻഷൻ ഉണ്ട്. മഴമൂലം മത്സരം ഉപേക്ഷിച്ച് പോയിന്റ് പങ്കുവയ്ക്കേണ്ടി വന്നാൽ അവരുടെ സെമി പ്രതീക്ഷകളും തുലാസിലാകും.
പാക്കിസ്ഥാൻ
നെറ്റ് റൺറേറ്റ്: +0.036
അവസാന മത്സരം: Vs ഇംഗ്ലണ്ട്, കൊൽക്കത്ത (ശനി)
ഇന്ന് ശ്രീലങ്കയ്ക്കെതിരെ ന്യൂസീലൻഡ് ജയിച്ചാൽ പാക്കിസ്ഥാന് ഇംഗ്ലണ്ടിനെതിരെ മികച്ച മാർജിനിൽ തന്നെ ജയിക്കേണ്ടി വരും. എന്നാലേ നെറ്റ് റൺറേറ്റിൽ കിവീസിനെ മറികടക്കാനാവൂ. ലങ്കയ്ക്കെതിരെ ന്യൂസീലൻഡും ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഫ്ഗാനിസ്ഥാനും ജയിക്കാതിരുന്നാൽ പാക്കിസ്ഥാനു വെറും ജയം മാത്രം മതി.
അഫ്ഗാനിസ്ഥാൻ
നെറ്റ് റൺറേറ്റ്: –0.338
അവസാന മത്സരം: Vs ദക്ഷിണാഫ്രിക്ക, അഹമ്മദാബാദ് (നാളെ)
ന്യൂസീലൻഡോ പാക്കിസ്ഥാനോ അവരുടെ അവസാന മത്സരം ജയിച്ചാൽ അഫ്ഗാനിസ്ഥാന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ വമ്പൻ ജയം തന്നെ വേണ്ടി വരും. ഈ രണ്ടു ടീമും ജയിക്കാതിരുന്നാൽ അഫ്ഗാന് സെമി ഉറപ്പിക്കാൻ ജയം മാത്രം മതി.
കണക്കിലെ കളി!
ന്യൂസീലൻഡ് ഇന്ന് ശ്രീലങ്കയ്ക്കെതിരെ ഒരു റണ്ണിനു ജയിച്ചാൽ പാക്കിസ്ഥാന് ഇംഗ്ലണ്ടിനെതിരെ 131 റൺസിനെങ്കിലും ജയിക്കേണ്ടി വരും. അഫ്ഗാനിസ്ഥാന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കുറഞ്ഞത് 274 റൺസിനും. അല്ലെങ്കിൽ ഈ കണക്കിനു സമാനമായ ഓവറുകളിൽ വിക്കറ്റ് ജയം.
ഇന്ത്യ–പാക്കിസ്ഥാൻ കൊൽക്കത്തയിൽ
സെമിഫൈനലിൽ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികളെങ്കിൽ സെമി മത്സരങ്ങളുടെ വേദികൾ പരസ്പരം മാറും. ഇന്ത്യ–പാക്കിസ്ഥാൻ ഒന്നാം സെമിഫൈനൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിലും ദക്ഷിണാഫ്രിക്ക–ഓസ്ട്രേലിയ രണ്ടാം സെമിഫൈനൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലും നടക്കും. പാക്കിസ്ഥാന്റെ മത്സരങ്ങൾ മുംബൈയിൽ നടത്തില്ല എന്ന് ഐസിസിയും ബിസിസിഐയും മുൻപു തീരുമാനിച്ചതു പ്രകാരമാണിത്.