ബാബറിനെ മാത്രം വിമർശിക്കരുത്, എല്ലാവർക്കും ഉത്തരവാദിത്തമെന്ന് ഷദാബ് ഖാൻ
ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിനെതിരായ വിമർശനങ്ങളിൽ ക്യാപ്റ്റൻ ബാബർ അസമിനെ പിന്തുണച്ച് പാക്കിസ്ഥാൻ വൈസ് ക്യാപ്റ്റൻ ഷദാബ് ഖാൻ. ടീമിന്റെ മോശം പ്രകടനത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ക്യാപ്റ്റന്റെ ചുമലിൽ വയ്ക്കുന്ന സമീപനം മാറണം. തോൽവിയിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്.

കൊൽക്കത്ത ∙ ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിനെതിരായ വിമർശനങ്ങളിൽ ക്യാപ്റ്റൻ ബാബർ അസമിനെ പിന്തുണച്ച് പാക്കിസ്ഥാൻ വൈസ് ക്യാപ്റ്റൻ ഷദാബ് ഖാൻ. ടീമിന്റെ മോശം പ്രകടനത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ക്യാപ്റ്റന്റെ ചുമലിൽ വയ്ക്കുന്ന സമീപനം മാറണം. തോൽവിയിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ ബാബർ ടീമിനെ മികച്ച രീതിയിൽ നയിച്ചു. എന്നാൽ താരങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ നിരാശപ്പെടുത്തി. പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനും ടീമിനു വലിയ സംഭാവനകൾ നൽകാനും എനിക്കും കഴിഞ്ഞില്ല– ഷദാബ് പറഞ്ഞു.