ലോകകപ്പിലെ മോശം പ്രകടനം; ബോളിങ് പരിശീലകൻ മോർക്കൽ രാജിവച്ചു, ബാബറും പുറത്തേക്ക്
ലോകകപ്പിൽ സെമിഫൈനൽ കാണാതെ പുറത്തായതിനു പിന്നാലെ പാക്കിസ്ഥാൻ ടീം ബോളിങ് പരിശീലകൻ മോണെ മോർക്കൽ രാജിവച്ചു. മുൻ ദക്ഷിണാഫ്രിക്കൻ താരമായ മോർക്കൽ ജൂണിലാണ് പാക്കിസ്ഥാൻ ടീമിനൊപ്പം ചേർന്നത്.

ലഹോർ ∙ ലോകകപ്പിൽ സെമിഫൈനൽ കാണാതെ പുറത്തായതിനു പിന്നാലെ പാക്കിസ്ഥാൻ ടീം ബോളിങ് പരിശീലകൻ മോണെ മോർക്കൽ രാജിവച്ചു. മുൻ ദക്ഷിണാഫ്രിക്കൻ താരമായ മോർക്കൽ ജൂണിലാണ് പാക്കിസ്ഥാൻ ടീമിനൊപ്പം ചേർന്നത്.
പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനും സ്ഥാനം നഷ്ടമാകുമെന്നാണ് സൂചന. ഇന്നലെ ലഹോറിൽ മടങ്ങിയെത്തിയ ബാബർ അസം ഈയാഴ്ച തന്നെ പാക്ക് ക്രിക്കറ്റ് ബോർഡ് തലവൻ സാക്ക അഷറഫുമായി കൂടിക്കാഴ്ച നടത്തും.
തുടർന്നു രാജി പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന. ലഹോർ വിമാനത്താവളത്തിൽ ബാബർ മാധ്യമങ്ങളോടു സംസാരിച്ചില്ല.